പന്തളം: പാലസ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം ഗണേഷ് പുത്തൂരിന്റെ ‘പുനര്‍ജനി’ എന്ന കവിതയ്ക്ക്. കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നാണ് പുരസ്‌കാരത്തിന് കവിതകള്‍ ക്ഷണിച്ചത്. 5555 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പന്തളം അംബികാവിലാസം പന്തപ്ലാവ് കൊട്ടാരത്തില്‍ കെ.രാമവര്‍മ്മയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. ഹൈദരാബാദ് സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ എം.എ ചരിത്ര വിദ്യാര്‍ത്ഥിയും വൈക്കം കൈതവറ സ്വദേശിയുമാണ് ഗണേഷ് പുത്തൂര്‍.