Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

കാലാതീതനായ മഹാത്മജി

ഷാബു പ്രസാദ്

Aug 18, 2020, 10:23 am IST

സഹസ്രാബ്ദങ്ങളോളം നീണ്ടുകിടക്കുന്ന ഭരതചരിത്രത്തില്‍ അഞ്ച് വ്യക്തിത്വങ്ങളെ ഞാനിവിടെ മാറ്റിനിര്‍ത്തുകയാണ്…

മഹാകവി കാളിദാസന്‍
ആദിശങ്കരന്‍
സ്വാമി വിവേകാനന്ദന്‍
മഹാത്മാഗാന്ധി
ഗുരുജി ഗോള്‍വാള്‍ക്കര്‍

ഈ അഞ്ചുപേര്‍ക്കും ഒരേ പോലെ ബാധകമായ ഒരു പൊതുഘടകം ഉണ്ട്. അത് മറ്റൊന്നുമല്ല…സാങ്കേതിക വികാസങ്ങളും ,യാത്രാസൌകര്യങ്ങളും വളരെ പരിമിതമായ, അല്ലങ്കില്‍ തീരെയില്ലാതിരുന്ന കാലത്ത് ആസേതുഹിമാചലം, ഗ്രമാഗ്രാമാന്തരങ്ങളുടെ ഹൃദയത്തുടിപ്പുകള്‍ ഏറ്റുവാങ്ങി ,ഈ മഹാരാഷ്ട്രത്തിന്റെ ആത്മാവിനെ ഉള്‍ക്കൊണ്ടവര്‍ ചരിത്രത്തില്‍ ഇവരെപ്പോലെ വേറെ ഇല്ല..

അതുകൊണ്ടാണ് മഹാകവി കാളിദാസന്

‘അസ്ത്യുത്തരസ്യാംദിശിദേവതാത്മാ ,
ഹിമാലയോനാമ നഗാധിരാജ
പൂര്‍വ്വാപരൌവാരിനിധീംവഗാഹ്യ
സ്ഥിതപൃഥിവ്യാ ഇവ മാനദണ്ട:

എന്നെഴുതാന്‍ കഴിഞ്ഞത്..

ആദിശങ്കരനു ,കൃത്യമായി ,ഭാരതത്തിന്റെ നാല് ദിക്കുകളില്‍ മഠങ്ങള്‍ സ്ഥാപിച്ച് ദേശീയോദ്ഗ്രഥനത്തിന്റെ പതകവാഹകാന്‍ ആകാന്‍ കഴിഞ്ഞത്..

അതുകൊണ്ടാണ് ,കല്‍ക്കത്തയില്‍ നിന്നുമെത്തിയ യുവസന്യാസിക്ക് കന്യാകുമാരിയില്‍ ബോധോദയം ഉണ്ടായി വിശ്വവിജയി ആകാന്‍ കഴിഞ്ഞത് ..

നാഗപ്പൂരിലെ മോഹിതേവാടയിലെ ശംഖൊലി ഭാരതത്തിന്റെ സിംഹഗര്‍ജ്ജനമായി മാറ്റാന്‍ ഗുരുജിക്ക് കഴിഞ്ഞത്..

ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണ്, നമുക്ക് വേണ്ടത് ഗ്രാമസ്വരാജ് ആണ് ,രാമരാജ്യമാണ് എന്ന് ഉച്ചൈസ്തരം പ്രഘോഷിക്കാന്‍ ആ അര്‍ദ്ധനഗ്‌നനായ ഫക്കീറിനു കഴിഞ്ഞത്…

ഒരേ സമയം അതിദേശീയവാദികളാല്‍ നിന്ദിക്കപ്പെടുകയും , സംഘത്തെപ്പോലെ ദേശീയതയുടെ ആത്മാവറിഞ്ഞ സംഘടനകളാല്‍ ആരാധിക്കപ്പെടുകയും ,കപടമതേതരവാദികളാല്‍ മുതലെക്കപ്പെടുകയും ചെയ്യപ്പെട്ട മറ്റൊരു ചരിത്രപുരുഷനില്ല.അതുതന്നയാണ് ഗാന്ധിജിയുടെ സാര്‍വ്വലൌകിക പ്രസക്തിയും.വെറുക്കുന്നവര്‍ക്കും,ആരാധിക്കുന്നവര്‍ക്കും മുതലെടുക്കുന്നവര്‍ക്കും ഗാന്ധിജി എന്നും പ്രിയപ്പെട്ടവനാണ്.

