വയനാട് : മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആനകളെ വാഹനങ്ങളില്‍ കടത്തരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചും വ്യാജരേഖകള്‍ ചമച്ചും ഒറീസ്സ, ബീഹാര്‍, ആന്തമാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നിയമവിരുദ്ധമായി കേരളത്തിലേക്ക് 200ല്‍പരം ആനകളെ കള്ളക്കടത്ത് നടത്തിയ അന്തര്‍ സംസ്ഥാന മാഫിയക്കെതിരെ വനം വകുപ്പ് ആരംഭിച്ച നിയമനടപടികള്‍ നിര്‍ത്തിവയ്ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടനടി പിന്‍വലിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
200 ല്‍ അധികം ആനകളെ വില്‍പ്പന നടത്തിയതിലൂടെ നടന്ന കോടിക്കണക്കിന്ന് രൂപയുടെ നികുതി വെട്ടിപ്പിനെക്കുറിച്ചും അന്വേഷിക്കണം.
അന്വേഷണം തടഞ്ഞുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടനടി പിന്‍വലിക്കണമെന്നും അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കരുതെന്നും സമിതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയോടും മന്ത്രാലയത്തോടും വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.