മണാലി: ഭാരതത്തിന് അഭിമാനമായിലോകത്തിലെ ഏറ്റവും വലിയ റോഡ് ടണല്‍ പണി ഹിമാചല്‍ പ്രദേശില്‍ പൂര്‍ത്തിയായി. അടല്‍ ടണല്‍ എന്ന് പേരിട്ടിരിക്കുന്ന ടണല്‍ ഏതാനും ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.
പതിനായിരം അടി ഉയരത്തില്‍ 8.8 കി.മീ. നീളത്തിലുള്ള റോഡ് ടണല്‍ നിര്‍മ്മിക്കുന്നതിന് 3200 കോടി രൂപ ചെലവ് വന്നു. ഈ ടണല്‍ വരുന്നതോടെ മണാലിയില്‍ നിന്നും ലേയിലേക്കുള്ള ദൂരത്തില്‍ 46 കിലോമീറ്റര്‍ കുറവ് വരും.
ശൈത്യകാലത്ത് അടഞ്ഞു കിടക്കുന്ന റോഹ്താങ്ങ് ചുരം ഒഴിവാക്കി മണാലി-ലഡാക്ക് ഹൈവേയിലുടെ യാത്ര ചെയ്യാം. പത്ത് വര്‍ഷത്തോളം സമയമെടുത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മുന്നൂറോളം സിസിടിവി ക്യാമറകള്‍ ടണലില്‍ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ 500 മീറ്ററിലും എമര്‍ജന്‍സി വാതിലുകളും തീപ്പിടുത്തത്തെ നേരിടാനുള്ള സംവിധാനങ്ങളുമുണ്ട്. 10.5 മീറ്റര്‍ വീതിയുള്ള ടണലില്‍ ഒരുമീറ്റര്‍ വീതിയുള്ള നടപ്പാതയും ഉണ്ട്. ഇതിന്റെ പ്രധാന എഞ്ചിനീയര്‍ മലയാളിയായ കെ.പി. പുരുഷോത്തമനാണ്. ടണല്‍ വരുന്നതോടെ ഏതു കാലാവസ്ഥയിലും ഹിമാചല്‍ പ്രദേശില്‍ നിന്നും ലഡാക്കിലേക്ക് എത്താന്‍ കഴിയും.