ക്ഷേത്രത്തില്‍ വെച്ച് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി എന്ന കള്ളക്കഥയിലെ കത്വ പെണ് കുട്ടിയ്ക്കുവേണ്ടി യൂത്തുലീഗുകാരും എസ്.ഡി.പി.ഐക്കാരും ജമാഅത്തെ ഇസ്ലാമിക്കാരും ഒഴുക്കിയ മുതലക്കണ്ണീരു ചില്ലറയല്ല. സ്വന്തം സമുദായത്തിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഖുറാന് പഠനത്തിന്റെ മറവില്‍ മദ്രസയില്‍ വെച്ച് ലൈംഗികപീഡനം നടത്തുന്ന മദ്രസാ അദ്ധ്യാപകര്‍ക്കു നേരെ ഈ കണ്ണീരൊഴുക്കിയിരുന്നെങ്കില് അവര്‍ ഒലിച്ച് അറബിക്കടലില്‍ എത്തിയേനെ. അതിലും കഷ്ടം ഇത്തരം മദ്രസാദ്ധ്യാപകരെ സൂക്ഷിക്കണം എന്ന് ആവശ്യപ്പെടുന്ന പോലീസിനു നേരെ കണ്ണുരുട്ടുന്നതാണ്. പോലീസ് ചെയ്ത അപരാധമെന്താണെന്നോ? കാസര്‍കോട് ജില്ലയിലെ ചില പോലീസ് സ്റ്റേഷന് പരിധിയിലെ ജമാഅത്ത് കമ്മറ്റികളോട് തങ്ങള്‍ നിശ്ചയിച്ച ചില മദ്രസാദ്ധ്യാപകരുടെ പൂര്വ്വകാലക്രിമിനല് പശ്ചാത്തലം പരിശോധിക്കണം എന്ന് കത്തു നല്‍കിയതാണ്. ഉടനെ കത്ത് പിന്‍വലിച്ച് മാപ്പു പറഞ്ഞുകൊള്ളണം എന്നാണ് യൂത്തുലീഗു നേതാവിന്റെ ഫത്വ.
കോട്ടപ്പുറം കേസ്സിലെ പ്രതി ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നാലു പീഡനക്കേസ്സില്‍ പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടു വര്‍ഷമായി ബലാത്സംഗം ചെയ്തു ഗര്ഭച്ചിദ്രം വരെ നടത്തിയ ആളാണ്. ഇതെല്ലാം മദ്രസയില്‍ ഖുറാന് പഠിപ്പിക്കുന്നതിന്റെ മറവിലാണ്. സംരക്ഷണം ജമാഅത്ത് കമ്മറ്റിയുടെതാണ്. കുറച്ചു മുമ്പ് കോട്ടയം ജില്ലയിലെ ഒരു മദ്രസാദ്ധ്യാപകന് രണ്ടു പെണ് കുട്ടികളെയും ഏതാനും ആണ്‍കുട്ടികളെയും ലൈംഗിക ചൂഷണം ചെയ്തതും ഖുറാന് പഠനത്തിന്റെ മറവിലാണ്. 25-ാം വയസ്സുമുതല്‍ ഇയാള്‍ ഈ പണി ചെയ്തുവരികയാണ്. കേസ് വന്നപ്പോള്‍ തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ പള്ളികളിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. എത്ര കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചു എന്നതിനു കണക്കില്ല. മദ്രസാദ്ധ്യാപകരുടെ പീഡനവാര്‍ത്തകള്‍ ഇടയ്ക്കിടെ പത്രത്തില്‍ വരുമ്പോള്‍ ഒരു സംശയം ഉയരുന്നു – മദ്രസാദ്ധ്യാപകനുള്ള യോഗ്യതയില്‍ ഇതുംപെടുമോ? അല്ലായിരുന്നെങ്കില്‍ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാന്‍ കത്തയച്ച പോലീസിനുനേരെ യൂത്തുലീഗുകാരന് ഫത്വയിറക്കില്ലായിരുന്നല്ലോ?