Sunday, January 17, 2021
  • Online Shop
  • Subscribe
  • e-Weekly
  • About Us
  • Editors
  • Contact Us
  • Advertise
  • Gallery
  • English News
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • Online Shop
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • Online Shop
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home കഥ

ഇവിടെ ഗുല്‍മോഹര്‍ പൂക്കുന്നില്ല

പി. സുധാകരന്‍ പുലാപ്പറ്റ

Print Edition: 8 January 2021
Share on FacebookTweetWhatsAppTelegram

”ഓ… മാം… ഭൂഖ് ലഗ്താ ഹൈ.., രോട്ടീ ദേദോ…”
മൂന്നു വയസ്സ് മാത്രം പ്രായമുള്ള ഛോട്ടൂ വിശന്ന് കരയാന്‍ തുടങ്ങി… ബെയ്ഞ്ചിയുടെ കണ്ണുകള്‍ അവളറിയാതെ നിറഞ്ഞു… എന്തു പറഞ്ഞാണ് അവനെ ആശ്വസിപ്പിക്കുക എന്നറിയാതെ ബെയ്ഞ്ചി കുഴങ്ങി… ഛോട്ടുവിന്റെ രണ്ടു ജ്യേഷ്ഠ സഹോദരന്മാരും നല്ല ഉറക്കത്തിലാണ്… ബൈജുവും രാജുവും… ബൈജു മൂന്നാം ക്ലാസ്സിലാണ്… രാജു ഒന്നാം ക്ലാസ്സിലും… സ്‌കൂളില്ലാത്തതുകാരണം രാവിലെ പത്തുമണി കഴിഞ്ഞേ എഴുന്നേല്‍ക്കൂ…
ഛോട്ടു അങ്ങനെയല്ല… ബെയ്ഞ്ചി ഏഴുന്നേല്‍ക്കുന്നതോടൊപ്പം അവനും എഴുന്നേല്‍ക്കും… കുളിമുറിയിലും അടുക്കളയിലും ബെയ്ഞ്ചിയോടൊപ്പം നിഴല്‍ പോലെ അവനുമുണ്ടാകും… പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് ബെയ്ഞ്ചി കുട്ടിയെയും എടുത്തുകൊണ്ട് പുറത്തേക്ക് നടന്നു… അകലെ പരേഡ് മാര്‍ക്കറ്റിലെ വലിയ അപ്പാര്‍ട്ട്‌മെന്റുകള്‍ കാണാം… റേഡിയന്റ്‌ലേക്ക് വ്യൂ എന്നു പേരുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് ബെയ്ഞ്ചി ജോലിക്കു പോകുന്നത്… നാല്‍പ്പത് ഫ്‌ളാറ്റുകളുണ്ട് അപ്പാര്‍ട്ട്‌മെന്റില്‍… അവിടെ തൂപ്പു ജോലിയാണ് ബെയ്ഞ്ചിക്ക്… ലോക്ഡൗണ്‍ തുടങ്ങിയതിനുശേഷം ജോലി മുടങ്ങി…

”കല്‍ സേ കാം കര്‍നേ മത് ആനാ… ബെയ്ഞ്ചീ… ലോക്ഡൗണ്‍ കേ ബാദ് ആവോ…” 218-ാം നമ്പര്‍ ഫ്‌ളാറ്റിലെ മേംസാബ് പറഞ്ഞപ്പോള്‍ ബെയ്ഞ്ചി ഞെട്ടിപ്പോയി…! തൊട്ടടുത്ത അപ്പാര്‍ട്ട്‌മെന്റുകളിലെ ജോലിക്കാര്‍ക്കെല്ലാം അതിനു മുമ്പുതന്നെ ജോലി നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു… ഇനിയിപ്പോള്‍…
അടുപ്പില്‍ തീപുകഞ്ഞിട്ട് രണ്ടു ദിവസമായി…! ആട്ടയും അരിയും എല്ലാം തീര്‍ന്നു പോയിരിക്കുന്നു… ബോലാറാം കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ പോയി നോക്കി… സാധനങ്ങള്‍ ഉണ്ട്… പക്ഷെ… കടം തരാന്‍ പറ്റില്ലെന്ന് പീടികക്കാരന്‍ തറപ്പിച്ചു പറഞ്ഞപ്പോള്‍ ബോലാറാം കരഞ്ഞുപോയി….

”സാബ്… അഭീ തോ കാം നഹീ ഹൈ… കാം മില്‍നെ കെ സമയ് ജറൂര്‍ ദേഗാ…” അയാള്‍ കേണപേക്ഷിച്ചു… പക്ഷെ പീടികക്കാരന്‍ തെല്ലും സമ്മതിക്കുന്ന മട്ടില്ല….
”ജബ് കാം മിലേം തോ തബ് ആനാ…. ഇധര്‍ കര്‍ജ് മേം ദേനാ ബഹുത് മുശ്കില്‍ ഹൈ…” പീടികക്കാരന്റെ സ്വരം ദൃഢമായിരുന്നു…

തൊട്ടടുത്ത് നിന്നിരുന്ന ബാബുജി ബോലാറാമിനെ ദയനീയമായി നോക്കി…
”ദോ പാക്കറ്റ് ആട്ടാ… ആധാ കിലൊ ആലൂ ഔര്‍ ഏക് കിലോ സബോളാ ഇന്‍ കോ ദീജീയേ…” ബാബുജീ പീടികക്കാരനോട് പറഞ്ഞു….
ബോലാറാമിന്റെ കണ്ണുകള്‍ നിറഞ്ഞു… …
”ബഹുത് ശുക്രിയാ ബാബുജീ… ഖുദാനേ ആപ്‌കോ ഭലായീ ദേഗാ.,..”
സന്തോഷത്തോടെയാണ് ബോലാറാം വീട്ടിലേക്ക് മടങ്ങിയത്…
സംഭവം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞു… ഇന്നലെ മുതല്‍ പട്ടിണിയാണ്…
അഞ്ച് വയറുകള്‍ കഴിയേണ്ടെ… ബെയ്ഞ്ചി സങ്കടത്തോടെ ഓര്‍ത്തു…
പെയിന്റിംഗ് തൊഴിലാളിയാണ് ബോലാറാം… മരീകമ്പനിയിലും, മാന്റോഡിലും, ബഡാചൗരായിലും ചക്കേരിയിലും ഗടൈയ്യായിലും ബോലാറാം പെയിന്റിംഗ് ജോലിക്കു പോകും… ബെയ്ഞ്ചി അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കൊണ്ടുവരുന്ന പണം കൊണ്ട് വീട്ടുവാടകയും കുട്ടികളുടെ പഠിത്തച്ചെലവും കഴിഞ്ഞു പോകും… വളരെ അരിഷ്ടിച്ചുള്ള ജീവിതമാണ് അവരുടെ കുടുംബത്തിന്റേത്… എങ്കിലും കുട്ടികളെ ഇല്ലായ്മ അറിയിക്കാറില്ല…
വീട്ടുവാടക കൊടുത്തിട്ട് മൂന്നുമാസമായി… രാംജി നല്ല മനുഷ്യനായതുകൊണ്ട് മുഖം കറുപ്പിക്കാറില്ലെന്നു മാത്രം!

ഇന്നലെ രാത്രി… ബൈജുവും രാജുവും കട്ടന്‍ ചായ കുടിച്ചാണ് കിടന്നുറങ്ങിയത്… അവശേഷിച്ചിരുന്ന ഒരു രോട്ടിയുടെ പകുതി ഛോട്ടുവിന് കൊടുത്തു… ബാക്കി ബോലാറാമിന് വെച്ച് നീട്ടി… അയാള്‍ ദയനീയമായി ബെയ്ഞ്ചിയുടെ മുഖത്തേക്കൊന്നുനോക്കി… അവള്‍ക്ക് മനസ്സിലായി… അവള്‍ കൈ പിന്‍വലിച്ചു… ബൈജുവിനെയും രാജുവിനെയും വിളിച്ചുണര്‍ത്തി… വീണ്ടും പകുത്ത് അവര്‍ക്ക് രണ്ടാള്‍ക്കും കൊടുത്തു…. പാത്രത്തില്‍ അവശേഷിച്ചിരുന്ന കട്ടന്‍ ചായ ബെയ്ഞ്ചി കുടിച്ചു…

ഇന്ന് അതിരാവിലെ ബോലാറാം എവിടേക്കോ പുറപ്പെടുന്നതു കണ്ടു… അവള്‍ ചോദിച്ചില്ല… ആരോടെങ്കിലും കടം ചോദിക്കാനായിരിക്കണം…
”മൈം തോ ഗുടൈയ്യാ ജാ രഹാഹും… ബഡാ ഭായീസേ കുച്ച് പൈസാ മാംഗ്‌നേ കേലിയേ…”
ജ്യേഷ്ഠന്‍ ചന്ദൂറാം ഗുടൈയ്യായില്‍ ചെറിയ ബേക്കറി നടത്തുന്നുണ്ട്….

മറ്റെല്ലാം അടച്ചിട്ടുണ്ടെങ്കിലും, ചന്ദൂറാമിന്റെ കട തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടത്രെ! ബെയ്ഞ്ചി, കുട്ടിയെയും എടുത്ത് മുറ്റത്തെ ഗുല്‍മോഹര്‍ മരത്തില്‍ ചാരി, നിര്‍ന്നിമേഷയായി പുറത്തേക്ക് നോക്കി നിന്നു… അത് ഇത്തവണയും പൂത്തിട്ടില്ല! എത്ര തിരക്കുള്ള റോഡാണ്! ഇപ്പോള്‍ മിക്കവാറും ശൂന്യം… വല്ലപ്പോഴും പോകുന്ന ബൈക്കുകളും ലോറികളുമൊഴിച്ചാല്‍ മറ്റൊരു വാഹനവുമില്ല… സൈക്കിള്‍ റിക്ഷകളൊന്നും കാണാനേയില്ല! തിരക്ക് പിടിച്ച് പരേഡ് മാര്‍ക്കറ്റിലേക്ക് നടന്നു പോകാറുള്ള കാല്‍നടയാത്രക്കാര്‍ ആരുമില്ല… സര്‍വ്വത്ര ശൂന്യതമാത്രം… അവന്‍ നെടുവീര്‍പ്പിട്ടു… ഇങ്ങനെ എത്രദിവസം… തൊട്ടടുത്ത വീട്ടിലെ രോജ കഴിഞ്ഞദിവസം പറഞ്ഞപ്പോഴണറിഞ്ഞത്… റേഷന്‍ കടയില്‍ ആട്ടയും അരിയും സൗജന്യമായി കൊടുക്കുന്നുണ്ടത്രെ…. കേട്ടതും ബോലാറാം സഞ്ചിയുമെടുത്ത് റേഷന്‍ കടയിലേക്ക് ഓടി… പക്ഷെ… അവിടെ എത്തിയപ്പോഴെക്കും എല്ലാം തീര്‍ന്നുപോയിരുന്നു…. എന്തൊരു ദുര്‍വിധി!
ബൈജുവും രാജുവും ഇപ്പോഴും നല്ല ഉറക്കമാണ്… അവളുടെ ഒക്കത്തിരുന്ന് ഛോട്ടു ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങി….

”മാം… രോട്ടീ… ദേ ദോ…. ബഹൂത് ഭൂഖ് ലഗ്താ ഹൈ…”
കുട്ടിയുടെ നിലവിളി കേട്ടതുകൊണ്ടാവണം തൊട്ടടുത്ത വീട്ടിലെ രോജാ ഓടിവന്നു… ഒരു കഷണം ബ്രെഡ് രോജ ഛോട്ടുവിന് കൊടുത്തു… പെട്ടെന്ന് കുട്ടി കരച്ചില്‍ നിര്‍ത്തി… ബ്രെഡ് അവന്‍ ആര്‍ത്തിയോടെ തിന്നാന്‍ തുടങ്ങി…

