വ്യാജചരിത്രരചനകൊണ്ട് മൂടിവെക്കാനും സ്വാതന്ത്ര്യസമരമെന്ന പുതപ്പിട്ടുമൂടാനും ശ്രമിച്ചാലും മലബാറിലെ മാപ്പിളലഹളയുടെ യഥാര്‍ത്ഥചരിത്രം പുറത്തുവരാതിരിക്കില്ല. മാപ്പിളമാര്‍ കൊന്നു തള്ളിയ ഹിന്ദുക്കളുടെ ആത്മാക്കളുടെ വിലാപം പോലെ അവ നമ്മുടെ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരിക്കും. അനുഭവസാക്ഷികള്‍ മുതല്‍ ചരിത്രകാരന്മാരും ഇരയായവരുമൊക്കെ നല്‍കുന്ന വിവരണങ്ങള്‍ ചെറുതുമാത്രം. എന്നാല്‍ ഇനി പുറത്തുവരാനുള്ളത് ഹിന്ദുവംശഹത്യയുടെ അറിയപ്പെടാത്ത നിരവധി വസ്തുതകളാണ്.
‘വല്ല്യക്കന്‍ നെല്ലിന്റെ ചോറും കല്ല്യാണ ഒറുവിലെ വെള്ളോം എവടെ വെച്ച് മറക്കണപ്പാ’ എന്നു വിലപിച്ചുകൊണ്ട് നടുരാത്രിയില്‍ പ്രാണരക്ഷാര്‍ത്ഥം നാടുവിട്ടോടിപ്പോയ പള്ളിപ്പട നായന്മാരുടെ ഓര്‍മ്മച്ചിത്രം ഈ ലേഖകന്റെ അമ്മ പങ്കുവച്ചത് മാപ്പിള ലഹളയെക്കുറിച്ചുള്ള ഒരു നിഴലോര്‍മ്മപോലെ ഇന്നും മസ്തിഷ്‌ക്കത്തില്‍ അസ്വസ്ഥത പൂണ്ട് ഉണര്‍ന്നു കിടക്കുന്നുണ്ട്. അന്ന് അമ്മയ്ക്ക് നാലു വയസ്സായിരുന്നുവത്രെ പ്രായം. മാപ്പിളമാരെ ഭയന്ന് അമ്മമ്മയുടെ ഒക്കത്തിരുന്നുകൊണ്ട് വെളിച്ചമില്ലാത്ത വഴികളിലൂടെ പട്ടാമ്പിയിലേക്ക് നാടുവിട്ടോടുമ്പോള്‍ തന്റെ ഓട്ടുകിണ്ണവും എടുക്കണമെന്ന് വാശിപിടിച്ചു കരഞ്ഞ അമ്മയുടെ വാപൊത്തിക്കൊണ്ട് മുത്തശ്ശി തടുത്തത് പിന്നീട് മാപ്പിളലഹളയെക്കുറിച്ചു പറയുമ്പോഴെല്ലാം അമ്മ ഭീതിയോടെ ഓര്‍ത്തെടുത്തിരുന്നത് ഇന്നും മനസ്സിലുണ്ട്.
വെറും ഒരു ഭാഗ്യപരീക്ഷണംപോലെ, ജീവനും സ്വത്തും സുരക്ഷിതമല്ലെന്ന ബോധ്യത്തോടെ ഉടുതുണിക്ക് മറുതുണിപോലും എടുക്കാനാവാതെ, അനിശ്ചിതത്വത്തിന്റെ ഇരുള്‍വഴികളിലേക്ക് ഇറങ്ങി ഓടാന്‍ വിധിക്ക പ്പെട്ട നിര്‍ഭാഗ്യരുടെ പട്ടികയിലൊരാളായി എന്റെ അമ്മയുമുണ്ടായിരുന്നു തിരിച്ചറിവില്ലാത്ത പ്രായത്തില്‍, ഗതിയറ്റവളായി, അന്ന്. തങ്ങള്‍ക്ക് വഴി കാണിച്ച് മുന്നില്‍ നടക്കുന്ന ആണ്‍തരികളും ആങ്ങളമാരും കഴുത്തു വെട്ടപ്പെട്ട് കിണറ്റിലെറിയപ്പെടുമോ, വഴിയില്‍ ബന്ധനസ്ഥരാക്കപ്പെട്ട് മതപരിവര്‍ത്തനം ചെയ്യപ്പെടുമോ, അവരെല്ലാവരും പട്ടാമ്പിവരേക്കുമുള്ള യാത്രയുടെ അവസാനം വരെ കൂടെയുണ്ടാവുമോ, തങ്ങള്‍ നിഷ്ഠുരമായി ബലാത്സംഗത്തിന് വിധേയരാക്കപ്പെട്ട് മുസ്ലീം മുല്ലമാരുടെ ലൈംഗിക അടിമകളാവേണ്ടി വരുമോ എന്നൊന്നും നിശ്ചയമില്ലാതെ ഉള്‍മനസ്സില്‍ ഭയത്തിന്റെ തുടിപ്പും പുറത്ത് യാത്രയുടെ കിതപ്പുമായി പട്ടാമ്പിവരെ നടന്ന കഥ അമ്മമ്മ പറയുമ്പോള്‍ ആ കണ്ണുകളില്‍ അപ്പോഴും ഉദ്വേഗം നിഴലിച്ചു കിടന്നിരുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ഇസ്ലാംമതത്തിന്റെ വിത്തുവട്ടിയുംപേറി കുടുംബത്തോടും മതപണ്ഡിതന്മാരോടുമൊപ്പം കേരളത്തില്‍ മുഹമ്മദീയ മതത്തിനടിത്തറ പാകിക്കൊണ്ട് കോഴിക്കോട്ടെത്തിയ മാലിക് ഇബ്‌നുദ്ദീനാറിനെ ഇരുകരങ്ങളും നീട്ടി സ്വീകരിച്ച് അവര്‍ക്ക് മതപരിവര്‍ത്തനം നടത്താനും ആദ്യം കാണുന്ന പെണ്ണിനെ ഇസ്ലാമാക്കി ജീവിതപങ്കാളിയാക്കാനും ആദ്യം കാണുന്ന ക്ഷേത്രം പള്ളിയാക്കാനും അനുമതി കൊടുത്ത്, തന്റെ നാട്ടില്‍ വെള്ളിയാഴ്ച പിറക്കുന്ന ആണ്‍കുട്ടികളെ ഇസ്ലാമാക്കി വളര്‍ത്താന്‍ കല്പന പുറപ്പെടുവിച്ച സാമൂതിരിയുടെ മണ്ണിനെയാണ് ലഹളകൊണ്ട് കുരുതിയൊഴുക്കാന്‍ മുസ്ലീങ്ങള്‍ തിരഞ്ഞെടുത്തത് എന്നുള്ളതാണ് ഖിലാഫത്തിന്റെ പിന്നില്‍ക്കിടന്നു ചിരിക്കുന്ന അപഹാസ്യമായ വൈരുദ്ധ്യം.
ദേശഭക്തരായ മലബാര്‍ മുസല്‍മാന്മാര്‍ പ്രകടിപ്പിച്ച സ്വാതന്ത്ര്യവാഞ്ഛയുടെ തീവ്രമായ ബഹിര്‍സ്ഫുരണമായാണ് മാപ്പിളലഹളയെ പില്ക്കാലത്ത് പാഠപുസ്തകങ്ങളില്‍ പഠിപ്പിച്ചത്. മാപ്പിളലഹളയില്‍ പങ്കെടുത്ത ‘യോദ്ധാക്കളെ’ പിന്നീട് ഇന്ദിരാഗാന്ധിയുടെ സര്‍ക്കാര്‍ പെന്‍ഷന്‍ കൊടുത്ത് ആദരിച്ചതും ചരിത്രം കണ്ടു.
സ്വാതന്ത്ര്യസമരത്തിലൊന്നും വലിയൊരു താല്പര്യം പ്രകടിപ്പിക്കാതെ ബ്രിട്ടീഷുകാര്‍ക്ക് ഓരംചേര്‍ന്നു നിന്നുകൊണ്ട് വിഭജനവാദം മുഴക്കിയിരുന്ന മുസ്ലീം ജനതയെ രാഷ്ട്രീയഭൂമികയുടെ മുഖ്യധാരയിലേക്ക് വലിച്ചടുപ്പിക്കാന്‍ മാപ്പിളലഹളയിലൂടെ പശ്ചാത്തലമൊരുക്കുക എന്ന ഒരു സദുദ്ദേശ്യം ഗാന്ധിജിക്ക് മനസ്സില്‍ ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍. എന്നാല്‍, പിന്നീട് തന്റെ ഉദ്യമത്തെ ഉപേക്ഷിച്ചുകൊണ്ട് ഗാന്ധിജിതന്നെ മാപ്പിളലഹളയെ വിമര്‍ശിച്ച് എഴുതുകയുമുണ്ടായിട്ടുണ്ട്. (യങ് ഇന്ത്യ 22 9 1921) പ്രാരംഭകാലങ്ങളില്‍ തികച്ചും വര്‍ഗ്ഗീയമെന്ന് മുസ്ലീംലീഗുപോലും വിമര്‍ശിച്ച മാപ്പിളലഹളയെ, അന്ന് സ്വാതന്ത്ര്യസമരത്തിന് ചുക്കാന്‍പിടിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒപ്പം ചേര്‍ത്തുപിടിച്ചിരുന്നു എന്ന വസ്തുതയ്ക്ക് അടിവരയിട്ടുകൊണ്ടാണ് ലഹളയെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഭാരതചരിത്രത്തിന്റെ ‘നിര്‍മ്മാതാക്കള്‍’ ചിത്രീകരിച്ചത്. (ജിന്നപോലും വിമര്‍ശിച്ച മാപ്പിളലഹള തികച്ചും വര്‍ഗ്ഗീയതയിലൂന്നിയ കലാപംതന്നെയാണെന്ന് ബോധ്യംവന്ന് കോണ്‍ഗ്രസ് തങ്ങളുടെ പിന്‍തുണ പിന്‍വലിച്ചതിനു ശേഷമാണ്, ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്ന അലി സഹോദരന്മാരെപ്പോലുള്ള മാപ്പിളപ്രമാണികള്‍ മുസ്ലീംലീഗില്‍ ചേക്കേറുന്നത് എന്നുള്ളത് ഇതിനോട് ചേര്‍ത്തുവേണം വായിക്കാന്‍.)
