നാഗര്‍കോവില്‍: കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തിന്റെയും വിവേകാനന്ദ ശിലാസ്മാരകത്തിന്റേയും അഖിലേന്ത്യാ പ്രസിഡന്റായി എ. ബാലകൃഷ്ണന് ചുമതലയേറ്റു. വിവേകാനന്ദ കേന്ദ്രത്തിന്റെ ആറാമത്തെ പ്രസിഡന്റാണ്. കോയമ്പത്തൂരില്‍ ചേര്‍ന്ന വിവേകാനന്ദ മാനേജിങ്ങ് കമ്മറ്റിയാണ് ബാലകൃഷ്ണനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും വിവേകാനന്ദ കേന്ദ്രം അധ്യക്ഷനുമായിരുന്ന പി.പരമേശ്വരന്റെ മരണത്തെ തുടര്‍ന്നാണ് വൈസ് പ്രസിഡന്റായിരുന്ന ബാലകൃഷ്ണനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.