പാലാ: മഹാകവി പാലാനാരായണന്‍ നായര്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കവി, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകന്‍, സംഗീത സംവിധായകന്‍, നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നിങ്ങനെ വിവിധരംഗങ്ങളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ജൂറി ചെയര്‍മാന്‍ ഏഴാച്ചേരി രാമചന്ദ്രന്‍ അറിയിച്ചു. കിഴതടിയൂര്‍ ബാങ്ക് 2015 മുതലാണ് മഹാകവി പാലാ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.