‘ദേവദുന്ദുഭി സാന്ദ്രലയം’ എന്ന ഗാനത്തിലൂടെ മലയാള ചലച്ചിത്ര ഗാനരചനയിലേക്ക് കടന്നു വന്ന വ്യക്തിയാണ് കൈതപ്രം. മലയാളത്തോളം വളർന്ന കൈതപ്രം ദാമോദരൻ നമ്പൂതിരി എന്ന പ്രതിഭയ്ക്ക് പക്ഷവാതം വിലങ്ങുതടിയായെങ്കിലും മനസ്സ് തളർന്നില്ല. തന്റെ കവിത, സംഗീതം, സിനിമാ ഗാനരചനയിലെ അനുഭവങ്ങൾ തുടങ്ങിയവ അദ്ദേഹം കേസരിയോട് പങ്കു വയ്ക്കുന്നു. എ.കെ. അനുരാജ് കൈതപ്രവുമായി നടത്തിയ അഭിമുഖം കാണാം.