ഇടതുമാധ്യമപ്രവര്ത്തകന് എന്‍.റാമിനും കാലടി സര്‍വ്വകലാശാലയില്‍ പിന്‍വാതിലിലൂടെ കയറിപ്പറ്റിയ സുനില്‍ ഇളയിടത്തിനും തുഞ്ചത്താചാര്യനുമായി എന്തു ബന്ധം? സംശയിക്കണ്ട – തനി ചുകപ്പന്‍ ബന്ധം തന്നെ. തുഞ്ചന്‍ ട്രസ്റ്റ് സി. ഐ.ടി.യുവിന്റെ കീശിയിലായതോടെ പാര്‍ട്ടിയ്ക്ക് അട്ടിപ്പേറായി കിട്ടിയതാണ് തുഞ്ചന്‍ പറമ്പ്. അവിടെ ‘രാമ, രാമ’ എന്നു പാടുന്ന തുഞ്ചന്റെ കിളിയെ കാണില്ല. പകരം ‘എന്‍.റാം, എന്‍.റാം’ എന്നു പാടുന്ന ട്രസ്റ്റ് സെക്രട്ടറിയെ കാണാം. ഭക്തകവി തുഞ്ചത്താചാര്യനും എഴുത്തച്ഛന്റെ സാഹിത്യത്തിനുമൊന്നും അവിടെ സ്ഥാനമില്ല. തുഞ്ചന്‍പറമ്പിനെ വിനോദകച്ചവട സ്ഥാപനമാക്കുന്ന രാഷ്ട്രീയക്കളികള്ക്കേ സ്ഥാനമുള്ളു. അവിടെ എന്‍. റാമിനും സുനില്‍ ഇളയിടത്തിനും മാത്രമല്ല ഏതു തറ സഖാവിനും കയറി വിസര്‍ജ്ജിക്കാം. അതിന്റെ ഭാഗമാണ് ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവം. ഫെബ്രു. 26,27 തീ യതികളിലാണ് പരിപാടി. ഉദ്ഘാടകന്‍ ഇടതുപക്ഷക്കാരനായ എന്‍.റാം എന്ന ക്രിപ്റ്റോ കൃസ്ത്യാനി. തുഞ്ചന്‍ സ്മാരകപ്രഭാഷകന് കാലടി പിന്‍വാതില്‍ വീരന് സുനില്‍ ഇളയിടം. വിഷയമോ ‘ഗാന്ധിജിയുടെ രാഷ്ട്രസങ്കല്പം’. അതും തുഞ്ചനും തമ്മില്‍ എന്തു ബന്ധം എന്ന് ചോദിക്കരുത്. ഇതൊന്നും സഹിക്കാന്‍ വയ്യെങ്കില്‍ തുഞ്ചത്താചാര്യന് തുഞ്ചന്‍പറമ്പില്‍ നിന്നും ഇറങ്ങിപ്പോകാം.
ഡിസംബര്‍ 30 എന്ന തുഞ്ചന്‍ദിനം ട്രസ്റ്റിലെ സഖാക്കള്‍ സ്വന്തം ഇഷ്ടപ്രകാരം ജനുവരിയിലേക്കും മാര്ച്ചിലേയ്ക്കും വരെ മാറ്റി. തങ്ങള്‍ക്കു ഒഴിവുള്ള ദിവസങ്ങളില്‍ തുഞ്ചന്‍ ഉത്സവം എന്നതായി നടപ്പ്. ഹിന്ദുവിരുദ്ധതയും ദേശവിരുദ്ധതയും കൊണ്ടാടാനുള്ള രാഷ്ട്രീയ അവസരമാക്കി തുഞ്ചന്‍ ഉത്സവത്തെ മാറ്റിമറിച്ചു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് റാമിനെയും സുനിലിനെയും കൊണ്ടുള്ള നാടകം. ഹിന്ദു ആചാര്യന്മാരോടല്ലാതെ മറ്റേതെങ്കിലും മതത്തില്‍പ്പെട്ട സാംസ്കാരിക ആചാര്യന്മാരോട് ഇത്ര അനീതി ചെയ്യാന്‍ സഖാക്കള്‍ ധൈര്യം കാണിക്കുമോ?