കൊല്ലം: ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴില്‍ പതിനയ്യായിരം മാതൃകാ വിദ്യാലയങ്ങള്‍ വികസിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ വിദ്യാഭ്യാസ മേഖലയോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് നിഴലിക്കുന്നതെന്ന് എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍ പ്രസ്താവിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയം സമയബന്ധിതമായി നടപ്പാക്കുമെന്ന ഉറപ്പാണ് ഈ പ്രഖ്യാപനത്തിലൂടെ വിദ്യാഭ്യാസ മേഖലയെ സ്‌നേഹിക്കുന്നവര്‍ക്ക് ലഭിക്കുന്നത്. ഗവേഷണ മേഖലയ്ക്ക് അരലക്ഷം കോടി നീക്കിവെച്ചതും ശ്ലാഘനീയമാണ്. വനവാസി മേഖലയില്‍ 750 ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളും നാല് കോടി വിദ്യാര്‍ത്ഥികള്‍ക്ക് ആറ് വര്‍ഷത്തേക്ക് മുപ്പത്തയ്യായിരം കോടിയുടെ സ്‌കോളര്‍ഷിപ്പുകളും പിന്നാക്കക്കാരോടുള്ള മോദി സര്‍ക്കാരിന്റെ കരുതലിനെ കാട്ടിത്തരുന്നു.
സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റലാക്കുന്നതോടെ ഈ മേഖലയില്‍ വിവരശേഖരണം നടത്താന്‍ നിയുക്തരാവുന്ന അദ്ധ്യാപകരുടെ ജോലിഭാരം ലഘൂകരിക്കുന്നതാണെന്നും ഗോപകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments