Tuesday, July 15, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വായനാവീഥി

ബോധനിലാവിലെ അനുഭൂതികളില്‍

ദേവി നായര്‍

Print Edition: 4 December 2020

ബുദ്ധിക്ക് അതീതമായ പരമ സത്യം തേടി അലയുന്ന ശാന്ത സുന്ദര സ്‌നേഹ പ്രവാഹമാണ് അവധൂത ജീവിതം. നിത്യജീവിതത്തിലെ സങ്കീര്‍ണതകളുടെ ഭാരവും വേദനയുമില്ലാത്ത സ്വച്ഛ ജീവിതങ്ങള്‍. ധ്യാനങ്ങളിലെ സാക്ഷാല്‍കാരങ്ങളില്‍ നിന്നുള്ള കുളിരരുവിയില്‍ മുങ്ങിനിവരുമ്പോള്‍ അസൂയയുടെയും ആസക്തിയുടെയും ഭാരമൊഴിയുന്നു. ജ്ഞാനസുഷുപ്തിയുടെ സുകൃതം.

ഭാഗവതത്തില്‍ ഒരു അവധൂതന്റെ കഥയുണ്ട്. അവധൂതനോട് എങ്ങനെയാണ് യാതൊരു അലട്ടലുമില്ലാതെ പരമാനന്ദമായി സഞ്ചരിക്കുന്നതെന്നു ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു:’ഞാന്‍ പ്രകൃതിയില്‍ കാണുന്ന ഓരോ വസ്തുവില്‍നിന്നും ഓരോ പാഠം പഠിച്ച് അതനുസരിച്ചു ജീവിക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ട് എന്റെ ജീവിതം ആനന്ദകരമായിത്തീരുന്നു. ഭൂമിയില്‍നിന്നാണ് ഞാന്‍ ക്ഷമ പഠിച്ചത്. ആളുകള്‍ തന്നെ ചവിട്ടിയാലും വെട്ടിയാലും കുഴിച്ചാലും ഒരു പ്രതികരണവുമില്ലാത്ത ഭൂമിയെപ്പോലെ അന്യരുടെ നിന്ദയോ ശകാരമോ ഒന്നും കണക്കാക്കാതെ ഞാന്‍ സമദുഃഖസുഖനായി ജീവിക്കുന്നു. തന്റെ പുഷ്പങ്ങളും ഫലങ്ങളുമെല്ലാം സ്വാര്‍ത്ഥചിന്ത കൂടാതെ മറ്റുള്ളവര്‍ക്കായി പ്രദാനം ചെയ്യുന്ന വൃക്ഷങ്ങളില്‍ നിന്നു പരോപകാരത്തിന്റെ തത്വം പഠിച്ചു. അതുപോലെ ചൂണ്ടയിട്ടു മത്സ്യം പിടിക്കുന്ന ഒരു മുക്കുവനില്‍ നിന്നാണ് ഞാന്‍ ധ്യാനപ്രകാരം പഠിച്ചത്. അവന്‍ ചുണ്ടയിട്ടു മത്സ്യം വരുന്നതും നോക്കിയിരിക്കുകയായിരുന്നു. അടുത്തുകൂടി പോകുന്ന ഒരു രാജാവിന്റെ ഘോഷയാത്ര അവന്‍ കാണുകയോ അതിന്റെ ശബ്ദം അവനെ ഉപദ്രവിക്കുകയോ ചെയ്തില്ല. ഏകാഗ്രത അതുപോലെ ഉണ്ടാകണമെന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു പരുന്ത് കൊക്കില്‍ ഒരു കഷണം മാംസക്കഷണവും എടുത്തുകൊണ്ടു പറന്നുപോവുകയായിരുന്നു. പിന്നില്‍ കുറേ കാക്കകളുമുണ്ടായിരുന്നു. പരുന്ത് എവിടെപ്പോയാലും കാക്കകള്‍ അതിനെ ഉപ്രദവിക്കുമായിരുന്നു. ഉപദ്രവം സഹിക്കവയ്യാതെ പരുന്ത് ആ മാംസക്കഷണം താഴെ ഇട്ടു. അതുകണ്ട് വേറെ ഒരു പരുന്ത് ആ മാംസക്കഷണമെടുത്തു. കാക്കകളെല്ലാം അതിന്റെ പിന്നാലെ പോയി. എന്തെങ്കിലും സ്വന്തമായി പരിഗ്രഹിക്കണമെന്ന ആഗ്രഹമാണ് എല്ലാ ആപത്തുകള്‍ക്കും കാര്യമെന്നെനിക്കു മനസ്സിലായി.

ഈ കഥയുടെ ആഴത്തിലുള്ള പ്രതിഫലനമാണ് അപരിചിതന്‍ – ഒരു അവധൂതന്റെ അനുഭൂതികള്‍ എന്ന പുസ്തകം. സ്വന്തം ആന്തരിക ജീവിതത്തെ അടയാളപ്പെടുത്തുന്ന ‘അപരിചിതന്‍’ എന്ന കുഞ്ഞുപുസ്തകം മലയാളിയുടെ വായനയുടെ മൈതാനത്തിലെ അപൂര്‍വ്വാനുഭവം ആകുന്നത് അതുകൊണ്ടാണ്.

മധ്യതിരുവിതാംകൂറിലെ മീനച്ചില്‍ എന്ന ചെറുഗ്രാമത്തില്‍, നാടകവും കവിതയും സാഹിത്യവുമൊക്കെയായി ഒരു തലമുറയെതന്നെ വന്‍തോതില്‍ സ്വാധീനിച്ച ഒരു പൂര്‍വ്വാശ്രമചരിത്രം ശ്രീ.അവധൂത നാദാനന്ദക്ക് ഉണ്ട്. കലാകാരന്‍ എന്നാല്‍ ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ ഒരു പ്രതിഭാസമാണ്. കലാപ്രവര്‍ത്തനം എന്നത് ആത്മീയതയുടെ ബഹിര്‍സ്ഫുരണവുമാണ
്.
അതുകൊണ്ടുതന്നെ അവധൂത നദാനന്ദയുടെ ആത്മീയ ജീവിതം ആരംഭിക്കുന്നത് പരിവ്രാജകജീവിതത്തിന്റെ ബോധതലങ്ങളിലാണ്.

പൂര്‍വ്വാശ്രമസിദ്ധികള്‍ പരിവ്രാജക നിയോഗത്തിലും പ്രതിഫലിക്കുന്നത് അദ്ദേഹത്തിന്റെ ഓരോ കൃതിയിലും പ്രഭാഷണങ്ങളിലും കാണാനാകും. നൂറോളം പുസ്തകങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവയില്‍ ഓളമിടുന്നത് അപൂര്‍വ ആത്മജ്ഞാനം. ശ്രീവിദ്യയില്‍ ആധുനിക കാലത്ത്, കേരളത്തിന്റെ അഭിമാനം തന്നെയായ അവധൂത നാദാനന്ദ അതുകൊണ്ടാണ് ശിഷ്യരുടേയും ബഹുജനങ്ങളുടെയും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതും.

പുസ്തകത്തിലെ എല്ലാ അധ്യായങ്ങളും ഏതൊരു സാധാരണക്കാരനും നിത്യജീവിതത്തിലൂടെ കടന്നുപോകുന്ന, പോകാവുന്ന നിമിഷങ്ങള്‍ ആണ്. ആത്മീയമായ കാഴ്ചപ്പാടില്‍ സാധാരണ കാര്യങ്ങള്‍ അസാധാരണങ്ങളായ അനുഭൂതികളിലേക്ക് പരകായപ്രവേശം നടത്തുന്ന ഇന്ദ്രജാലം അനുഭവിച്ചുതന്നെ അറിയണം. ലോകം മുഴുവന്‍ പനിക്കിടക്കയിലാകാന്‍ കാരണമായ കൊറോണ വൈറസിനോട്, അയാള്‍ എന്ന് മാത്രം വിശേഷിപ്പിക്കുന്ന അപരിചിതന്‍ ഒരു സംഭാഷണം നടത്തുന്നുണ്ട്. മനുഷ്യന്റെ അഹന്തയെ നശിപ്പിച്ച്, അവനു ഉള്‍ക്കാഴ്ച നല്‍കാന്‍ കഴിയുന്ന ഉപാധിയായി കണ്ടു ആ വൈറസ് ആയി മാറാന്‍ കൊതിച്ച് ആ രോഗാണുവായി തീരുന്ന അപരിചിതന്‍ നമ്മെ നയിക്കുന്നത് പരമമായ സത്യത്തിന്റെ വഴികളിലൂടെയാണ്. കാറ്റിനോടും കുരുവിയോടും ചിതാഗ്‌നിയോടും വൃക്ഷത്തിനോടുമൊക്കെ സംവദിച്ച് ഈ മഹാഗുരു തലമുറകള്‍ക്ക് പകര്‍ന്നു നല്‍കുന്നത് എല്ലാറ്റിനെയും നേതി, നേതി എന്ന് നിഷേധിച്ച് തത്വമസി എന്ന മഹാവാക്യത്തിന്റെ ആത്മസത്തയാണ്.

സാധാരണ അനുഭവങ്ങളെ ഇതുപോലെ അസാധാരണമായ അനുഭൂതികളാക്കി മാറ്റിയിടത്താണ് അവധൂത നാദാനന്ദയിലെ ധൈഷണിക പ്രതിഭ വിജയിക്കുന്നത്. അതിലൂടെ അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നത്, ചാര്‍ളി ചാപ്ലിന്‍, ആകുറോ കുറസോവ, ഏണസ്റ്റ് ഹെമിങ്വെ, സത്യജിത് റേ പോലുള്ള പ്രതിഭാശാലികളെ ആണ്. ഇക്കാര്യം തന്നെയാണ്, മലയാളത്തിലെ ഏറ്റവും വലിയ ദാര്‍ശനിക എഴുത്തുകാരനായ ഓ.വി.വിജയനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അവതാരികയില്‍ ഡോ.എന്‍.ആര്‍.മധുവും സൂചിപ്പിക്കുന്നത്.

ചുരുക്കത്തില്‍, അപരിചിതന്‍ ഒരു സാമ്പ്രദായിക രീതിയിലുള്ള ആത്മീയ ഗ്രന്ഥമാണോ, അല്ല. സര്‍ഗ്ഗാത്മക സാഹിത്യം ആണോ, അല്ല. അനുഭവക്കുറിപ്പുകള്‍ ആണോ, അല്ല. എന്നാല്‍ ഇതെല്ലാമാണ് ഈ ചെറു പുസ്തകം. അതുതന്നെയാണ് ഇത് നമ്മുടെ പുസ്തകശേഖരത്തിലെ അമൂല്യഗ്രന്ഥമാകുന്ന കാരണവും.

നമ്മുടെ ജീവിതത്തെ ആനന്ദകരവും ഉദാത്തവുമാക്കിത്തീര്‍ക്കുവാനുള്ള പാഠങ്ങള്‍ നാം പ്രകൃതിയില്‍നിന്നു പഠിക്കണം, എല്ലാം ആത്മനിഷ്ഠമായി ചിന്തിച്ചു സുഖമായി ജീവിക്കുവാന്‍ ശ്രമിക്കുകയാണു വേണ്ടത്. അതേ ഈ പുസ്തകം വായിച്ചു മടക്കിവെക്കുമ്പോള്‍ ഓരോ വായനക്കാരനും അറിയാതെ ഗ്രഹിക്കുന്ന അപൂര്‍വതകള്‍ തന്നെയാണ് മികച്ച വായനാനുഭവം.

അപരിചിതന്‍
അവധൂത നാദാനന്ദ
ഇന്ത്യാബുക്‌സ്
കോഴിക്കോട്
പേജ്: 80 വില: 120 രൂപ

Share6TweetSendShare

Related Posts

അക്കിത്തത്തിന്റെ ജീവിത തീര്‍ത്ഥയാത്ര

മലയാളിക്ക് ഒരു ലഹരിവിമുക്ത ചികിത്സ

പ്രദേശചരിത്രത്തിന്റെ എഴുത്തും വായനയും

പ്രദേശചരിത്രത്തിന്റെ എഴുത്തും വായനയും

അഗ്നിപഥങ്ങള്‍ താണ്ടിയ സംഘഗാഥ

കാവ്യഭാവനയുടെ അകക്കണ്ണ്

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies