ഹൈദരാബാദ്: എബിവിപിയുടെ നിരന്തര ആവശ്യത്തിന് കേന്ദ്ര സര്‍വ്വകലാശാലയില്‍ അംഗീകാരം. ഹൈദരാബാദിലെ കേന്ദ്രസര്‍വ്വകലാശാല ക്യാമ്പസിലാണ് വിദ്യാര്‍ത്ഥി സഹായ കേന്ദ്രത്തിന് സ്വാമി വിവേകാനന്ദന്റെ പേരും ക്യാമ്പസില്‍ വിവേകാനന്ദന്റെ ചിത്രവും സ്ഥാപിച്ചത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് വിവേകാനന്ദ സ്റ്റുഡന്റ്‌സ് അമിനിറ്റി സെന്റര്‍ എന്നു പേരിട്ട കേന്ദ്രം വിദ്യാര്‍ത്ഥികള്‍ക്കായി സമര്‍പ്പിച്ചത്.
ദേശീയ യുവജനദിനമായ സ്വാമി വിവേകാനന്ദ ജയന്തിദിനത്തില്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ വിവേകാനന്ദന്റെ ഛായാചിത്രവും സര്‍വ്വകലാശാല അധികൃതര്‍ അനാച്ഛാദനം ചെയ്തു. ഇവിടത്തെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഏറേ കാലത്തെ ആഗ്രഹമാണ് സഫലമായത്. ജെന്‍യുവിലെ സ്വാമി വിവേകാനന്ദ പ്രതിമയ്ക്ക് ശേഷം എച്ച്‌സിയുവിലും ദേശീയതയില്‍ അധിഷ്ഠിതമായ മാറ്റമാണ് ദൃശ്യമാകുന്നത്.