കര്‍ണ്ണൂല്‍: വേദകാലഘട്ടത്തിലെ പ്രകൃത്യാരാധനയെ അടിസ്ഥാനമാക്കി മാനവ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രകൃതി പൂജ സംഘടിപ്പിച്ചു. ഗുജറാത്തിലെ അംബികാ നദിക്കരയിലാണ് അവധൂതസ്വാമി നാദാനന്ദയുടെ നേതൃത്വത്തില്‍ പ്രകൃതി പൂജ സംഘടിപ്പിച്ചത്. പ്രകൃതിയെ സംരക്ഷിക്കുക എന്ന ആശയവുമായി പ്രവര്‍ത്തിക്കുന്ന ‘പ്രകൃതി സംരക്ഷണ പ്രകല്പിന്റെ’ പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടന്നത്. ചെറിയ കണികമുതല്‍ പ്രപഞ്ചംവരെ വ്യാപിച്ചുകിടക്കുന്നതെല്ലാം ഈശ്വരന്റെ വ്യത്യസ്ത പ്രകടനങ്ങളാണ്. പക്ഷിമൃഗാദികളും സസ്യലതാദികളും സൂര്യചന്ദ്രന്മാരും എല്ലാം ഒരേ ശക്തിയുടെ ഭാഗമാണ്. പ്രകൃതി സംരക്ഷണമെന്നത് ഭാരതീയന്റെ അടിസ്ഥാന കാഴ്ചപ്പാടാണ്. നമ്മള് പ്രകൃതിയെ സംരക്ഷിക്കുമ്പോള്‍ ഓരോരുത്തരുടേയും ഉള്ളിലുള്ള പ്രകൃതി സംരക്ഷിക്കപ്പെടുകയാണ്. ഉദ്ഘാടന സന്ദേശത്തില്‍ സ്വാമിജി പറഞ്ഞു. ആന്ധ്രാപ്രദേശിലെ കര്‍ണ്ണൂല്‍ ജില്ലയിലെ സിദ്ധഗഞ്ചി ആശ്രമത്തിലെ ആചാര്യനാണ് മലയാളിയായ അവധൂത നാദാനന്ദജി.