കോട്ടയം: ഹാരിസണ്‍ കമ്പനി അനധികൃതമായി കൈവശം വച്ചു കൊണ്ടിരിക്കുന്നതും വ്യാജരേഖ നിര്‍മ്മിച്ച് ബിലീ വേഴ്‌സ് ചര്‍ച്ചിനു കൈമാറ്റം ചെയ്തതുമായ ഭൂമി സര്‍ക്കാര്‍ പണം കൊടുത്ത് ഏറ്റെടുക്കാനുള്ള തീരുമാനം പുന:പരിശോ ധിക്കണമെന്നും ഭൂമി നിരുപാധികം ഏറ്റെടുത്ത് ഭൂമിയിലുള്ള സര്‍ക്കാരിന്റെ അവകാശം സ്ഥാപിച്ചെടുക്കണമെന്നും കെ.പി.എം. എസ് സംസ്ഥാന സമിതി അംഗം എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. കോട്ടയം കളക്‌ട്രേറ്റിനു മുന്നില്‍ ഹിന്ദു ഐക്യവേദിയുടെയും ഭൂഅവകാശ സംരക്ഷണ സമിതിയുടെ യും നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സം സാരിക്കുകയായിരുന്നു അദ്ദേഹം. ഭൂ അവകാശ സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ എസ്.രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. പി.എസ്.പ്രസാദ്, എം.സത്യശീലന്‍, വി.എന്‍.ചന്ദ്രശേഖരന്‍, കെ.ഗുപ്തന്‍, സി.ബാബു, വി.സുശികുമാര്‍, ബിന്ദു മോഹന്‍, രാജേഷ് നട്ടാശേരി, വി.സി.അജികുമാര്‍, പി.എസ്. സജു, സി. കൃഷ്ണകുമാര്‍, സിന്ധു ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.