നിലമ്പൂര്‍ രാജാവിന്റെ തോക്കു മോഷ്ടിച്ചു എന്ന കുറ്റം ചുമത്തി, ഖിലാഫത്ത് കമ്മറ്റിയുടെ സെക്രട്ടറിയായിരുന്ന, പൂക്കോട്ടൂരുകാരനായ വടക്കേവീട്ടില്‍ മുഹമ്മദിനെ അറസ്റ്റുചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ആയുധമെടുത്തുകൊണ്ട് അക്രമാസക്തരായി മുസ്ലീ്ങ്ങള്‍ തെരുവിലിറങ്ങിയത്. കലാപമുണ്ടാക്കിക്കൊണ്ടിരുന്ന ആയുധധാരികളായ മുസ്ലീം നേതാക്കളെ അറസ്റ്റുചെയ്ത്് അകത്താക്കാന്‍ ഉത്തരവിട്ട കോഴിക്കോട് മജിസ്‌ട്രേറ്റിനോട് പ്രതിഷേധിച്ചുകൊണ്ടായിരുന്നു മുഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ 1921 ആഗസ്റ്റ് മാസം 20ന് തിരൂരങ്ങാടിയില്‍ മാപ്പിളലഹള പൊട്ടിപ്പുറപ്പെടുന്നത്. അവര്‍ വരുത്തി വച്ച വമ്പിച്ച വിനാശങ്ങളും ആള്‍ക്കുരുതികളും നിയന്ത്രിക്കാന്‍ അടുത്ത ദിവസംതന്നെ തിരൂരങ്ങാടിയില്‍ വെള്ളക്കാരന്റെ പോലീസെത്തി ആക്രമണകാരികളെ അറസ്റ്റുചെയ്തു.
അതിനെത്തുടര്‍ന്ന,് അക്രമികളെക്കുറിച്ചുള്ള കൂടുതല്‍ രേഖകള്‍ മമ്പുറം പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന് വിവരം ലഭിച്ചതനുസരിച്ച് പോലീസ് പള്ളിക്കകത്തു കടന്ന് തെരച്ചില്‍ നടത്തി. പള്ളിമുറ്റത്തുണ്ടായിരുന്ന സമരക്കാരില്‍ ചിലര്‍ അപകടസൂചകമായി വാങ്കുമുഴക്കി. അസമയത്തു കേട്ട വാങ്കിന്റെ അപകടസൂചന മനസ്സിലാക്കിയ മുസ്ലീങ്ങള്‍ മലവെള്ളപ്പാച്ചില്‍പോലെ പള്ളിപ്പരിസരത്തേക്ക് ഒഴുകിയെത്തി. ‘പോലീസ് മമ്പുറം പള്ളി പൊളിക്കുന്നു’ എന്ന് കലാപത്തിന്റെ സംഘാടകര്‍ പരത്തിവിട്ട വ്യാജപ്രചരണം വിശ്വസിച്ച് വമ്പിച്ച ഒരു മാപ്പിളജനക്കൂട്ടം പള്ളിക്കുമുമ്പില്‍ തടിച്ചുകൂടി. അവിടെനിന്ന് തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനു മുമ്പിലേക്ക് നീങ്ങിയെത്തിയ അവര്‍ പോലീസ്‌സ്‌റ്റേഷന്‍ വളഞ്ഞു. കയ്യില്‍ കല്ലുകളും വിറകുമുട്ടികളും കത്തികളും ഏന്തിയെത്തിയ അവര്‍ പോലീസ് സ്‌റ്റേഷനകത്തേക്ക് കടക്കാന്‍ തുനിഞ്ഞു. കലാപകാരികളെ നിയന്ത്രിക്കാന്‍ പോലീസ് ആള്‍ക്കൂട്ടത്തിലേക്ക് നിറയൊഴിച്ചു. പോലീസ് വെടിവെപ്പില്‍ പ്രതിഷേധിച്ച് ഗ്രാമങ്ങളില്‍ വിനാശത്തീ വിതച്ചുകൊണ്ട് മുസ്ലീ്ങ്ങള്‍ കൂടുതല്‍ അക്രമാസക്തരായി തെരുവുഭരിച്ചു. ഏറനാട്-വള്ളുവനാട് പ്രദേശങ്ങളെ മൊത്തം വിറപ്പിച്ചുകൊണ്ട് രണ്ടുമാസത്തോളം കാലം നിയമരാഹിത്യത്തിന്റെ ഭീകരതയഴിച്ചുവിട്ട് മുസ്ലീങ്ങള്‍ ആ പ്രദേശങ്ങളില്‍ അഴിഞ്ഞാടി. തിരൂരങ്ങാടി പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചശേഷം തൊട്ടടുത്തുണ്ടായിരുന്ന ട്രഷറിപൊളിച്ച് കലാപകാരികള്‍ പണംകെള്ളയടിച്ചു. അവിടെ സൂക്ഷിച്ചിരുന്ന സര്‍ക്കാര്‍ റെക്കോര്‍ഡുകളില്‍ ഭൂരിഭാഗവും അവര്‍ തീയിട്ടു നശിപ്പിച്ചു. കോടതിയിലെത്തി ജഡ്ജിയുടെ ഇരിപ്പിടത്തില്‍ കയറിയിരുന്ന് അവര്‍ മാപ്പിള സ്വരാജ് പ്രഖ്യാപിച്ചു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയുടെയും കുമരന്‍പൂത്തൂര്‍ സീതിക്കോയത്തങ്ങളുടെയും ആലി മുസലിയാരുടെയും നേതൃത്വത്തില്‍ എന്തിനും തുനിഞ്ഞിറങ്ങിയ മുസ്ലീങ്ങള്‍ മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ, പാണ്ടിക്കാട്, തിരൂര്‍ എന്നിവിടങ്ങളിലേക്ക് യുദ്ധഭൂമിയുടെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. പിന്നീട് ലഹള മലബാര്‍പ്രദേശത്ത് ഒട്ടാകെ പടര്‍ന്നുപിടിക്കുകയും ഏറനാട്, വള്ളുവനാട് ഭാഗങ്ങളെ ദാറുല്‍ ഇസ്ലാമായി പ്രഖ്യാപിച്ച് മാപ്പിളഭരണം തുടങ്ങുകയും ചെയ്തു. ആലിമുസലിയാരില്‍നിന്ന് 1921 ആഗസ്റ്റ് 24-ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി അധികാരമേറ്റെടുക്കുകയും ദാറുല്‍ ഇസ്ലാമിന്റെ ഭരണം തുടരുകയും ചെയ്തു.