ബോലാറാം നേരെ പോയത് ജ്യേഷ്ഠന്റെ കടയിലേക്കാണ്… വെയിലിന് ചൂട് കൂടിവരുന്നതേയുള്ളൂ… ഗുടൈയ്യാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ തൊട്ട് മുമ്പിലാണ് ചന്ദൂറാമിന്റെ ബേക്കറി… ബേക്കറി സാധനങ്ങള്‍ക്കു പുറമെ, ചായയും ഉണ്ടാക്കി വില്‍ക്കുന്നുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലേക്ക് വരുന്ന ചെറുപ്പക്കാര്‍ ചന്ദൂറാമിന്റെ കടയില്‍ നിന്നാണ് ചായകുടിക്കുന്നത്… തൊഴിലാളികളില്‍ പലരും പറ്റ് വെക്കുന്നവരാണ്. മാസാവസാനം പൈസ കൊടുക്കും. സാന്‍ഡ് വിച്ച്, സമോസ എന്നിവയും ചന്ദൂറാമിന്റെ പത്‌നി ഉണ്ടാക്കും. വേനല്‍ക്കാലമായാല്‍ ലസ്സിയും.
കടയുടെ മുമ്പിലെത്തിയപ്പോള്‍ ബോലാറാം അദ്ഭുതപ്പെട്ടു… ചന്ദൂഭായി കസേരയില്‍ വിഷണ്ണനായി ഇരിക്കുകയാണ്… ഇങ്ങനെ ചന്ദൂഭായി ഇരിക്കുന്നത് ബോലാറാം ഒരിക്കലും കണ്ടിട്ടില്ല… എപ്പോഴും എന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കുന്ന സ്വഭാവമാണ്… ഇന്ന്…

ഇപ്പോള്‍… ഒന്നോ രണ്ടോ ആള്‍ക്കാള്‍ ചായ കുടിക്കുന്നുണ്ട്…
”രാം… രാം. ഭായീസാബ്…” ബോലാറാം ജ്യേഷ്ഠനെ അഭിസംബോധന ചെയ്തു… സഹോദരനെ കണ്ടപ്പോള്‍ ചന്ദൂഭായി കസേരയില്‍ നിന്നും എഴുന്നേറ്റു…
”ക്യാ… ഹാല്‍ ഹൈ ബോലാ ഭായീ…?” ബോലാറാം അല്‍പ്പനേരം മൗനിയായി… പിന്നീട്… ”ക്യാ ഹാല്‍ ഹൈ ഭായീ സാബ്… ദീന്‍ ബീത്‌നേ കേലിയെ ബഹുത് തക്‌ലീഫ് ഹൈ… കോയീ കാം തോ നഹീ ഹൈ… സബീ ബന്ദ് ഹൈ…”
അയാള്‍ നിര്‍ത്തി… ഒന്ന് നെടുവീര്‍പ്പിട്ടു… വീണ്ടും തുടര്‍ന്നു… ”ബീവി ബേട്ടേ തോ ബിനാ രോട്ടീ മില്‍നേ സേ ചില്ലാതാ ഹൈ… ഭായീ…”
ചന്ദൂറാം മൗനം ദീക്ഷിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല… തൊട്ടടുത്ത വീട്ടിലേക്കു നോക്കി ഉറക്കെ വിളിച്ചു…

”മിഥൂ… ഓ… മീഥൂ, ദേഖ്താ ഹീനാ… ബോലാ തോ ആയാ ഹൈ…” ജ്യേഷ്ഠത്തി മിഥുന അകത്തു നിന്നും വന്നു… അവരുടെ മുഖത്ത് പതിവ് ചിരിയില്ല…
മുഖം മ്ലാനമാണ്… ”ക്യ ഹോ ഗയാ… ബഹന്‍ ബഹുത് പരേശാന്‍ ഹോ ഗയാ ഹൈ…?”
”ക്യാ… ഹോതാ ഹൈ ഭായീ… ദോനോം ബച്ചെ അസ്പതാല്‍ മേ ഹൈ… കഠിന്‍ ബുഖാര്‍ സേ ദോദിന്‍ പഹലെ അഡ്മിറ്റ് കിയാ ഥാ… ഡോക്ടര്‍ സാബ്‌നെ കഹാ കി അഠായീസ് ദിന്‍ ഉധര്‍ രഹ്‌നാ ഹൈ…”

അവര്‍ തേങ്ങി… അപ്പോള്‍ കുട്ടികള്‍ക്ക് അസുഖമുണ്ടെന്ന് തന്നെ സംശയിക്കണം… ബോലാറാം ഓര്‍ത്തു… നിസ്സംഗനായി ഇരിക്കുകയാണ് ചന്ദൂറാം… ചായ ഊതിയൂതി കുടിക്കുന്നതിനിടയില്‍ തന്റെ ആഗമനോദ്ദേശ്യം എങ്ങനെയാണ് ജ്യേഷ്ഠന്റെ മുമ്പില്‍ അവതരിപ്പിക്കുക എന്നതിനെക്കുറിച്ചാണ് ബോലാറാം ആലോചിച്ചത്… അല്ലെങ്കില്‍ പറഞ്ഞില്ലെങ്കിലെന്താ… പാവം… ആകെ വിഷമിച്ചിരിക്കുകയാണ്…
അല്‍പനേരത്തെ ആലോചനക്കുശേഷം സങ്കോചത്തോടെ ബോലാറാം പറഞ്ഞു… ”മുജേതോ കുച്ച് പൈസാ ചാഹീയേ ഭായീ സാബ്….
കാം മില്‍നെ സമയം വാപ്പസ് ദൂംഗാ…”
ചന്ദൂഭായി ചിന്താമഗ്നനായി… അയാള്‍ വിദൂരതയില്‍ കണ്ണുംനട്ട് ഇരിക്കുകയാണ്.
മൗനം അവര്‍ മൂന്നുപേര്‍ക്കുമിടയില്‍ ഒരു കന്‍മതില്‍ തീര്‍ക്കുകയാണ്!
അവസാനം ജ്യേഷ്ഠത്തിയാണ് മൗനം ഭഞ്ജിച്ചത്….
”പിഛ്‌ലെ രവിവാര്‍ മേരീ പിതാജീ തോ ഇസ് ദുനിയാം സേ ചല്‍ഗയാ…. ബ്രെയിന്‍ ട്യൂമര്‍ ഥാ…” അവര്‍ തേങ്ങലടക്കാന്‍ പണിപ്പെട്ടു…. ”ദൂകാന്‍
മേം തോ കോയീ ഭീ ന ആതാ ഹൈ… ഡര്‍ സെ….”
”ചുപ് രഹോ… മിഥൂ…” ചന്ദൂഭായ് ഭാര്യയെ വിലക്കി… പ്രാരബ്ധം പറയുന്നത് പണ്ടും ജ്യേഷ്ഠന് ഇഷ്ടമുള്ള കാര്യമല്ലല്ലോ…!
”യഹ് ലോക്ഡൗണ്‍ തോ കബ് ഘതം ഹോഗാ ഭായീ സാബ്…?”
ബോലോറാം സംശയം പ്രകടിപ്പിച്ചു…
”ഖുദാഹീ ജാന്‍താഹൈ… ഭായീ… ധര്‍തീ മാതാജീതോ നാരാജ് ഹുവാഹൈ… ഭഗവാന്‍ സേ പ്രാര്‍ത്ഥനാ കര്‍ ലോ… ഔര്‍ കുച്ച് നഹീ…
കര്‍നാ ഹൈ അഭീ…”

അത് ശരിയാണെന്ന് ബോലാറാമിനും തോന്നി… ഭൂമിമാതാവ് കോപിച്ചിരിക്കുകയാണ്… ആ കോപം കെട്ടടങ്ങുന്നതുവരെ പ്രാര്‍ത്ഥിക്കുകയല്ലാതെ വഴിയില്ല. കൂടുതല്‍ സമയം അവിടെ ഇരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നി. ബോലാറാമിന്… ”അബ് ചലേംഗെ ഭായീ സാബ്…” അയാള്‍ പോകാനായി എഴുന്നേറ്റു… ”ക്യോം… ഇസ് ദോപഹര്‍ കോ… ഖാനാ തോ തയ്യാര്‍ ഹൈ…” ജ്യേഷ്ഠത്തി നിര്‍ബ്ബന്ധിക്കുകയാണ്… ഒരു വേള പട്ടിണി കിടക്കുന്ന തന്റെ ബെയ്ഞ്ചിയെയും കുട്ടികളെയും ബോലാറാം ഓര്‍ത്തുപോയി… ”നഹീ… ബഹന്‍… ഉധര്‍ ബെയ്ഞ്ചി ഔര്‍ ബച്ചെ അകേലെ ഹൈ…. മേരാ ഇന്‍തസാര്‍ കര്‍തെ…” യാത്ര ചോദിച്ച് ഇറങ്ങുമ്പോള്‍ ചന്ദൂഭായി ഒരു സഞ്ചി അയാളെ ഏല്‍പ്പിച്ചു… ”ദോ പാക്കറ്റ് ആട്ടാ… ഔര്‍ കുച്ച് ആലൂ…. ബച്ചോം കേലിയേ സമൂസേ ഭീ ഹൈ – രാസ്‌തേ മേം പുല്ലീസ് ഹോംഗെ…” വിശപ്പിന്റെ വിളിയില്‍ ആരാണ് കുട്ടി, ആരാണ് പ്രായമുള്ളവന്‍ എന്നോര്‍ക്കുകയായിരുന്നു ബോലാറാം….

