കോട്ടയം: വീരശ്രീ വേലുത്തമ്പി ദളവ സ്മാരക സേവാസമിതിയുടെ 10-ാമത് ശ്രീ വേലുത്തമ്പി പുരസ്‌കാരത്തിനൊപ്പം ലഭിച്ച തുക സേവാഭാരതിക്കെന്ന് ജസ്റ്റിസ് കെ.ടി. തോമസ്. സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സേവാഭാരതിക്ക് തുക കൈമാറണമെന്ന് ജസ്റ്റിസ് കെ.ടി. തോമസ് ചടങ്ങില്‍ വെച്ചുതന്നെ അറിയിക്കുകയും സേവാഭാരതിക്ക് കൈമാറാന്‍ വേലുത്തമ്പി ദളവ സ്മാരക സേവാസമിതി ഭാരവാഹികളെ ഏല്‍പ്പിക്കുകയും ചെയ്തു.