ഇസ്ലാമിക തീവ്രവാദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തനരീതിയാണ് തങ്ങള്‍ എത്തിച്ചേരുന്ന സംസ്‌കാരത്തെ നശിപ്പിക്കുക എന്നത്. ലോകത്തെ മറ്റു സംസ്‌കാരങ്ങളെല്ലാം തന്നെ ഇസ്ലാമിന്റെ ഈ തീവ്ര വര്‍ഗ്ഗീയ നിലപാടില്‍ ചോര ചൊരിഞ്ഞ് ഇല്ലാതായതാണ്. മെസപ്പെട്ടോമിയയിലും ഗ്രീക്കിലും അടക്കം എല്ലായിടത്തും നമ്മളിത് കണ്ടു. അഭയാര്‍ത്ഥികളെ ഭാരതം പോലെ രണ്ടു കൈയും നീട്ടി സ്വീകരിച്ച ഫ്രാന്‍സ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ന് പ്രതിസന്ധിയിലാണ്. അവരും തിരിച്ചറിഞ്ഞിരിക്കുന്നു ഇസ്ലാമിക ഭീകരതയുടെ നീരാളിപ്പിടുത്തം. ലോകം മുഴുവന്‍ തിരിച്ചറിയുന്നു. അലിസിന അടക്കമുള്ള ഇസ്ലാം മതം ഉപേക്ഷിച്ച മാനവികതയുടെ വക്താക്കള്‍ ഇവര്‍ അനുവര്‍ത്തിക്കുന്ന സാംസ്‌കാരിക അധിനിവേശത്തിന്റെ, മതപരിവര്‍ത്തനത്തിന്റെ സൂത്രവാക്യങ്ങള്‍ തുറന്നുകാട്ടിയിട്ടുണ്ട്. ഇന്ന് ഭാരതം ഇതേ ദശാസന്ധിയില്‍ എത്തിനില്‍ക്കുകയാണ്. മറ്റ് സംസ്ഥാനങ്ങള്‍ പലതും വിപത്തിന്റെ തീവ്രത തിരിച്ചറിയുമ്പോഴും സംഘടിത വോട്ടുബാങ്കിനുവേണ്ടി, സംഘടിത മുസ്ലീം വോട്ടുബാങ്കിനെ ഒപ്പം നിര്‍ത്താന്‍ വേണ്ടി ഇതിനോട് അടവുനയം സ്വീകരിക്കുന്ന അവര്‍ മൃദുസമീപനമോ അല്ലെങ്കില്‍ കണ്ണടച്ച് ഇരുട്ടാക്കുകയോ ആണ് ചെയ്യുന്നത്. ലൗ ജിഹാദ് ഉണ്ടെന്ന് 1990 കളില്‍ തന്നെ ചൂണ്ടിക്കാണിച്ചെങ്കിലും അത് സംഘപരിവാര്‍ രാഷ്ട്രീയമാണെന്നായിരുന്നു ആക്ഷേപം. ഇന്ന് ലൗ ജിഹാദ് കേരളത്തിലുടനീളം തലങ്ങും വിലങ്ങും വ്യാപകമായിരിക്കുന്നു. കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന നിലപാട് ഉയര്‍ത്താനായിരുന്നു ഇടതു-വലതു മുന്നണികളുടെ ശ്രമം. രണ്ടുപേരുടെയും കണ്ണുകള്‍ 26 ശതമാനം വരുന്ന സംഘടിത ഇസ്ലാമിക വോട്ടില്‍ തന്നെയാണ്.
ഈ സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലൗ ജിഹാദിന് എതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ശ്രദ്ധേയമാകുന്നത്. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച നിയമത്തിന് യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. വിവാഹത്തിനു വേണ്ടി മതപരിവര്‍ത്തനം ചെയ്യുന്നത് നിരോധിച്ചുകൊണ്ടാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ് ശിക്ഷ നല്‍കുന്നതാണ് നിയമം. കളവു പറഞ്ഞും സമ്മര്‍ദ്ദം ചെലുത്തിയും അധാര്‍മ്മിക വഴികളില്‍ കൂടി നടത്തുന്ന മതപരിവര്‍ത്തനം ഹൃദയഭേദകമാണെന്ന് യു പി മന്ത്രിയായ സിദ്ധാര്‍ത്ഥ നാഥ സിംഗ് പറഞ്ഞു. മതപരിവര്‍ത്തനം നടത്തുന്നത് സാധാരണക്കാരെയാണെങ്കില്‍ ഒന്നു മുതല്‍ അഞ്ചുവര്‍ഷം വരെ തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ. മതപരിവര്‍ത്തനത്തിന് വിധേയയാകുന്ന പെണ്‍കുട്ടി മൈനറും പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുമാണെങ്കില്‍ ജയില്‍ശിക്ഷ 10 വര്‍ഷം വരെയാകും. പിഴ 25,000 രൂപയും. വിവാഹത്തിനുശേഷം ആര്‍ക്കെങ്കിലും മതപരിവര്‍ത്തനം ചെയ്യണമെങ്കില്‍ ചെയ്യാന്‍ ഈ നിയമം വന്നതിന് ശേഷവും അനുവാദമുണ്ട്. അങ്ങനെ ചെയ്യുന്നവര്‍ മതപരിവര്‍ത്തനത്തിന് രണ്ടുമാസം മുന്‍പ് ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിച്ചിരിക്കണം.