കത്തിയെരിയുന്ന മധ്യാഹ്ന സൂര്യനെ തെല്ലും കൂസാതെ ബോലാറാം നടന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും പിന്നിട്ട്, ചുട്ടുപഴുത്ത ടാറിട്ട റോഡിലേക്ക് അയാള്‍ ഇറങ്ങി നടക്കാന്‍ തുടങ്ങി… പെട്ടെന്നാണ് രണ്ട് പോലീസുകാര്‍ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്! ബോലാറാം അമ്പരന്നുപോയി…! അവരുടെ മുമ്പില്‍ അയാള്‍ പരുങ്ങി… ”ഓ ബദ്മാശ്… മാലും തോ നഹീം ലോക്ഡൗണ്‍ ഹൈ….?” പോലീസുകാര്‍ അയാളെ തടഞ്ഞു… അവര്‍ രൂക്ഷമായി ബോലാറാമിനെ നോക്കി… പിന്നീട്… അയാളുടെ സഞ്ചി പിടിച്ചുവാങ്ങി…

ഒരാള്‍ സമോസ പൊതിയഴിച്ച് രണ്ടെണ്ണം പുറത്തെടുത്തു… ഒന്ന് അപരന് കൊടുത്തു… സന്തോഷത്തോടെ തിന്നാന്‍ തുടങ്ങി!
”ബഹുത് ശുക്രിയാ ഭായീ…. ബഹുത് ഭൂഖ് ലഗ്താ ഹൈ…”
ബോലാറാം ഒന്നും പറയാനാവാതെ നില്‍ക്കുകയാണ്. കുട്ടികള്‍ക്കും ബെയ്ഞ്ചിക്കും കൂടി നാല് സമോസയാണ് ചന്ദൂഭായി തന്നത്… ഇനിയിപ്പോള്‍…. ബാക്കി രണ്ടെണ്ണം മാത്രം അയാള്‍ വേദനയോടെ ഓര്‍ത്തു… ”ജല്‍ദി ഇധര്‍ സേ ജാവോ ഭായീ… ഠഹര്‍നാ മത്…” പോലീസുകാരുടെ സ്വരം ഇപ്പോള്‍ ശാന്തമായിരുന്നു… ബോലാറാം ദീര്‍ഘമായി നിശ്വസിച്ചു… സമോസ നഷ്ടപ്പെട്ടെങ്കിലും തത്ക്കാലം രക്ഷപ്പെട്ടല്ലോ… ഒരു നിമിഷം അയാള്‍ മറിച്ചും ചിന്തിച്ചു…. വിശപ്പിന്റെ വിളി എല്ലാ മനുഷ്യര്‍ക്കും ഒരു പോലെതന്നെയല്ലെ… അയാള്‍ക്ക് അല്‍പ്പംപോലും വിഷമം തോന്നിയില്ല! വീണ്ടും അയാള്‍ കാലുകള്‍ നീട്ടിവെച്ചു….

