തിരുവനന്തപുരം: കോവിഡിന്റെ അതിവ്യാപനത്തിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടുമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു.
ഉറവിടമറിയാത്ത സമൂഹവ്യാപനമുണ്ടായതായി സ്ഥിരീകരിക്കുന്ന ആദ്യ സംസ്ഥാനമെന്ന ഖ്യാതി കേരളം നേടിക്കഴിഞ്ഞു. ഇങ്ങനെയൊരവസ്ഥ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ല. രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും നിയന്ത്രിത സമൂഹ വ്യാപനമുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു. പക്ഷേ കേരളത്തിലേതുപോലുള്ള സമൂഹ വ്യാപനം മറ്റൊരിടത്തും ഉണ്ടായിട്ടില്ല.
കോവിഡ് 19 രോഗ പ്രതിരോധത്തില്‍ ഒന്നാം സ്ഥാനമാണ് കേരളത്തിനുള്ളതെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെയും ബിബിസിയുടേയും മറ്റ് വിദേശ മാധ്യമങ്ങളുടേയും മുന്നില്‍ കള്ള പ്രചരണം നടത്തിയ സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ യാഥാര്‍ത്ഥ്യം ജനങ്ങളോട് തുറന്ന് പറയേണ്ടിവന്നു.
പി.ആര്‍ വര്‍ക്കുകൊണ്ടല്ല കൊറോണയെ നേരിടേണ്ടത്. ശാസ്ത്രീയവും ആസൂത്രിതവും കര്‍ക്കശവുമായ പ്രതിരോധ നടപടികളിലൂടെയാണ് രോഗ വ്യാപനം തടയേണ്ടതെന്നും കുമ്മനം പ്രസ്താവിച്ചു.