ഗാന്ധിജിയെ വിലയിരുത്തുമ്പോള്‍ നാം അത് രണ്ടായി ചെയ്യണം…അത് പൊളിറ്റിക്കല്‍ ഗാന്ധിജി എന്നും കള്‍ച്ചറാല്‍ ഗാന്ധിയെന്നും…

നാമേറെ അറിയുന്നതും ,പറയുന്നതും പൊളിറ്റിക്കല്‍ ഗാന്ധിജിയെ ആണ്…അംബേദ്കറാലും, നേതാജിയാലും,വിജയലക്ഷ്മി പണ്ഡിറ്റാലും, വീരസവര്‍ക്കറാലുമൊക്കെ വിമര്‍ശിക്കപ്പെട്ടത് പൊളിറ്റിക്കല്‍ ഗാന്ധിയാണ്…സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം തിലകന്‍,ലാലാ ലജ്പത്രായ് തുടങ്ങിയ സിംഹങ്ങളില്‍ നിന്നും ഗാന്ധിജിയുടെ സൌമ്യതയിലെക്ക് പരകായപ്രവേശം നടത്തിയ ഇരുപതുകളില്‍ അദ്ദേഹം ഉയര്‍ത്തിയ സഹനസമരം, അഹിംസ എന്നീ ആശയങ്ങളെ ഭാരതം ഏറ്റുവാങ്ങിയത് അന്നുവരെ കാണാത്ത ആവേശത്തോടെയാണ്..അതെ, സിംഹവീര്യമുള്ള ഭാരതത്തിന്റെ ആത്മാവ് തുടിക്കുന്നത് ലോകം മുഴുവന്‍ സുഖമായിരിക്കാന്‍ ആണ് …ഭാരതത്തില്‍ മടങ്ങിയെത്തിയ ഗാന്ധിജി ആദ്യം ചെയ്തത്, ട്രെയിനിന്റെ മൂന്നാം ക്ലാസ്സ് കമ്പാര്‍ട്ട്‌മെന്റില്‍ ,രാജ്യമാകമാനം സഞ്ചരിക്കുക എന്നതായിരുന്നു..ആ യാത്രയിലാണ് സനാതന ധര്‍മ്മത്തിന്റെ വിശ്വമാനവികത എന്താണന്നു അദ്ദേഹം അറിയുന്നത്..അങ്ങനെയാണ് സനാതന ധര്‍മ്മത്തിന്റെ ഈ ആത്മാവിനെ തിരിച്ചറിഞ്ഞ് ദക്ഷിണാഫ്രിക്കയില്‍ നിന്നും മടങ്ങിയെത്തിയ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ,മഹാത്മാ ഗാന്ധിയായി പരിവര്‍ത്തനം ചെയ്യപ്പെടുന്നത് ..

തിലകനും, നേതാജിയും, സവര്‍ക്കറും ,അരവിന്ദനുമെല്ലാം സമാനതകളില്ലാത്ത മഹാനേതാക്കള്‍ തന്നയായിരുന്നു…അവരുടെ സമര്‍പ്പണവും ,കാഴ്ചപ്പാടുകളുമെല്ലാം ചോദ്യം ചെയ്യനാകാത്തതുമായിരുന്നു. പക്ഷേ, എന്തുകൊണ്ട് ഇവരാരും ,ആസേതുഹിമാചലം ഗാന്ധിജിയെപ്പോലെ സ്വീകര്യരായില്ല എന്നത് ഒരു പ്രധാന ചോദ്യമാണ്…1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരവും, പിന്നീട് നടന്ന അനേകമനേകം വിപ്ലവപ്രവര്‍ത്തനങ്ങളുമെല്ലാം ചില പ്രത്യേക മേഖലകളില്‍, പ്രത്യേക പോക്കറ്റുകളില്‍ മാത്രമായിരുന്നു…ഭാരതം പോലെ അതിവിശാലമായ ,വൈവിധ്യസമ്പന്നമായ ഭൂമിയില്‍ എല്ലാ ചിന്താഗതികളെയും, പണ്ഡിതപാമര ,ദരിദ്ര ധനിക, ഗ്രാമനഗര ഭേദങ്ങലേതുമില്ലാതെ മുഴുവന്‍ ജനതയിലും സ്വാധീനം ചെലുത്തുന്ന ഒരു പോതുഘടകമകാന്‍ ഇവര്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ല…എന്നാല്‍ ഗാന്ധിജിക്ക് അത് കഴിഞ്ഞു..ഇരുപതാം നൂറ്റാണ്ടില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യമുന്നേറ്റങ്ങളുടെ എല്ലാം പ്രഭവകേന്ദ്രം ഗാന്ധിജി എന്ന മൂന്നക്ഷരത്തില്‍ നിന്നു തന്നയാണ്..നേതാജി കചഅ രൂപീകരിക്കുന്നത് പോലും ഗാന്ധിജിയുമായുള്ള അഭിപ്രായവ്യത്യാസത്തില്‍ നിന്നുമാണല്ലോ…

