പറഞ്ഞതങ്ങനെന്നാലും വരുന്നതെങ്ങനായാലും
തുഴയെറിഞ്ഞുറഞ്ഞേതാനിവര്‍ക്കു ശീലം
അമരം കൈവിടില്ലൊട്ടും അണിയത്തും മുടങ്ങില്ല
വെടിത്തടിക്കിടിപോലീ ഹൃദയതാളം
വരുംകൊല്ലോമറിയില്ല, വരാം കൊല്ലമറിയില്ല
വരുന്നതെന്തതായാലും തുഴഞ്ഞു കേറും
കരയ്ക്കും കായലിന്നും പൊന്‍
കതിര്‍ക്കും കാവലാണെന്നും
കുതിപ്പാണീ കരുമാടിക്കുട്ടനാടെന്നും
കരിനാഗപ്പുറത്തേറിക്കൂട്ടമായെന്നും…