തിരുവനന്തപുരം: ധന്വന്തരീ ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യഭാരതിയുടെ ആഭിമുഖ്യത്തില്‍ ആതുര സേവന രംഗത്ത് സമഗ്ര സംഭാവന നല്‍കിയ കിംസിലെ ക്യാന്‍സര്‍ രോഗ വിദഗ്ദ്ധനായ ഡോ. ജയപ്രകാശ് മാധവന്‍, ആറ്റുകാല്‍ ഹോസ്പിറ്റലിലെ സ്‌കിന്‍ സ്‌പെഷ്യലിസ്‌ററും സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷനുമായ ഡോ. പ്രസന്നമൂര്‍ത്തി, സര്‍ജറി വിഭാഗത്തിലെ ഡോ. അരവിന്ദാക്ഷ കുറുപ്പ്, ജനറല്‍ മെഡിസിന്‍ എന്‍ഡോക്രൈനോളജി വിഭാഗത്തിലെ ഡോ. മഹേഷ് സുകുമാരന്‍ എന്നിവരെ ധന്വന്തരീ മൂര്‍ത്തിയുടെ ചിത്രം നല്‍കിക്കൊണ്ട് ആരോഗ്യഭാരതി സംസ്ഥാനസെക്രട്ടറി ഡോ. രഘു ആദരിച്ചു. ചടങ്ങില്‍ ആരോഗ്യഭാരതി ജില്ലാ സമിതി അംഗങ്ങള്‍ ആയ ഡോ. അഖില്‍കൃഷ്ണന്‍, വെള്ളായണി അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.