ചേര്‍ത്തലയില്‍ വെച്ച് നടന്ന 53-ാമത് സംസ്ഥാന എയര്‍ പിസ്റ്റല്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ രണ്ട് സ്വര്‍ണ്ണമെഡലും (ടീം) രണ്ട് വെങ്കലമെഡലും കരസ്ഥമാക്കിയ കുമാരി അഭിലാഷ സുരേഷ്. കോഴിക്കോട് ദേവഗിരി കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. പരേതനായ ക്യപ്റ്റന്‍ സുരേഷ് കെ.കെയുടെയും വിന്നി സുരേഷിന്റെയും മകളാണ്. ചെന്നൈയില്‍ നടക്കുന്ന സൗത്ത് സോണ്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അഭിലാഷ യോഗ്യത നേടി.