അക്ഷരങ്ങള്‍
പൂക്കള്‍
ശലഭങ്ങള്‍
മുയലോട്ടങ്ങള്
ആനനടത്തം, പെങ്ങളുടെ
കൈവട്ടത്തില്‍
നൂലു മേഞ്ഞുവരികയാണ്
ചന്തങ്ങള്‍.
നൂലുകോര്‍ത്ത്
സൂചി തലങ്ങും വിലങ്ങും
പാകിപ്പോകുന്നു.
അങ്ങനെയിരിക്കെയാണ്
അവള്‍ക്ക്
വിരലറ്റത്തില്‍
സൂചി തറച്ചത്,
ചോര പൊടിഞ്ഞത്
മനസ്സിലും.
അതില്‍പ്പിന്നെ
തുന്നിയിട്ടും
തുന്നിയിട്ടും
കുത്ത് വിട്ട് പോവുകയാണ്
അവളുടെ
ജീവിതം..