ഗ്രാമങ്ങളില്‍ ആയുധമേന്തി അഴിഞ്ഞാടിയ സാധാരണക്കാരനായ ശരാശരി മുസല്‍മാന്, ലോകമഹായുദ്ധത്തില്‍ തുര്‍ക്കിക്കുണ്ടായ തോല്‍വിയോ ഖലീഫയുടെ നിഷ്‌ക്കാസനത്തോടുള്ള പ്രതിഷേധമോ ഒന്നുമായിരുന്നില്ല ലഹളയില്‍ താല്‍പര്യമുണ്ടാവാണ്‍ കാരണം. ഹിന്ദുക്കളുടെ വീടുകള്‍ കൊള്ളയടിച്ച് കിട്ടുന്ന സമ്പത്ത് കൈക്കലാക്കാനും അവരുടെ പെണ്ണുങ്ങളെ ആവോളം അനുഭവിക്കാനും വീണുകിട്ടിയ അവസരം ശരിക്കും മുതലാക്കുക എന്ന ദുരതന്നെ ആയിരുന്നു അവരെ ആ കടുംകൈക്ക് പ്രേരിപ്പിച്ചത്.
മലപ്പുറംജില്ലയിലെ കരുവാരക്കുണ്ടിനടുത്തുള്ള തൂവൂരിലെ കിണറിനടുത്തുവച്ചുണ്ടായ വിചാരണയെക്കുറിച്ച് മാതൃഭൂമി പത്രത്തിന്റെ സാരഥ്യം വഹിച്ചിരുന്ന, കോണ്‍ഗ്രസ് നേതാവായിരുന്ന കെ മാധവന്‍ നായര്‍ തന്റെ ‘മലബാര്‍ കലാപ’ത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: ‘1921 സപ്തമ്പര്‍ 24ന് രാത്രി. അടുത്ത ദിവസം നടക്കാനിരിക്കുന്ന ആപത്തിനെക്കുറിച്ച് യാതൊരു സൂചനകളുമില്ലാതെ ഹിന്ദുക്കള്‍ നൂറോളംവരുന്ന അവരവരുടെ കൂരകളില്‍ ഉറങ്ങുകയാണ്. നേരം പുലരുന്നതിനു മുമ്പുതന്നെ മാപ്പിളകലാപകാരികള്‍ ആ വീടുകള്‍ വളഞ്ഞു. ആണുങ്ങളെയെല്ലാം കൈകാലുകള്‍ ബന്ധിച്ച് ചെരുക്കമ്മല്‍ക്കുന്ന് എന്ന സ്ഥലത്തേക്കും പിന്നീട് അവിടെനിന്ന് പാങ്ങോട് എന്ന സ്ഥലത്തേക്കും പിടിച്ചുകൊണ്ടുപോയി. അവരുടെ വീടുകള്‍ ചുട്ടു ചാമ്പലാക്കി.
പാങ്ങോട്ടെ കുന്നിന്‍ചരിവിലുള്ള ഒരു പറമ്പില്‍ കിഴക്കുഭാഗത്തുള്ള ഒരു പാറയുടെ അടുത്തു വച്ച് പിടിച്ചുകൊണ്ടുപോയവരെ വിചാരണചെയ്യാന്‍ തുടങ്ങി. വാരിയന്‍കുന്നത്ത് കുഞ്ഞുമുഹമ്മദ്ഹാജിയും ചെമ്പ്രശ്ശേരി തങ്ങളുമായിരുന്നു വിചാരണക്കാര്‍. വാരിയന്‍കുന്നത്ത് കുഞ്ഞുമുഹമ്മദ്ഹാജിയുടെ മാര്‍ഷല്‍ ലോ പ്രകാരമാണ് വിചാരണ നടന്നത്. പിടിച്ചുകെട്ടി കൊണ്ടുപോയ 36 പേരെയും വിചാരണയ്ക്കുശേഷം കഴുത്തുവെട്ടി 15 വാര അകലത്തിലുണ്ടായിരുന്ന കിണറ്റിലിട്ടു. ചിലര്‍ മരിച്ചിട്ടില്ലായിരുന്നു. അവരെ മുകളില്‍നിന്ന് കമ്പിട്ടു കുത്തി. പലരുടെയും ഞരക്കം കിണറ്റില്‍നിന്ന് കേള്‍ക്കാമായിരുന്നു. മാപ്പിളകലാപകാരികളെ ഭയന്ന് ആരും അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല.’ ഈ വിവരണങ്ങള്‍ സാക്ഷിചൊല്ലുന്നത് തീര്‍ച്ചയായും ലഹളക്കാര്‍ ഹൈന്ദവര്‍ക്കുനേരെ കൈക്കൊണ്ടിരുന്ന ഹിംസമുറകള്‍ക്കുതന്നെയാണ്.
കലാപത്തിന്റെ തുടക്കത്തില്‍ ബ്രിട്ടീഷ് ട്രൂപ്പുകളും ഭയത്തോടെതന്നെയാണ് മുസ്ലീംലഹളയെ നേരിട്ടത്. പലയിടത്തും മുസ്ലീങ്ങളുടെ കനത്ത ചെറുത്തുനില്പിനെത്തുടര്‍ന്ന് അവര്‍ക്ക് പിന്‍വാങ്ങേണ്ടതായും വന്നിട്ടുണ്ട്. പക്ഷേ, പുത്തനൂര്‍ജ്ജത്തോടെ അണിനിരത്തപ്പെട്ട ബ്രിട്ടീഷ് പോലീസും ഗോര്‍ക്കാപ്പടയും വമ്പിച്ച ആക്രമണമാണ് കലാപകാരികള്‍ക്കെതിരെ തൊടുത്തുവിട്ടത്. അതിലൊന്നായിരുന്നു ‘പൂക്കോട്ടൂര്‍ യുദ്ധം’. വര്‍ദ്ധമാനമായ വീര്യത്തോടെ ഇറക്കുമതി ചെയ്യപ്പെട്ട ഈ പടയും എന്തിനും തുനിഞ്ഞിറങ്ങിയ മുസ്ലീങ്ങളെ ചെറുത്തു നില്ക്കാനാവാതെ തോറ്റുമടങ്ങുകയാണുണ്ടായത്.
തുടക്കത്തില്‍ കലാപകാരികളുടെ ലക്ഷ്യം ജന്മികളെ ആവോളം കൊള്ളയടിക്കുകയായിരുന്നുവെങ്കിലും അത് പ്രായേണ ഹിന്ദുസമൂഹത്തിനു നേരെ തിരിയുന്നതാണ് മലബാര്‍ചരിത്രം കണ്ടത്. മലബാറിലെ മാപ്പിളലഹളക്കാരെക്കുറിച്ച് പട്ടാളക്കാര്‍ക്ക് രഹസ്യവിവരങ്ങള്‍ നല്കുന്നുണ്ടെന്ന് ആരോപിച്ചുകൊണ്ടായിരുന്നു തുടക്കത്തില്‍ മുസ്ലീങ്ങള്‍ ഹിന്ദുക്കളെ നിഷ്ഠുരം കൊന്നുതള്ളിയത്.
മാപ്പിളമാര്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് കുമാരനാശാനും ലോഗന്‍ സായിപ്പും അംബേദ്ക്കറും എസ്. കെ. പൊറ്റെക്കാടും ആനിബസന്റുമൊക്കെ കുറിച്ചിട്ട ലിഖിതങ്ങള്‍ അസത്യങ്ങളുടെ വാങ്മയചിത്രങ്ങളായി വിശേഷിപ്പിച്ച് നവീനഭാരതചരിത്രത്തിന്റെ പേനയുന്തികള്‍ അസ്പൃശ്യമായ അധ്യായങ്ങളാക്കി തമസ്‌ക്കരിക്കുകയാണ് ചെയ്തത്. ഏറെ സമ്മര്‍ദ്ദമുണ്ടായിട്ടും അതിനെ അതിജീവിച്ചാണ് മാപ്പിള ലഹളയ്ക്കുള്ള തന്റെ പ്രതികരണമായി കുമാരനാശാന്‍ ദുരവസ്ഥ എഴുതിയത്.
അന്നത്തെ വൈസ്രോയിയായിരുന്ന റീഡിങ്ങ് പ്രഭുവിന്റെ പത്‌നിക്ക് നിലമ്പൂര്‍ റാണി എഴുതിയ കത്തിലുമുണ്ട് മാപ്പിളലഹളക്കാര്‍ ഹിന്ദുക്കള്‍ക്കു നേരെ അഴിച്ചുവിട്ട കൊടുംക്രൂരതകളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍. മതം മാറാന്‍ കൂട്ടാക്കാത്ത ഹിന്ദുക്കളുടെ പാതിജീവനുള്ള ശരീരങ്ങള്‍കൊണ്ടു നിറഞ്ഞ കിണറുകളും ഗര്‍ഭിണികളുടെ വെട്ടിമുറിച്ച ഉദരങ്ങളില്‍ നിന്ന് പുറത്തേക്ക് തല നീട്ടിക്കിടക്കുന്ന ഗര്‍ഭസ്ഥശിശുക്കളുടെ ഉടലുകളും പശുവിന്റെ കുടലുമാല ചാര്‍ത്തി വികലമാക്കപ്പെട്ട ക്ഷേത്രവിഗ്രഹങ്ങളുമെല്ലാം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്, റാണി റീഡിങ്ങ് പ്രഭുവിന്റെ പത്‌നിക്ക് അന്ന് എഴുതിയ ആ കത്തില്‍. അംബേദ്കര്‍ ലഹളയെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: ”വിവരണാതീതമായ, രക്തമുറഞ്ഞുപോകുന്ന ആക്രമണങ്ങളാണ് മലബാറിലെ മാപ്പിളമാര്‍ ഹിന്ദുക്കള്‍ക്കുനേരെ അഴിച്ചുവിട്ടത്. തെക്കെ ഇന്ത്യയില്‍, തെറ്റിദ്ധരിപ്പിക്കപ്പെട്ട ഖിലാഫത്ത് നേതാക്കള്‍ മാപ്പിളലഹളക്കാര്‍ക്ക്് നല്കുന്ന പ്രോത്സാഹനങ്ങള്‍ കണ്ട് ഒരുതരം ഭീകരാവസ്ഥയുടെ തരംഗംതന്നെ എല്ലാതലങ്ങളിലുമുള്ള ഹിന്ദുക്കളുടെയും മനസ്സില്‍ തളംകെട്ടിനില്ക്കുന്നുണ്ട്. ഹിന്ദു- മുസ്ലീം ഐക്യതയുടെ കടയ്ക്കല്‍ വയ്ക്കപ്പെടുന്ന കത്തിയാണിതെന്ന് ബോധ്യപ്പെടുത്താമായിരുന്നിട്ടും ലഹളക്കാര്‍ക്ക് ആവേശംപകരുന്ന ഖിലാഫത്ത് നേതാക്കന്മാരുടെ പ്രോത്സാഹനങ്ങളെ നിരുത്സാഹപ്പെടുത്താതെ, ഹിന്ദു-മുസ്ലീം ഐക്യത നിലനിര്‍ത്താനുള്ള ത്വര നിമിത്തം ഗാന്ധിജി ‘തങ്ങള്‍ മതപരമെന്നു കരുതുന്ന രീതിയില്‍, തങ്ങളുടെ മതസുരക്ഷയ്ക്കുവേണ്ടി പൊരുതുന്ന ദൈവഭയമുള്ള മാപ്പിളമാരാണ് ഇവര്‍’ എന്നാണ് ലഹളക്കാരെക്കുറിച്ച് പറഞ്ഞത്.”
അംബേദ്ക്കറെപ്പോലെത്തന്നെ സര്‍ സി. ശങ്കരന്‍ നായരും താനെഴുതിയ കത്തിലൂടെ അന്ന് അതിതീക്ഷ്ണമായാണ് ഗാന്ധിജിയുടെ ഈ ഖിലാഫത്ത് പ്രേമത്തെ വിമര്‍ശിച്ചത്. ‘സ്ത്രീകള്‍ക്കെതിരെ അരങ്ങേറുന്ന ക്രൂരതകളെ കണ്ടില്ലെന്നുനടിച്ചുകൊണ്ട്് ഖിലാഫത്തിനെ പ്രോത്സാപ്പിക്കുന്നതിലൂടെ വമ്പിച്ച അരാജകത്വത്തിനാണ് ഗാന്ധിജി തുണ നിന്നിരിക്കുന്നത്’ എന്നാണ് തന്റെ കത്തില്‍ ശങ്കരന്‍നായര്‍ അന്ന് ഗാന്ധിജിക്കെഴുതിയത്.
കേരളത്തിലെ സമുന്നത നേതാവും സ്വാതന്ത്ര്യ സമരസാരഥിയുമായിരുന്ന കെ.പി കേശവമേനോന്‍ ഇങ്ങനെ പറയുന്നു: ”മാപ്പിളമാരുടെ അത്യാചാരങ്ങളെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ തികച്ചും വാസ്തവമാണ്. അഹിംസയിലും നിസ്സഹകരണത്തിലും വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ച് അവര്‍ക്ക് അനുകൂലമായി ചിന്തിക്കാന്‍ ഒന്നുമില്ല. കേവലം കാഫിറുകളായിപ്പോയി എന്ന കാരണത്താല്‍ നിസ്സഹായരായ പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിഷ്ഠുരമായി കൊല ചെയ്യപ്പെടുന്നു.’
ഇതു കൂടാതെ, ഉറൂബിന്റെ ‘സുന്ദരന്മാരും സുന്ദരികളും’ എന്ന നോവലിലും മാപ്പിള ലഹളയുടെ അനുരണനങ്ങള്‍ എമ്പാടും ചിതറിക്കിടക്കുന്നുണ്ട.്
സര്‍ക്കാരിന്റെ കണക്കുകളനുസരിച്ച് വെറും 180 പേരാണ് ലഹളക്കാലത്ത് മതപരിവര്‍ത്തനം ചെയ്യപ്പെട്ടത്. പക്ഷേ, വാസ്തവം അതില്‍നിന്നും എത്രയോ വിദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ആര്യസമാജത്തിന്റെ രേഖപ്പെടുത്തലനുസരിച്ച് 1766 ഹിന്ദുക്കളെ അന്ന് സുന്നത്തു കഴിച്ച് മതം മാറ്റിയിട്ടുണ്ട,് കലാപകാരികള്‍. ലഹളയില്‍ സജീവമായിരുന്ന അമ്പതായിരം മുസ്ലീങ്ങളില്‍ ഏതാണ്ട് 678 മാപ്പിളമാരുടെ പേരിലാണ് മതപരിവര്‍ത്തനത്തിന് കേസെടുക്കപ്പെട്ടത്. ഹിന്ദുമതത്തെത്തന്നെ ഉന്മൂലനം ചെയ്യാന്‍ ലഹളക്കാര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ആര്യസമാജംപോലുള്ള സംഘടനകള്‍ ചെറുത്തുനില്പിന് തുനിഞ്ഞെങ്കിലും മുസ്ലീങ്ങളുടെ ക്രൂരതയ്ക്കു മുമ്പില്‍ അവര്‍ക്ക് പിടിച്ചുനില്ക്കാന്‍ കഴിയാതെ പോവുകയാണ് ഉണ്ടായത്.
വെള്ളക്കാരന്റെ ഭരണകാലത്തുതന്നെ ഏറെക്കുറെ മുപ്പത്തഞ്ചോളം മാപ്പിള കലാപങ്ങള്‍ നടന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. (ആര്‍.സി മജൂംദാര്‍) അതില്‍, 1836ല്‍ പന്തലൂരിലെ ഹിന്ദുജോത്സ്യനെ കുത്തിവീഴ്ത്തുമ്പോഴും തന്റെ യജമാനനില്‍നിന്ന് കാണക്കരാറിനെടുത്ത ഭൂമിയില്‍ അനുവാദമില്ലാതെ പള്ളിപണിതതിനെ ചോദ്യംചെയ്ത ‘കുറ്റ’ത്തിന് തോട്ടച്ചേരി കേളുപ്പണിക്കരുടെ കോല്‍ക്കാരന്റെ ജീവനെടുക്കുമ്പോഴും 1841 ഏപ്രില്‍ അഞ്ചിന്, ഒരു മുസ്ലീം കുടിയാനെ കുടിയൊഴിപ്പിച്ച കാരണത്തിന് പെരുമ്പുള്ളി നമ്പൂതിരിയെയും അദ്ദേഹത്തിന്റെ കാര്യസ്ഥനെയും കൊലപ്പെടുത്തി ഇല്ലം കയ്യേറുമ്പോഴും 1851ല്‍ പള്ളിക്ക് മതില്‍ കെട്ടുമ്പോള്‍ ഉണ്ടായ അതിരുതര്‍ക്കത്തിന്റെ പേരില്‍ താച്ചുപ്പണിക്കരെ കൊലപ്പെടുത്തുമ്പോഴും അതേവര്‍ഷം ആഗസ്റ്റ് 22-ലെ കുളത്തൂര്‍ കലാപത്തില്‍ മങ്കടയിലെ മാരാട്ട് കോട്ടുപ്പറമ്പത്ത് കോമുമേനോന്‍, അദ്ദേഹത്തിന്റെ സഹോദരന്‍ ഇട്ടുണ്ണിമേനോന്‍, വീട്ടില്‍ അപ്പോഴുണ്ടായിരുന്ന കടക്കോട്ടില്‍ നമ്പൂതിരി എന്നിവരെ ചിത്രവധം ചെയ്ത് പരലോകത്തേക്കയക്കുമ്പോഴും കപ്രാട്ട് കൃഷ്ണപ്പണിക്കര്‍, കളത്തില്‍ കേശവന്‍, കറുകണ്ണ മൂസ്സ് തുടങ്ങിയവരെ അരിഞ്ഞു വീഴ്ത്തുമ്പോഴും ഭീതിയുടെ ആഘാതമേല്പിച്ചുകൊണ്ട്, മുസ്ലീങ്ങളോട് ഏറ്റുമുട്ടുന്നത് ‘തലപോകുന്ന കാര്യ’മാണെന്ന ബോധം ഹിന്ദുക്കളുടെ മനസ്സില്‍ വളര്‍ത്തിയെടുക്കക എന്ന വഴിതന്നെയാണ് ലഹളക്കാര്‍ കൈക്കൊണ്ടത്.
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തിരുവിതാംകൂറിലേക്ക് പലായനം ചെയ്ത് പിന്നീട് തിരിച്ചെത്തി, മാപ്പിളമാര്‍ കൈക്കലാക്കി കുടിയേറിയ തന്റെ ഭൂമി പിടിച്ചുവാങ്ങി താമസമാക്കിയ കുളത്തൂര്‍ വാരിയരെയും മുണ്ടന്‍കര രാരിച്ചന്‍നായരെയും കൊലപ്പെടുത്തിയ ചരിത്രവും എല്ലാം ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുവേണം വിശകലനം ചെയ്യാന്‍. 1852 ജനുവരി 4-ലെ മിലാടി-നബി ദിവസം മമ്പുറത്തു തങ്ങളുടെ ആശീര്‍വാദത്തോടെ കല്ലാറ്റുനമ്പൂതിരിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ഇവര്‍ വെട്ടിക്കൊന്നു. ഒരേ കുടുംബത്തിലെ 15 പേരാണ് അന്ന് അവരുടെ വാള്‍ത്തലപ്പില്‍ക്കിടന്നു പിടഞ്ഞത്. ഇതുപോലെത്തന്നെ മതപരമായ കാരണങ്ങള്‍കൊണ്ട് പിന്നീടും പല ലഹളകളും ഉണ്ടായെങ്കിലും 1921-ല്‍ ഉണ്ടായ മാപ്പിളലഹളയാണ് മലബാറിലെ ഹിന്ദുജനമനസ്സില്‍ ഭീതിപരത്തിക്കൊണ്ട് ചരിത്രത്തില്‍ പ്രബലമായ ഒരിടം പിടിച്ചത്. മൗലാനാ ഷൗക്കത്തലിയെപ്പോലുള്ള ചിലരെ ഒഴിച്ചുനിര്‍ത്തിയാല്‍, മതാധിഷ്ഠിതവിജ്ഞാനത്തിനപ്പുറത്ത് വലുതായ അറിവൊന്നുമില്ലാത്ത മുല്ലമാര്‍ നല്കിയ പ്രചോദനമാണ് ഈ ലഹളകള്‍ക്കെല്ലാം കാരണം എന്നാണ് 1852ല്‍ കലാപങ്ങളെക്കുറിച്ച് അന്വേഷിച്ച ടി. എല്‍. സ്‌ട്രെയ്ഞ്ച് അഭിപ്രായപ്പെട്ടത്. ‘ഗാന്ധിജിയുടെ അഹിംസ എന്ന ഉറയിലാണ് ഇസ്ലാമിന്റെ ഹിംസയുടെ വാള്‍ വിശ്രമിച്ചത്’ എന്നാണ് ബ്രിട്ടീഷ് കമാന്റര്‍ റിച്ചാര്‍ഡ് ടോര്‍ട്ടണ്‍ ഖിലാഫത്തിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത്.
തെളിവുകളും വിശദീകരണങ്ങളും എമ്പാടും നിരത്തിക്കൊണ്ട് ചരിത്രം ഇങ്ങനെ വാചാലമാകുമ്പൊഴും കണ്ണടച്ചിരുട്ടാക്കുന്നതുപോലെ മാപ്പിളലഹള വര്‍ഗ്ഗീയലഹളയായിരുന്നില്ല എന്നവകാശപ്പെട്ടുകൊണ്ട് അതിന് സ്വാതന്ത്ര്യസമരത്തിന്റെയും കര്‍ഷകപ്രക്ഷോഭത്തിന്റെയും വെള്ളപൂശാന്‍ പരിശ്രമിക്കുന്നത് ലളിതമായ വാക്കുകളില്‍ പറഞ്ഞാല്‍ വെള്ളം ചേര്‍ക്കാത്ത സത്യനിരാസമാണ്. എത്രതന്നെ പൊത്തിപ്പിടിച്ചാലും അസത്യങ്ങള്‍കൊണ്ട് മൂടിവച്ചാലും യാഥാര്‍ത്ഥ്യം ഒരിക്കല്‍ എല്ലാ കെട്ടുകളും പൊട്ടിച്ച് പുറത്തുവരികതന്നെ ചെയ്യും എന്നുള്ള വസ്തുത, ഈ വളച്ചൊടിക്കപ്പെട്ട ചരിത്രത്തിന്റെ പ്രവാചകന്മാര്‍ മനസ്സിലാക്കുന്നത് നന്ന്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനം സ്വരാജിനുവേണ്ടിയല്ല, മറിച്ച് ഹിന്ദു സ്വരാജിനുവേണ്ടിയാണെന്നും അതുകൊണ്ട് മുസ്ലീങ്ങള്‍ അതില്‍ നിന്നും മാറിനില്ക്കണമെന്നും ആഹ്വാനംചെയ്ത മൗലാന ഷൗക്കത്തലികൂടി നേതൃസ്ഥാനത്തുണ്ടായിരുന്ന ഖിലാഫത്ത്പ്രസ്ഥാനം എങ്ങനെയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാവുക എന്നുകൂടി ഇവര്‍ ചിന്തിക്കേണ്ടതുണ്ട്. തങ്ങളുടെ നേതൃത്വത്തിലുള്ള മാപ്പിളലഹളയ്ക്കു കാരണം, തീര്‍ത്തും മതാധിഷ്ഠിതമായിരുന്നുവെന്ന് ചെമ്പ്രശ്ശേരി കുഞ്ഞിക്കോയത്തങ്ങള്‍, അഹമ്മദ്കുഞ്ഞിത്തങ്ങള്‍, കുമരമ്പുത്തൂര്‍ സീതിക്കോയത്തങ്ങള്‍, വാരിയംകുന്നത്ത് കുഞ്ഞയമ്മദ്ഹാജി, മൊയ്ദീന്‍കുട്ടിഹാജി, കോഴിശ്ശേരി മമ്മദ്, കുന്നത്ത് മൂസ്സ, തളിയില്‍ ഉണ്ണ്യാന്‍കുട്ടി തുടങ്ങിയ മാപ്പിളത്തലവന്മാര്‍ അന്വേഷണോദ്യോഗസ്ഥന്മാരോട് സമ്മതിച്ചിട്ടുള്ളതായി ഹിച്ച്‌കോക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.
കാര്യമെന്തൊക്കെത്തന്നെയായാലും, ഇനി വരാനുള്ള കാലത്ത് ഈവക ചരിത്രനിഷേധങ്ങള്‍ക്കൊന്നും വിപണി കിട്ടില്ലെന്നതിന്റെ പ്രത്യക്ഷമായ തെളിവുകളാണ് സോഷ്യല്‍ മീഡിയകളിലെ പ്രതിഷേധപ്രകടനങ്ങളിലൂടെ വെളിപ്പെടുന്നത്. ന്യൂനപക്ഷങ്ങളുടെ കാറും തുപ്പുമേറ്റ് പ്രതികരിക്കാന്‍ ഭയന്നു കഴിഞ്ഞിരുന്ന ഭൂരിപക്ഷം ഇന്ന് അതിന് കരുത്തു കാട്ടുന്നു എന്നുള്ളത് തീര്‍ച്ചയായും ശുഭോദര്‍ക്കമായ വസ്തുതതന്നെയാണ്.