മേല്‍പ്പറഞ്ഞ നേതാക്കള്‍ക്കുള്ള പോരായ്മ തിരിച്ചറിഞ്ഞുകൊണ്ടാണ് ഡോക്റ്റര്‍ ഹെഡ്‌ഗെവാര്‍ 1925 ല്‍ സംഘം സ്ഥാപിക്കുന്നത്…എല്ലാ വൈവിധ്യങ്ങളുടെയും ഒപ്പം ഭാരതം ഒന്നാണ് എന്ന വികാരം സമാജത്തില്‍ ഉണ്ടാകേണ്ട ആവശ്യകതയാണ് ആ മഹാ ഭിഷഗ്വരന്‍ മനസ്സിലാക്കിയത്..അതിനോടൊപ്പം, സമാജത്തിന്റെ വികാസം എന്നത് വ്യക്തിനിഷ്ഠമാകാന്‍ പാടില്ല എന്നതും വീണ്ടും അടിമത്തത്തിലേക്ക് പോകാതിരിക്കാന്‍ സാമ്പ്രദായിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഹ്രസ്വ ലക്ഷ്യങ്ങളല്ല വേണ്ടത്, രാഷ്ട്രത്തിന്റെ പരമവൈഭവം എന്ന മഹത്തായ ലക്ഷ്യതിലെക്കെത്താന്‍ രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രം പോര. അതിനാല്‍ തികച്ചും വ്യത്യസ്തമായ പ്രവര്‍ത്തന പരിപാടികളുമായി കേട്ടിപ്പടുക്കപ്പെട്ട ഒരു സംഘടന എന്ന കാഴ്ചപ്പാടില്‍ നിന്നാണ് ആര്‍എസ്എസ് എന്ന മഹാവടവൃക്ഷം ഉടലെടുക്കുന്നത്.

ഗാന്ധിജിയോടും, മറ്റു ദേശീയനേതാക്കളോടുമുള്ള ബഹുമാനവും ആരാധനയും നിലനില്‍ക്കുമ്പോള്‍ തന്നെ,അവരുടെ വ്യക്തിപ്രഭാവങ്ങളെ മാത്രം ആശ്രയിച്ചുള്ള സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഡോക്റ്റര്‍ജിക്ക് വിയോജിപ്പും ഉണ്ടായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. അതുകൊണ്ടാണ്, തീരെ വ്യക്തിനിഷ്ഠമല്ലാത്ത, വിശാലമായ കാഴ്ചപ്പാടോടു കൂടിയ സമാജസേവനം എന്ന സങ്കല്‍പം തന്നെ ഉണ്ടായത്. അന്നുമിന്നും സംഘത്തിന്റെ ഗുരു ഒരു വ്യക്തിയല്ല…സഹസ്രാബ്ദങ്ങളുടെ സന്ദേശം വഹിക്കുന്ന പരമപവിത്ര ഭഗവദ് ധ്വജം ആണ്.

പറഞ്ഞുവന്നത് ,മേല്‍പ്പറഞ്ഞ നേതാക്കള്‍ക്ക് ഭാരതത്തെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു എങ്കിലും, മുഴുവന്‍ ഭാരതത്തിലും ഉള്ള ജനസാമാന്യത്തിന്റെ ഇടയിലെ സ്വാധീനം വളരെ കുറവായിരുന്നു…ഗാന്ധിജിയുടെ ഈ സ്വാധീനം ഇല്ലായിരുന്നു എങ്കില്‍ 1947ല്‍ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ രണ്ടായി പിളരുന്നതിനു പകരം ഈ രാജ്യം നൂറു കണക്കിന് നാട്ടുരാജ്യങ്ങളായി പിളര്‍ന്നു പോകുമായിരുന്നു. പട്ടേല്‍ കൂട്ടിയോജിപ്പിച്ചത് നാട്ടുരാജ്യങ്ങളെ അല്ല, ആ ജനതകളെ ആണ്. ആ ജനതകളുടെ മനസ്സില്‍ ചാരം മൂടിക്കിടന്ന ഭാരതം എന്ന വികാരം ഈ ആധുനികകാലത്ത് ആളിക്കത്തിച്ചത് ഗാന്ധിജി എന്ന ഇന്ധനമാണ്…ഓര്‍ക്കുക, ഭാരതത്തിന്റെ ഭാഗമായിരുന്ന ശ്രീലങ്ക ,ബര്‍മ്മ, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവയൊന്നും എന്തുകൊണ്ട് രാജ്യത്തിന്റെ ഭാഗമായില്ല?…ഉത്തരം ലളിതമാണ്…അവിടങ്ങളില്‍ ഭാരതം എന്ന വികാരം ജ്വലിപ്പിക്കാന്‍ ഒരു ഇന്ധനം ഉണ്ടായിരുന്നില്ല…ഇവിടെ ഗാന്ധിജി ഇല്ലായിരുന്നങ്കില്‍ ,ഇവിടെ സൃഷ്ടിക്കപ്പെടുക അനേകമനേകം ബര്‍മ്മകളും,നേപ്പാളകളും ,ഭൂട്ടാനുകളും ശ്രീലങ്കകളും പാക്കിസ്ഥാനുകളും ആകുമായിരുന്നു…,

എന്നാല്‍ ഗാന്ധിജി വിമര്‍ശനാതീതനാണോ …അല്ല…തീര്‍ച്ചയായും അല്ല…ഈശ്വരനെപ്പോലും ചോദ്യം ചെയ്യാന്‍ അവകാശമുള്ള സംസ്‌കാരത്തിലാണ് നാം ജീവിക്കുന്നത്…

ഗാന്ധിജിയുടെ പൊളിറ്റിക്കല്‍ തീരുമാനങ്ങള്‍ പലതും ന്യായീകരിക്കാനാകാത്തതാണ് ..ഖിലാഫത്തിനെ കൂട്ടു പിടിച്ചത്, നേതാജിയെ ഒഴിവാക്കിയത്, വിഭജനത്തിനു സമ്മതം മൂളിയത്…മുന്‍പില്‍ മാതൃകകള്‍ ഒന്നുമില്ലാതിരുന്ന അവസ്ഥയില്‍ ,പൊതുശത്രുവിനെതിരെ പരമാവധി ശക്തിസംഭരിക്കുന്നതിന്റെ ഭാഗമായിരുന്നു ഖിലാഫത്തിനെ കൂട്ടുപിടിക്കുക എന്ന ചരിത്ര വിഡ്ഢിത്തം ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്…നേതാജി, ബ്രിട്ടീഷുകാര്‍ക്ക് എതിരെ ഹിറ്റ്‌ലരുമായി കരാര്‍ ഉണ്ടാക്കിയതാണ്. രണ്ടാം ലോകമഹായുദ്ധത്തില്‍ സഖ്യകക്ഷികള്‍ പരാജയപ്പെടുകയും അച്ചുതണ്ട് ശക്തികള്‍ വിജയിക്കുകയും ചെയ്തിരുന്നു എങ്കില്‍ ഭാരതം ജര്‍മ്മനിയുടെ കോളനി ആയേക്കാമായിരുന്ന ഒരു കരാര്‍ ആണ് അത്..ഹിറ്റ്‌ലര്‍ നേതാജിയോടു നീതി കാണിക്കും എന്ന് ആരങ്കിലും കരുതുന്നുണ്ടാങ്കില്‍ അത് വിഡ്ഢിത്തമാണ്…ഏതങ്കിലും ഗ്യാസ് ചേംബറില്‍, അല്ലങ്കില്‍ കോണ്‍സന്‌ട്രെഷന്‍ ക്യാമ്പില്‍ നേതാജിയെ ഒടുക്കി ബര്‍ലിന്റെ അപ്രമാദിത്വം ഇവിടെ വാഴുമായിരുന്നു…

