Saturday, June 10, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

വില്‍പ്പന ചരക്കാണോ നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍?

രാജീവ് കൊക്കാതറ

Print Edition: 31 July 2020

വിവാഹ കമ്പോളത്തില്‍ ഇത്ര പവന്‍ സ്വര്‍ണം, കാര്‍, തുക ഒക്കെ പറഞ്ഞുറപ്പിച്ചു കച്ചവടം നടത്താന്‍ നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ എന്താ വില്പന വസ്തുക്കളാണോ? ഒരു പെണ്‍കുഞ്ഞാണ് ജനിച്ചത് എന്ന് അറിയുമ്പോള്‍ എല്ലാവര്‍ക്കും ഉള്ള ഉത്കണ്ഠയാണ് അവളെ കല്യാണം കഴിപ്പിച്ച് അയക്കണം എന്നത്. ജനിച്ച നാള്‍ മുതല്‍ കേട്ട് തുടങ്ങുന്നതു കൊണ്ട് കുഞ്ഞിന്റെ മനസ്സിലും ആഴത്തില്‍ ഉറച്ചു പോകുന്നു ഈ ചിന്ത. പെണ്‍കുഞ്ഞുങ്ങളെ വിവാഹം കഴിപ്പിച്ച് അയച്ചാല്‍ മാത്രമേ എല്ലാം പൂര്‍ത്തിയാവുന്നുള്ളൂ എന്ന ചിന്ത സമൂഹത്തിനുണ്ട്. വിവാഹം വേണ്ട എന്നതല്ല, എങ്കിലും വിവാഹത്തിനുമപ്പുറം മറ്റു ചിലതൊക്കെയില്ലേ? അവള്‍ക്ക് ആവശ്യമായ പലതും.

ഒരു കുട്ടി ജനിക്കുന്നതുമുതല്‍ (ആണോ പെണ്ണോ ആരുമാവട്ടെ) അവര്‍ക്ക് പകര്‍ന്നു കൊടുക്കേണ്ട സംസ്‌കാരങ്ങള്‍, മൂല്യങ്ങള്‍ ഇതിനെക്കുറിച്ച് ഭൂരിഭാഗം ആള്‍ക്കാരും ചിന്തിക്കുന്നില്ല. ഒരു കുഞ്ഞ് ജനിക്കുന്നത് മുതല്‍ സാമൂഹത്തില്‍ പാലിക്കേണ്ട, അനുസരിക്കേണ്ട ചില ചിട്ടവട്ടങ്ങളുണ്ട്. നമ്മുടെതായ സംസ്‌കാരം ഉണ്ട്, പാരമ്പര്യമുണ്ട്, സാമൂഹ്യ ബോധ്യപ്പെടുത്തലുകള്‍ ഉണ്ട്. അതൊക്കെ പറഞ്ഞുകൊടുത്തു വളര്‍ത്തുവാന്‍ മാതാപിതാക്കള്‍ മുതല്‍ കുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിക്കും അധ്യാപകര്‍ക്കും വരെ ചുമതലയുണ്ട്.

ഭാര്യയെ മുര്‍ഖനെകൊണ്ട് കൊലപ്പെടുത്തിയ സൂരജ്, ബന്ധുജനങ്ങളെ മുഴുവന്‍ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ ജോളി ഇവരൊക്കെ വികൃതമായ സമൂഹത്തിന്റെ പുതിയ ചില ഉദാഹരണങ്ങള്‍ മാത്രം. ആര്‍ക്കാണ് പിഴക്കുന്നത് എന്ന് നാം ചിന്തിച്ചേ മതിയാകൂ.

മറ്റൊരാളെ ഏതുവിധവും നശിപ്പിച്ച് സ്വത്ത് കൈക്കലാക്കാനുള്ള വികൃത മനസ്സ് ഉണ്ടാക്കി കൊടുക്കരുത്. വീടിനകത്ത് തുടങ്ങുന്നു ഇതിനുള്ള പഠനം.

കൂടപ്പിറപ്പിനെ മുതലെടുക്കുന്ന സഹോദരങ്ങള്‍, അവരെ ഇല്ലായ്മ ചെയ്യുന്ന ബന്ധുക്കള്‍, ഇതൊക്കെ ഇന്ന് വര്‍ദ്ധിച്ചുവരുന്നു. ചെറുപ്പം മുതലേ കുഞ്ഞുങ്ങള്‍ക്ക് ഇത്തരത്തില്‍ ഉള്ള ചിന്ത എന്തേ വരുന്നു? ചേട്ടനേക്കാള്‍, ചേച്ചിയെക്കാള്‍ അല്ലെങ്കില്‍ അനിയനേക്കാള്‍ നീ മുന്നില്‍ ആവണം, എന്തെങ്കിലും സാധനങ്ങള്‍ ഉണ്ടെങ്കില്‍ ആര്‍ക്കും കൊടുക്കേണ്ടതില്ല ‘നീയെടുത്തോ… നിനക്ക് മാത്രം മതി’ എന്ന ചിന്ത ആരാണ് പകര്‍ന്നു കൊടുക്കുന്നത്? പരസ്പരം താങ്ങായും തണലായും മാറേണ്ട കൂടപ്പിറപ്പുകള്‍ ചതിക്കുഴികള്‍ തീര്‍ക്കുന്നതിന് ഉത്തരവാദി ആരാണ്? ഈ തരത്തില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ കൂടപ്പിറപ്പിനെ ഇല്ലാതാക്കി സ്വത്തുക്കള്‍ കൈവശപ്പെടുത്തുന്നത് സ്വാഭാവികം മാത്രം. ഇതിന് ആരാണ് കുറ്റക്കാര്‍. സമൂഹത്തിന്റെ മനഃസ്ഥിതി വച്ച് പെണ്‍കുഞ്ഞാണ് ജനിച്ചതെങ്കില്‍ അവള്‍ക്ക് കുറെ ചിട്ടവട്ടങ്ങളും നിയന്ത്രണങ്ങളും ഉണ്ടാകും. അടക്കവും ഒതുക്കവും ഒക്കെ പറഞ്ഞു കുട്ടിയെ വളര്‍ത്തുന്നു. പെണ്‍കുഞ്ഞിന് സമൂഹത്തിന്റെയും കൂടി കരുതല്‍ ആവശ്യമാണ്. ശരിതന്നെ. എന്നിരുന്നാലും അത് അവരുടെ ഭാവിയെ തന്നെ ഇല്ലായ്മ ചെയ്തുകൊണ്ടാവരുത്. ഭര്‍ത്താവിന്റെ വീട് സ്വന്തം വീടായി കണ്ട് ഭര്‍ത്താവിന്റെ അച്ഛനമ്മമാരെ സ്വന്തം അച്ഛനമ്മമാരായി കണ്ട് നല്ല മരുമകള്‍ ആയി… ജീവിക്കണം. നല്ലതു തന്നെ. ചെന്ന് കയറുന്ന വീട് സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാവണം എന്നത് ഏതൊരു പെണ്ണിന്റെയും സ്വപ്‌നമാണ്. പക്ഷേ ഇന്ന് ഭൂരിപക്ഷം കുടുംബങ്ങളിലും സംഭവിക്കുന്നത് മറിച്ചാണ്. ചെന്നു കയറുന്ന വീട്ടില്‍ ജീവിച്ചു തുടങ്ങുന്ന പെണ്ണിന് മാത്രമേ ഓരോ ദിവസം ആ വീട്ടില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാനും അതിലെ നന്മതിന്മകള്‍ തിരിച്ചറിയാനും കഴിയൂ. പെണ്‍കുട്ടിക്കള്‍ക്ക് അത് സാധിക്കണം. ഭര്‍ത്താവോ അച്ഛനോ അമ്മയോ ആരുമാവട്ടെ, ആ വീട്ടിലുള്ള ഏതൊരു വ്യക്തിയുമാവട്ടെ, മോശം പ്രവൃത്തി ചെയ്യുന്നത് കണ്ടാല്‍ അത് ചൂണ്ടിക്കാണിച്ചു പറയുവാനും തെറ്റുതിരുത്തി കാണിക്കുവാനുമുള്ള കഴിവുണ്ടാകണം.

കുറച്ചുനാള്‍മുമ്പ് കരുനാഗപള്ളിയില്‍ ഭര്‍ത്തൃ വീട്ടില്‍ പട്ടിണി കിടന്ന് രണ്ടു കുഞ്ഞുങ്ങളുടെ അമ്മ മരിച്ചു. ഇതുപോലെ എത്ര എത്ര സംഭവങ്ങള്‍, ഒരു പക്ഷെ സ്വന്തം വീട്ടിലെ അവസ്ഥയോര്‍ത്ത് അവളൊന്നും മാതാപിതാക്കളോട് പറഞ്ഞിട്ടുണ്ടാവില്ല, അല്ലെങ്കില്‍ ഭര്‍ത്തൃ വീട്ടില്‍ കണ്ട, അനുഭവിച്ച മോശം പ്രവൃത്തികളെ എതിര്‍ത്തിട്ടുണ്ടാവില്ല. ഇവിടെ ഭര്‍ത്തൃവീട്ടുകാരെ മാത്രം കുറ്റം പറഞ്ഞിട്ട് എന്ത് ഫലം. ഇതു പോലെയുള്ള സംഭവങ്ങള്‍ക്ക് ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കും സമൂഹത്തിനുമുണ്ട്. നല്ല മരുമകള്‍ ആകണം അതോടൊപ്പം നല്ല സ്ത്രീയും. സ്ത്രീ എന്നാല്‍ എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവള്‍ എന്നല്ല. തിന്‍മകള്‍ സമൂഹത്തില്‍ കണ്ടാല്‍ എതിര്‍ക്കാന്‍ പ്രാപ്തിയുണ്ടാവണം. ഇവിടെ ഭര്‍ത്തൃ വീട്ടിലെ തിന്മകളെ എതിര്‍ക്കാനും തിരുത്തുവാനും അവളെ പഠിപ്പിച്ചിരുന്നെങ്കില്‍….. ഇങ്ങനെ ഒരു ദാരുണ മരണം അവള്‍ക്ക് സംഭവിക്കുമോ? വിദ്യാഭ്യാസം ചെയ്യിച്ച് ഒരു തൊഴില്‍ കണ്ടെത്തിയിരുന്നെങ്കില്‍….. സ്ത്രീക്ക് സ്വാശ്രയബോധമുണ്ടാവും.

ഓരോ പെണ്‍കുഞ്ഞിന്റെയും വിവാഹത്തെക്കാള്‍ വലിയ സ്വപ്‌നമായിരിക്കണം വിദ്യാഭ്യാസം. വിവാഹ കമ്പോളത്തില്‍ ചെലവാക്കുന്ന തുക അവരുടെ വിദ്യാഭ്യാസത്തിന് ചിലവാക്കി സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി ഉണ്ടാക്കി കൊടുക്കണം. ആദ്യമവള്‍ സ്വന്തം മാതപിതാക്കള്‍ക്ക് തണലാവട്ടെ. എന്നിട്ട് അവള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മാത്രം വിവാഹം. ഇതിനര്‍ത്ഥം ആണിനേക്കാള്‍ മുന്നില്‍ എന്നല്ല ആണിനൊപ്പം അവന് താങ്ങായി കൂടെയുണ്ടാവാന്‍ അവള്‍ക്ക് കഴിയണം. പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സമയത്ത് എന്റെ ഭാര്യ എന്നോടൊപ്പം ഉണ്ട് എന്ന വിശ്വാസം ഭര്‍ത്താവിന് ഉണ്ടാവണം.

നിര്‍ബന്ധിച്ച് പെണ്‍കുട്ടിയെ വിവാഹത്തിന് സമ്മതിപ്പിക്കരുത്.സ്വന്തം കാലില്‍ നില്‍ക്കാന്‍ ത്രാണി ഉണ്ടെങ്കില്‍ തനിയെ ജീവിക്കാന്‍ തന്റേടം ഉണ്ടെങ്കില്‍ അവര്‍ക്ക് അങ്ങനെ ജീവിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കണം. അതിനര്‍ത്ഥം തോന്നിയവഴിയെ എന്നല്ല. സമൂഹത്തിന് സത്കര്‍മ്മങ്ങള്‍ ചെയ്തു ജീവിക്കുന്ന എത്രയോ സ്ത്രീകളുണ്ട്.

നമ്മുടെ പുരാണങ്ങളിലും ചരിത്രങ്ങളിലും ഇടം നേടിയ ധാരാളം ധീരവനിതകളുണ്ട്, പതിവ്രതയും പണ്ഡിതയുമായിരുന്നു വസിഷ്ഠ മഹര്‍ഷിയുടെ ഭാര്യ അരുന്ധതി. ബ്രിട്ടീഷുകാരോട് പോരാടിയ കര്‍ണാടകയിലെ വീരാംഗന റാണിചന്നമ്മ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആന്ധ്രയില്‍ ഉണ്ടായിരുന്ന കാകതീയ സാമ്രാജ്യത്തിന്റെ റാണി രുന്ദ്രമാംബ, തന്റെ വ്രതശക്തിയാല്‍ പതിയുടെ ജീവനും ഭര്‍തൃപിതാവിന്റെ ഐശ്വര്യവും യൗവനവും വംശവും നേടിയെടുത്ത സാവിത്രിയുമൊക്കെ ചില ഉദഹരണങ്ങള്‍ മാത്രം. സമൂഹത്തിന്റെ മന:സ്ഥിതി മാറേണ്ടിയിരിക്കുന്നു. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമാണ് എന്നത് നിയമത്തില്‍ മാത്രം പോര. മാതാപിതാക്കള്‍ മനസ്സു വയ്ക്കണം, പുതിയ തലമുറ മനസ്സ് വയ്ക്കണം. ഇനി വരുന്ന തലമുറയെങ്കിലും ഈ അനാചാരം ഒഴിവാക്കി നേര്‍വഴിക്ക് ചിന്തിക്കട്ടെ. ഇനിയും സൂരജ്മാരും ജോളിമാരും ഉണ്ടാവാതിരിക്കട്ട.

Share1TweetSendShare

Related Posts

ചെങ്കോലിനു മുന്നില്‍ പ്രധാനമന്ത്രിയുടെ സാഷ്ടാംഗ നമസ്‌കാരം

രാഷ്ട്രസ്വത്വത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്

മോദിയുഗത്തിലെ വിദേശനയം

ഇത് ഹിന്ദുരാഷ്ട്രം- സനാതനം അതിന്റെ വിശേഷണം

വികസനമന്ത്രം മുഴങ്ങുന്ന ആദ്ധ്യാത്മിക ഹൃദയപീഠം

അസ്മിയയുടെ മരണം കേരളത്തിന്റെ മനസ്സാക്ഷിയെ ഖബറടക്കി

ജനാധിപത്യത്തിന് തുരങ്കം വെക്കുന്നവര്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

തീ പിടിക്കുന്ന തീവണ്ടികള്‍…

മത ചെങ്കോല്‍ വലുതാണ്;ധര്‍മ്മ ചെങ്കോല്‍ ചെറുതും

രാഷ്ട്രത്തിന്റെ സ്വാഭിമാനം സംരക്ഷിക്കണം: ഡോ. മോഹന്‍ ഭാഗവത്

വിവേകായനം 2023- രജിസ്ട്രേഷന്‍ ക്ഷണിച്ചു

ജനാധിപത്യത്തിന് ചെങ്കോല്‍ കൈമാറുമ്പോള്‍

ചെങ്കോലിനു മുന്നില്‍ പ്രധാനമന്ത്രിയുടെ സാഷ്ടാംഗ നമസ്‌കാരം

രാഷ്ട്രസ്വത്വത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്

കോണ്‍ഗ്രസ് പറഞ്ഞത് കേട്ടിരുന്നെങ്കില്‍

‘മതേതര’ കുരുടന്മാര്‍ ചെങ്കോല്‍ കണ്ടപോലെ

ലോകം ശ്രദ്ധിച്ച രക്ഷാദൗത്യം

വര്‍ത്തമാനകാല വൈഭവം ഒരു നൂറ്റാണ്ടിന്റെ തപശ്ശക്തി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies