കൊച്ചി: യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയും മുതിര്‍ന്ന സിപിഎം നേതാവുമായ പി.ജയരാജന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളി. ജയരാജനെതിരെ യുഎപിഎ ചുമത്തിയത് നിലനില്‍ക്കുമെന്നു വ്യക്തമാക്കിയ കോടതി, ഇതുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ചിന്റെ വിധി ശരിവച്ചു. ആര്‍.എസ്.എസ്. കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്താന്‍ അതത് സംസ്ഥാനങ്ങള്‍ക്കേ അധികാരമുള്ളുവെന്നും കേന്ദ്രത്തിന് അധികാരമില്ലെന്നുമുള്ള ജയരാജന്റെ വാദം കോടതി തള്ളി. യുഎപിഎ ചുമത്താന്‍ അനുമതി നല്‍കുന്നതിനു കേന്ദ്രത്തിനും അധികാരമുണ്ട്, ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.