കേസരി വാരിക മുന്‍ പത്രാധിപരും നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ അംഗവുമായിരുന്ന പി.കെ സുകുമാരന്‍(78) അന്തരിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍, ആത്മനാശത്തിന്റെ കഥ തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആയിരുന്നു അന്ത്യം.