ലൗ ജിഹാദ് വഴിയുള്ള മതപരിവര്‍ത്തനത്തിന്റെ ഭീകരത തിരിച്ചറിഞ്ഞ് ഉത്തര്‍പ്രദേശ് മാത്രമല്ല, മദ്ധ്യപ്രദേശും ഒഡീഷയും ഗുജറാത്തും ഉത്തരാഖണ്ഡും ഝാര്‍ഖണ്ഡും ഛത്തീസ്ഗഢും ഹിമാചലും അരുണാചലും ഈ രീതിയില്‍ നിയമം കൊണ്ടുവന്നു കഴിഞ്ഞു. വിവാഹ വാഗ്ദാനം നല്‍കിയും പ്രണയം നടിച്ചും വ്യാജ പേരിലും മറ്റുമായി ഇസ്ലാം മതത്തിലേക്ക് ഹിന്ദു-ക്രിസ്ത്യന്‍ യുവതികളെ പരിവര്‍ത്തനം ചെയ്യുന്നത് വിജയകരമായി പരീക്ഷിച്ചത് കേരളത്തിലാണ്. സംഘടിത ഇസ്ലാമിക ഭീകരസംഘടനകള്‍ ഇതിന് സംഘടനാ സഹായവും പണവുമായി രംഗത്തുണ്ട്. നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് നേരത്തെ തന്നെ യു പി, മദ്ധ്യപ്രദേശ് സര്‍ക്കാരുകള്‍ ആലോചിച്ചിരുന്നെങ്കിലും ഓര്‍ഡിനന്‍സിലൂടെ തന്നെ നിയമം കൊണ്ടുവരാന്‍ കാരണം അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവാണ്.
ഒരു ലൗജിഹാദ് കേസില്‍ ഏതൊരു സ്ത്രീക്കും പുരുഷനും തന്റെ മതം നോക്കാതെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ടെന്നും അത് വ്യക്തിസ്വാതന്ത്ര്യമാണെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസം തന്നെയാണ് അലഹബാദ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. അലഹബാദ് ഹൈക്കോടതിയുടെ തന്നെ സിംഗിള്‍ ബഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. മതപരിവര്‍ത്തനത്തിനു വേണ്ടി മാത്രമുള്ള വിവാഹം അനുവദനീയവും സ്വീകാര്യവുമല്ലെന്നാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഈ ഉത്തരവ് റദ്ദാക്കിയ ജസ്റ്റിസുമാരായ പങ്കജ് നഖ്‌വിയും വിവേക് അഗര്‍വാളും തങ്ങള്‍ക്ക് ഇത് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞു. പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ തങ്ങളുടെ സ്വാതന്ത്ര്യത്തിനനുസരിച്ച് സ്വേച്ഛയാ സമാധാനപരമായി ജീവിക്കുകയാണെങ്കില്‍ ഏതെങ്കിലുമൊരു വ്യക്തിക്കോ കുടുംബത്തിനോ അല്ലെങ്കില്‍ ഭരണകൂടത്തിനോ അതില്‍ ഇടപെടാന്‍ നിയമം അനുവദിക്കുന്നുണ്ടോ എന്നവര്‍ ചോദിച്ചു. ഈ രണ്ടു വ്യക്തികള്‍ ഒരേ ലിംഗത്തില്‍പ്പെട്ടവരാണെങ്കില്‍ പോലും അങ്ങനെ താമസിക്കുന്നതില്‍ ഇടപെടാന്‍ ആകില്ലെന്നായിരുന്നു കോടതിയുടെ ഉത്തരവ്. സലാമത്ത് അന്‍സാരി എന്നയാളും പ്രിയങ്ക ഖര്‍വാറും സംയുക്തമായി നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പ്രിയങ്കയെ തട്ടിക്കൊണ്ടു പോയതിന് സലാമത്ത് അന്‍സാരിക്ക് എതിരെ പോക്‌സോ അനുസരിച്ച് കേസെടുത്തിരുന്നു. ഈ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.
ഹൈക്കോടതിയിലെ ഹര്‍ജിയില്‍ തങ്ങള്‍ രണ്ടുപേരും പ്രായപൂര്‍ത്തി ആയവരാണെന്നും നിയമമനുസരിച്ച് വിവാഹ കരാറില്‍ ഏര്‍പ്പെടാനുള്ള പ്രായപൂര്‍ത്തി ആയതായും അവര്‍ കോടതിയില്‍ പറഞ്ഞു. 2019 ആഗസ്റ്റ് 19 ന് പ്രിയങ്ക ഖര്‍വാര്‍ ഇസ്ലാംമതം സ്വീകരിച്ച ശേഷം നിക്കാഹ് നടത്തിയതായും കോടതിയെ ബോധിപ്പിച്ചു. പ്രിയങ്ക ഖര്‍വാറിനെയും സലാമത്ത് അന്‍സാരിയെയും ഹിന്ദുവായോ മുസ്ലീമായോ ഞങ്ങള്‍ കാണുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പകരം സ്വതന്ത്ര ചിന്തയും തങ്ങളുടെ ഇഷ്ടവുമനുസരിച്ച് സ്വതന്ത്രമായും സന്തോഷമായും ജീവിക്കാന്‍ ശ്രമിക്കുന്ന രണ്ടു യുവാക്കള്‍ മാത്രമായാണ് തങ്ങള്‍ ഇവരെ കാണുന്നതെന്നും അവരുടെ ജീവിതത്തില്‍ ഇടപെട്ടാല്‍ അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിലുള്ള ഇടപെടലായിരിക്കുമെന്നും കോടതി പറഞ്ഞു.
അഖിലാ കേസില്‍ ഉന്നയിക്കപ്പെട്ട അതേ ന്യായങ്ങള്‍ തന്നെയാണ് അലഹബാദ് കോടതി സ്വീകരിച്ചതും വിധിയില്‍ പറഞ്ഞതും. ഇന്ത്യയില്‍ ആരെങ്കിലും പ്രണയത്തിനോ പ്രണയ വിവാഹത്തിനോ എതിരല്ല. പക്ഷേ, വിദ്യാലയങ്ങളിലും തൊഴില്‍ സ്ഥലങ്ങളിലും എത്തുന്ന ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മാത്രം തിരഞ്ഞുപിടിച്ച് ആസൂത്രിതവും സംഘടിതവുമായി മതം മാറ്റി ഭീകരപ്രവര്‍ത്തനത്തിനും വിദേശരാജ്യങ്ങളിലേക്ക് കടത്താനും ഇസ്ലാമിക ഭീകരര്‍ക്ക് ലൈംഗിക അടിമകളാക്കി മാറ്റാനുമുള്ള ശ്രമത്തെയാണ് ഇന്ന് സമൂഹം എതിര്‍ക്കുന്നത്. ഇതിനെതിരെയാണ് നിയമനിര്‍മ്മാണം ആവശ്യപ്പെടുന്നത്. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ഈ ആവശ്യം ഇതുയര്‍ത്തുന്ന മതപരമായ ഭീഷണി നീതിപീഠങ്ങള്‍ കാണുന്നുണ്ടോ എന്നറിയില്ല. കാരണം, അഖിലാ കേസില്‍ കേരളാ ഹൈക്കോടതിയില്‍ ഒരു ജഡ്ജി ലൗജിഹാദിന്റെ പിന്നാമ്പുറങ്ങളെ കുറിച്ച് അന്വേഷിക്കുകയും ഇതുസംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയും പെണ്‍കുട്ടികളുടെ വീട്ടുകാര്‍ ഉയര്‍ത്തുന്ന ന്യായമായ ചോദ്യങ്ങള്‍ സത്യമാണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തപ്പോള്‍ ഇസ്ലാമിക ഭീകരര്‍ കോടതിയ്ക്ക് എതിരെ അക്രമാസക്തമായ പ്രകടനം നടത്തി. ഇതുവരെ അവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ കേരളത്തിലെ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. ആയിരക്കണക്കിന് ആളുകളെയാണ് ഇന്ന് കേരളത്തിലും മതപരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നത്.
പ്രണയത്തിന്റെ പേരില്‍, പ്രണയം നടിച്ച് ഈ തരത്തില്‍ പെണ്‍കുട്ടികളെ കെണിയില്‍ പെടുത്താന്‍ ദാവാ സ്‌ക്വാഡുകള്‍ നിലവിലുണ്ട്. ഒരു വീട്ടില്‍ ഒരു കുട്ടി മാത്രമുള്ള കുടുംബങ്ങളെയാണ് ഇവര്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ നായര്‍, ഈഴവ, പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരെയാണ് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനത്തിന്, ലൗ ജിഹാദിന് ഇരയാക്കുന്നത്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇതിനെതിരെ നിയമം വന്നിട്ടും കേരളത്തിലെ ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ഇത്തരമൊരു നിയമനിര്‍മ്മാണത്തിന്റെ സാധ്യത പോലും കേരള സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. കാരണം, 26 ശതമാനം വരുന്ന മുസ്ലീം വോട്ടുബാങ്കിന്റെ ശക്തിയാണ് ഇതിനെ കുറിച്ച് ആലോചിക്കാന്‍ പോലും ഇടത്-വലത് സര്‍ക്കാരുകളെയും പ്രേരിപ്പിക്കാത്തത്. കോണ്‍ഗ്രസ്സും യു ഡി എഫും മുസ്ലീം ലീഗിന്റെ കാല്‍ക്കീഴില്‍ അമര്‍ന്നുകഴിഞ്ഞു. അതേ മുസ്ലീങ്ങളെ ലക്ഷ്യമിട്ടുതന്നെ ഇടതു മുന്നണി രംഗത്തിറങ്ങിയപ്പോള്‍ ഐ എന്‍ എല്‍ അടക്കമുള്ളവര്‍ ഇടതു മുന്നണിയിലെത്തി. തീവ്ര ഇസ്ലാമിക സംഘടനകളായ എസ് ഡി പി ഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും പിന്തുണ കൂടി സമാഹരിക്കാനാണ് ഇന്ന് ഇരു മുന്നണികളും ശ്രമിക്കുന്നത്. ഇത് വളരെ തന്ത്രപൂര്‍വ്വം പോപ്പുലര്‍ ഫ്രണ്ടും വെല്‍ഫെയര്‍ പാര്‍ട്ടിയും ഉപയോഗിക്കുന്നുമുണ്ട്. ഓരോ സ്ഥലത്തും അതതിടത്തെ സാഹചര്യം അനുസരിച്ച് ഇടതുമുന്നണിയോടും വലതു മുന്നണിയോടും ചേര്‍ന്ന് പരമാവധി സീറ്റുകള്‍ നേടാനാണ് അവര്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്നു വരുത്താനും അതിനനുസരിച്ച് സത്യവാങ്മൂലം നല്‍കാനുമാണ് ഇരു മുന്നണികളും ശ്രമിക്കുന്നത്.
കോടതികള്‍ക്ക് തെളിവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വിധി പറയാനാകൂ. സംസ്ഥാന സര്‍ക്കാരുകളുടെ സത്യവാങ്മൂലത്തിനും നിലപാടുകള്‍ക്കും അതുകൊണ്ടുതന്നെ ഏറെ പ്രാധാന്യവുമുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ ലൗ ജിഹാദിലൂടെ ഒരു പെണ്‍കുട്ടിയ അടര്‍ത്തിമാറ്റുമ്പോള്‍ ഒരു കുടുംബമാണ് തകര്‍ക്കപ്പെടുന്നത്. അഖിലാ കേസില്‍ തന്നോടും ഭാര്യയോടും ഇസ്ലാമിലേക്ക് മാറാന്‍ മകള്‍ ആവശ്യപ്പെട്ട കാര്യം അഖിലയുടെ അച്ഛന്‍ അശോകന്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒരു കുട്ടി മാത്രമുളള കുടുംബത്തില്‍ നിന്ന് ഒരാളെ അടര്‍ത്തിമാറ്റി കുടുംബത്തെ മൊത്തമായി ഇസ്ലാമിലേക്ക് കൊണ്ടുപോവുക എന്ന തന്ത്രമാണ് ഇവര്‍ പയറ്റുന്നത്. മതപരിവര്‍ത്തനം ചെയ്യപ്പെട്ടശേഷം ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടികള്‍ അനവധിയാണ്. മതപരിവര്‍ത്തനത്തിനു വേണ്ടി പ്രണയിച്ച് ഒപ്പം നടന്നവരല്ല ഈ പെണ്‍കുട്ടികളില്‍ പലരെയും വിവാഹം ചെയ്യുന്നത്. ആദര്‍ശ പ്രണയത്തിന്റെ പേരിലാണെങ്കില്‍ പ്രണയിക്കുന്നവര്‍ തന്നെയല്ലേ വിവാഹം കഴിക്കേണ്ടത്? ഉന്നത വിദ്യാഭ്യാസ യോഗ്യതയും പ്രൊഫഷണല്‍ കോഴ്‌സുകളായ എഞ്ചിനീയറിംഗും എം ബി ബി എസ്സും ആയുര്‍വേദ, ഹോമിയോ ബിരുദവും ഒക്കെ നേടുന്ന പെണ്‍കുട്ടികളെ പ്രണയിക്കുന്നത് ഒരാള്‍; പിന്നീട് കല്യാണം കഴിക്കുന്നത് യാതൊരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാത്ത തെരുവു ഗുണ്ടകളുടെ നിലവാരത്തിലുള്ള മറ്റൊരാള്‍.
തിരുവനന്തപുരത്തെ നിമിഷയുടെ കേസില്‍ ഇക്കാര്യം നിമിഷയുടെ അമ്മ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്രണയിക്കുന്നയാള്‍ മതപരിവര്‍ത്തനത്തിനായി നിര്‍ബന്ധം ചെലുത്തി കളം വിടുമ്പോള്‍ ദാവാ സ്‌ക്വാഡിലെ പെണ്‍കുട്ടികളും മറ്റും എത്തിയാണ് സഹായ വാഗ്ദാനം നല്‍കി മതപരിവര്‍ത്തനം നടത്തി ഈ തരത്തില്‍ അഭിശപ്ത ജന്മങ്ങള്‍ക്ക് പെണ്‍കുട്ടികളെ ഇട്ടു കൊടുക്കുന്നത്. രണ്ടും മൂന്നും വിവാഹം കഴിച്ചവര്‍ അത് മറച്ചു വെച്ചാണ് ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ദേശവ്യാപകമായി ഈ തരത്തില്‍ ലൗ ജിഹാദിന് ഇരയാക്കുന്നത്. ഉദാത്തമായ പ്രണയമാണെങ്കില്‍ എന്തുകൊണ്ട് പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബ്ബന്ധിക്കുന്നു? എന്തുകൊണ്ട് ഇവരെ മറ്റുള്ളവരെക്കൊണ്ട് വിവാഹം കഴിപ്പിക്കുന്നു? എന്തുകൊണ്ട് പുരുഷന്മാര്‍ പെണ്‍കുട്ടികളുടെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നില്ല? ഈ ചോദ്യങ്ങള്‍ പലപ്പോഴും നീതിപീഠം പോലും ചോദിക്കുന്നില്ല എന്നതാണ് ഏറ്റവും പ്രസക്തം.
ഹരിയാനയില്‍ നിയമം കൊണ്ടുവരാന്‍ ഇടയാക്കിയത് നിഖിത തോമര്‍ എന്ന 21 കാരി കൊല്ലപ്പെട്ടതാണ്. സ്‌കൂളില്‍ തന്റെ സഹപാഠിയായിരുന്ന തൗസിഫ് അഹമ്മദ് നിഖിതയോട് മതം മാറി തന്നെ നിക്കാഹ് ചെയ്യണം എന്ന് ആവശ്യപ്പെട്ടത് നിരസിച്ചതിനെ തുടര്‍ന്ന് ഒക്‌ടോബര്‍ 26 ന് കോളേജില്‍ നിന്ന് വരുമ്പോള്‍ കാര്‍ കൊണ്ട് തടഞ്ഞുനിര്‍ത്തി വെടിവെച്ചു കൊല്ലുകയായിരുന്നു. വീട്ടില്‍ നിന്ന് വെറും ആറു കിലോമീറ്റര്‍ മാത്രം ദൂരമുള്ള കോളേജില്‍ പരീക്ഷയ്ക്ക് പോയതായിരുന്നു നിഖിത. നിഖിതയെ കൂട്ടാന്‍ സഹോദരന്‍ നവീന്‍ കോളേജിന് തൊട്ടടുത്തു തന്നെയുള്ള ബന്ധുവിന്റെ വീട്ടിലെത്തിയിരുന്നു. ആ വീട്ടിലേക്ക് രണ്ടു കൂട്ടുകാരികള്‍ക്കൊപ്പം നടന്നു പോകുമ്പോഴാണ് തൗസിഫ് കാറിലെത്തി പെണ്‍കുട്ടിയെ വെടി വെച്ചത്. ഇത് ഹരിയാനയില്‍ മാത്രമല്ല, ഉത്തരേന്ത്യയില്‍ മുഴുവന്‍ ലൗ ജിഹാദിന് എതിരായ പ്രചാരണം ശക്തമാക്കി. ലൗ ജിഹാദിന്റെ അപകടം തിരിച്ചറിഞ്ഞ പെണ്‍കുട്ടികള്‍ ഇതിനെതിരെ പ്രതികരിക്കുമ്പോള്‍ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. തൗസിഫ് ഒരിക്കല്‍ പോലും തങ്ങളെ കാണുകയോ നിഖിതയെ വിവാഹം കഴിച്ച് നല്‍കണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല എന്ന് നിഖിതയുടെ പിതാവ് മൂല്‍ചന്ദ് തോമര്‍ പറയുന്നു. നിഖിതയോട് മതം മാറി വിവാഹം കഴിക്കണമെന്ന ആവശ്യം ഉയര്‍ത്തിയപ്പോള്‍ തന്നെ അവള്‍ നിരാകരിച്ചതാണ് കൊലപാതകത്തിന് കാരണമായി പറയുന്നത്. നിഖിത പഠിച്ചിരുന്ന ഫരീദാബാദ് റാവല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടു ക്ലാസ്സുകള്‍ക്ക് സീനിയറായി പഠിച്ചതാണ് തൗസിഫ്.
2018 ആഗസ്റ്റ് 2 ന് ഇതേപോലെ ഒരു കാറില്‍ നിഖിതയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയിരുന്നു. നിഖിതയെ കാറില്‍ പിടിച്ചു കയറ്റി കൊണ്ടുപോകുന്നത് കണ്ട കൂട്ടുകാരികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ബല്ലഭഘട്ട് പോലീസില്‍ തൗസിഫിന് എതിരെ പരാതി നല്‍കി. പെണ്‍കുട്ടിയെ വിട്ടയച്ചതിനെ തുടര്‍ന്ന് കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ചിരുന്നതായും മൂല്‍ചന്ദ് തോമര്‍ പറഞ്ഞു. തൗസിഫിന്റെ ബന്ധുക്കള്‍ രാഷ്ട്രീയ പിടിപാടുള്ള കോണ്‍ഗ്രസ് നേതാക്കളായതു കൊണ്ടാണ് കേസ് മുന്നോട്ടു പോകാതിരുന്നത്. തൗസിഫിന്റെ മുത്തച്ഛന്‍ കബീര്‍ അഹമ്മദ് ഹരിയാനയിലെ എം എല്‍ എ ആയിരുന്നു. അമ്മാവന്‍ അഫ്താബ് അഹമ്മദ് ഇപ്പോഴും എം എല്‍ എയാണ്. തൗസിഫിന്റെ മറ്റൊരു അമ്മാവന്‍ ഇസ്ലാമുദ്ദീന്‍ ഒരു തട്ടിക്കൊണ്ടു പോകല്‍ കേസില്‍ 10 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അയാള്‍ ഒരു പോലീസുകാരനെയാണ് തട്ടിക്കൊണ്ടുപോയത്. തൗസിഫിന് ആയുധം ലഭിക്കാന്‍ സഹായം നല്‍കിയത് ഇയാളാണെന്നാണ് സംശയിക്കുന്നത്. പോലീസിലോ സൈന്യത്തിലോ ചേരണമെന്ന് ആഗ്രഹിച്ചിരുന്ന കുട്ടിയാണ് നിഖിത. അവളെ മതപരിവര്‍ത്തനം ചെയ്ത് വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഒറ്റയ്ക്ക് പുറത്തുവിടില്ലായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഹരിയാനയില്‍ വ്യാപകമായ ജനരോഷമാണ് ലൗ ജിഹാദിന് എതിരെ ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് ഹരിയാനയിലും നിയമം കൊണ്ടുവന്നത്.
കേരളത്തിലെ ഹിന്ദു ക്രിസ്ത്യന്‍ സമൂഹം സംഘടിതരായി ഇതിനുവേണ്ടി നിലപാടെടുത്താല്‍ മാത്രമേ കേരളത്തിലും ലൗ ജിഹാദിനെ പ്രതിരോധിക്കാനും നിയമം കൊണ്ടുവരാനും കഴിയൂ.