കരിമലയിളകി വരുന്നതുപോലെ
കറുമ്പനാന വരുന്നുണ്ട്
വടിയും തോട്ടിയുമായി പാപ്പാന്
പുറത്തു കയറിയിരിപ്പുണ്ട്.
ആന വരുന്നതു കണ്ടിട്ടോടി-
ക്കൂടുന്നു കുട്ടികള്‍ ചുറ്റും.
ആഹ്ലാദിച്ചവര്‍ തുള്ളിച്ചാടി;
ആഹാ, ഇവനൊരു വമ്പന്‍, കൊമ്പന്!
കട്ടിപ്പാറ കണക്കെ മേനി,
തൊട്ടുനോക്കാനൊരുവനുമോഹം.
ആനവാലില്‍ നിന്നൊരുരോമം
ഊരിയെടുക്കാനൊരുവനുമോഹം.
മറ്റൊരുവനു പാപ്പാനൊപ്പം
പുറത്തുകയറിയിരിക്കാന് മോഹം.
പല പല മോഹങ്ങളുമായ് കുട്ടികള്‍
കരിവീരന്നരികില് നിന്നു!