ഛോട്ടുവിനും ജ്യേഷ്ഠന്‍മാര്‍ക്കും സമോസ കൊടുക്കണം… ബെയ്ഞ്ചിയോട് രോട്ടിയും ആലു സബ്ജിയും ഉണ്ടാക്കാന്‍ പറയണം…. ബെയ്ഞ്ചി ഉണ്ടാക്കുന്ന ആലൂ സബ്ജിക്ക് പ്രത്യേക രുചിയാണ്!
വീടിന്റെ മുമ്പിലെത്തിയപ്പോള്‍ ബോലാറാം അദ്ഭുതപ്പെട്ടു! കുട്ടികളെ മുറ്റത്ത് കാണാനില്ല! സാധാരണ അങ്ങനെയല്ലല്ലോ പതിവ്! തൊട്ടടുത്ത വീടുകളും ശൂന്യം… ബോലാറാം വാതില്‍ക്കല്‍ മുട്ടി… അപ്പോഴാണ് വാതില്‍ പുറത്ത് നിന്ന് പൂട്ടിയിരിക്കുന്നത് അയാളുടെ ദൃഷ്ടിയില്‍ പെട്ടത്! രോജയുടെ വീട്ടില്‍ ചോദിക്കാന്‍ വേണ്ടി പോയപ്പോള്‍ അവിടെയും പൂട്ടികിടക്കുന്നു!
അപ്പോഴാണ് റോഡ് വൃത്തിയാക്കുന്ന ജഗദീശ് പറഞ്ഞത്…
”ഇസ് ഗലീകേ സാരെ ഖര്‍വാലോം കോ അസ്പതാല്‍ ലേ ഗയാ ഹൈ… ഇലാജ് കേലിയേ… അഠായീസ് ദിന്‍ കേ ബാദ് ഹീ വാപസ് ആയേംഗെ…”
ബോലാറാം അന്തം വിട്ടുനില്‍ക്കുകയാണ്…. കത്തിയെരിയുന്ന വെയിലില്‍, അയാള്‍ നിന്ന് വിയര്‍ക്കുകയാണ്… മെല്ലെ ബോലാറാം മുറ്റത്തെ ഗുല്‍മോഹര്‍ ചെടിയുടെ ചുവട്ടിലേക്ക് നീങ്ങി… അയാള്‍ക്ക് തല ചുറ്റുന്നതുപോലെ തോന്നി… അയാള്‍ മേല്‍പ്പോട്ട് നോക്കി… ഇല്ല.. ഇത്തവണയും ഗുല്‍മോഹര്‍ പൂത്തിട്ടില്ല… കണ്ണുകളില്‍ ഇരുട്ട് കയറുന്നതുപോലെ…
അപ്പോഴും അയാള്‍ ആ സഞ്ചി മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.
സഞ്ചിയില്‍ നിന്നും തെറിച്ചു വീണ ഒരു സമോസ എവിടെ നിന്നോ എത്തിയ നായ കടിച്ചുകൊണ്ട് ഓടിപ്പോയി…

ബോലാറാം, പൂക്കാത്ത ഗുല്‍മോഹര്‍ ചെടിയുടെ ചുവട്ടില്‍ ബോധമറ്റു കിടന്നു…
എവിടെ നിന്നോ ഓടിയെത്തിയ ഉഷ്ണക്കാറ്റ് ബോലാറാമിനെ തഴുകി കടന്നുപോയി…

Share9TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

സാനിറ്റൈസര്‍

പരല്‍ മീനുകള്‍

ആ പഴയ ലോക്ഡൗണ്‍ കാലം

ഉരുള

പതിനെട്ടാം കര്‍മ്മം (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ അവസാന ഭാഗം)

വെളിച്ചപ്പെടാത്ത വെളിപാടുകള്‍ (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 21)

കേസരി പ്രചാര മാസം

  • കേസരി വാരിക ആജീവനാന്ത വരിസംഖ്യ (ഭാരതത്തില്‍) ₹20,000.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ (വിദേശത്ത്) ₹8,000.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ (ഭാരതത്തില്‍) ₹1,150.00

Latest

നീതി കിട്ടാത്ത ആത്മാവുകള്‍

പ്രിസൈഡിങ്ങ് ഓഫീസര്‍ആമയായിരിക്കണം, സഖാവേ!

ക്ഷേത്രം ധ്വംസിച്ചാല്‍ ഒരു കുഴപ്പവുമില്ല

കെ.എന്‍. സതീഷ്‌കുമാര്‍ കൃഷ്ണവിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.

അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം 2025ല്‍ സജ്ജമാകും

സുഗതകുമാരി ടീച്ചറുടെ അനുസ്മരണം; ഫലവൃക്ഷത്തൈ നട്ട് പര്യാവരണ്‍ വിഭാഗ്

ഉപനിഷത് കാവ്യ താരാവലി പ്രധാനമന്ത്രി പ്രകാശനം ചെയ്തു

പ്രൊഫ. ശോഭീന്ദ്രന്‍ വൃക്ഷത്തൈ നടുന്നു.

ഭൂമിയേയും ജീവനേയും കുറിച്ച് പഠിപ്പിക്കണം – പ്രൊഫ. ശോഭീന്ദ്രന്‍

സേവാഭാരതി വാര്‍ഷികം ആഘോഷിച്ചു

പി.ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കും

ശ്യാമരാധ

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe
  • E-Weekly
  • Online shop
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • More Links…
    • About Us
    • Editors
    • Contact Us
    • Advertise
    • Privacy Policy
    • Terms & Conditions

© Kesari Weekly