പറഞ്ഞതിത്രയെ ഉള്ളൂ…ഗാന്ധിജിയുടെ പൊളിറ്റിക്കല്‍ തീരുമാനങ്ങളിലെ പാളിച്ച, അവ നമുക്കുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ എല്ലാം വിമര്‍ശിക്കാം..വിമര്‍ശിക്കപ്പെടണം…പക്ഷേ, ഗാന്ധിജിയെ അപഹസിക്കുന്നവര്‍ പോലും ഉറച്ചു നില്‍ക്കുന്ന നിലപാടുതറ സൃഷ്ടിച്ചെടുക്കുന്നതില്‍ ആ മഹാത്മാവിനുള്ള പങ്ക് ചരിത്രത്തിനു നിഷേധിക്കാനാവില്ല…അതുകൊണ്ടാണ് ഗാന്ധിജി സംഘത്തിനു ആരാധ്യനാകുന്നത്. സംഘം അംഗീകരിക്കുന്നത്, സനാതനധര്‍മ്മിയായ, രാമരാജ്യത്തിനു വേണ്ടി നിലകൊണ്ട മഹാത്മജിയെ ആണ്…ഗാന്ധിജിയുടെ രാമരാജ്യവും സംഘത്തിന്റെ പരമവൈഭവവും രണ്ടല്ല…ഒന്ന് തന്നയാണ്…അതുകൊണ്ടാണ് ഭാരതത്തിലെ വീരപുരുഷന്മാര്‍ക്കും ,പുണ്യനഗരങ്ങള്‍ക്കും, പവിത്രനദികള്‍ക്കും ഒക്കെ ഒപ്പം ഒരു നൈഷ്ടിക ചര്യയായി ലക്ഷക്കണക്കിന് സ്വയംസേവകര്‍ ഗാന്ധിജിയെയും ദിവസേനയുള്ള പ്രാതസ്മരണത്തില്‍ ചൊല്ലുന്നത്…

മഹാത്മജി ഏതാനും വര്‍ഷം കൂടി ജീവിച്ചിരുന്നെങ്കില്‍ എന്നത് വളരെ കൗതുകവും നിരാശയും ജനിപ്പിക്കുന്ന ചോദ്യമാണ്…

അടിസ്ഥാനപരമായിത്തന്നെ ഒരു കലാപകാരിയായ ഗാന്ധിജി നെഹ്രു ഭരണകൂടത്തിനെതിരെ തിരിയുമായിരുന്നു…നെഹ്രു തന്നെ അദ്ദേഹത്തെ ജയിലില്‍ അടക്കുമായിരുന്നു…നെഹ്രു ഭരണം നെഹ്രുവിന്റെ കാലത്ത് തന്നെ അസ്തമിക്കുംയിരുന്നു..അംബേദ്കറൊ,ജയപ്രകാശ് നാരായണനോ, മൊറാര്‍ജി ദേശായിയോ,പട്ടേലോ, ആരങ്കിലും അധികാരത്തില്‍ വരുമായിരുന്നു..അമ്പതുകളുടെ അവസാനം, അറുപതുകളില്‍ ജനസംഘം ഡല്‍ഹിയില്‍ അധികാരത്തില്‍ എത്തുമായിരുന്നു..ശ്യാമപ്രസാദ് മുഖര്‍ജിയോ,ദീനദയാല്‍ ഉപാധ്യയയോ ,അറുപതുകളില്‍ ഭാരതത്തെ നയിച്ചേനെ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭാരതത്തിന്റെ മണ്ണില്‍ നിന്നും എന്നന്നേക്കുമായി അസ്തമിച്ചെനെ…ഭാരതം എല്ലാ അര്‍ത്ഥത്തിലും ലോകത്തിലെ ഏറ്റവും ശക്തവും സമ്പന്നവുമായ രാഷ്ട്രം ആകുമായിരുന്നു…

(ഭാഷയിലെ ഏറ്റവും വൃത്തികെട്ട പദങ്ങളാല്‍ മഹാത്മാവിനെ അപഹസിക്കാന്‍ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സും മത്സരിക്കുമായിരുന്നു. ഇന്ന് സവര്‍ക്കറെ എങ്ങനെയൊക്കയാണോ പറയുന്നത്, അതൊക്കെ അറുപതുകളില്‍ തന്നെ ഗാന്ധിജിയും കേള്‍ക്കേണ്ടി വരുമായിരുന്നു )

ഇതെല്ലാമാണ് മൂന്ന് വെടിയുണ്ടകളില്‍ നാതുറാം ഗോട്‌സെ എന്ന മഹാപാപി തീര്‍ത്തു കളഞ്ഞത്…

മഹാത്മാവിനു പ്രണാമം…

 

Tags: AmritMahotsav
Share52TweetSendShare

Related Posts

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

വലിയച്ഛന്റെ ബോബൻ കെയിസ്

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies