2020 മേയ് 22ലെ കേസരി വാരികയില്‍ പ്രസിദ്ധീകരിച്ച ടി.വിജയന്റെ ‘ദ്രാവിഡ രാഷ്ട്രീയത്തിലെ ക്രിസ്ത്യന്‍ അന്തര്‍നാടകങ്ങള്‍’ എന്ന ലേഖനം വായിച്ചു. കാര്യങ്ങള്‍ വ്യക്തമായി പ്രതിപാദിച്ചതിന് അഭിനന്ദനങ്ങള്‍.
ക്രിസ്തീയ സഭകള്‍ അവരുടെ കാഴ്ചപ്പാടിനെ ചരിത്രവുമായി ബന്ധപ്പെടുത്തി അത് യാഥാര്‍ത്ഥ്യമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കാറുണ്ട്. തങ്ങളുടെ മതം മികച്ചതാണെന്ന് കാണിക്കാനാണ് ഈ പ്രവൃത്തി. എ.ഡി. 52 ല്‍ കേരളത്തിലെത്തി എന്ന് പ്രചരിപ്പിക്കുന്ന തോമസ് സ്ലീഹ ”കള്ളി, കാളിയങ്കരം, പനക്കമഠം, പകലോമറ്റം, ശങ്കരപുരം, കോട്ടക്കാവ്, കൊക്കമംഗലം, കൊല്ലം, നിരണം, നിലയ്ക്കല്‍ എന്നീ ബ്രഹ്മണ കുടുംബങ്ങളെ ക്രിസ്തുമത വിശ്വാസികളാക്കി മാറ്റി എന്ന പ്രചരണവും അതിനോടൊപ്പം തമിഴകത്തേയ്ക്കുള്ള യാത്രയില്‍ ‘മൈലാപ്പൂരില്‍’ വെച്ചുണ്ടായ രക്തസാക്ഷിത്വവും ഈ നീക്കത്തിന്റെ ഉത്തമ ഉദാഹരണമാണ്. ആ കാലഘട്ടത്തില്‍ ബ്രാഹ്മണര്‍ക്ക് സമൂഹത്തില്‍ ഉന്നതസ്ഥാനം ലഭിക്കുമ്പോള്‍ ഈ മതം മാറ്റത്തിന്റെ ആവശ്യം വരുന്നില്ല. ഈ കാഴ്ചപ്പാടിന്റെ പിന്‍ബലത്തിലാണ് ക്രിസ്തീയ പുരോഹിതന്‍മാരെ ‘തിരുമേനി’ എന്ന് സംബോധന ചെയ്യുന്നത്. ഇത് ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ്.
സഭകള്‍ക്ക് തമിഴ് പുലികളുമായുള്ള അടുപ്പം കാണിക്കുന്നതിന്റെ ഉദാഹരണമാണ് കേസരി പ്രസിദ്ധീകരിച്ച ചിത്രം. തമിഴ്പുലികളുടെ ഇടയിലെ ഒരു പ്രമുഖന്റെ പേര് ‘ചാള്‍സ് അന്തോണി’ എന്നാണ്. പിന്നാക്കക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മിഷനറിമാര്‍ അവസാനം ആനുകൂല്യം ലഭിച്ചവരെ മതം മാറ്റാറാണ് പതിവ്. താഴ്ന്നവനെ ഉയര്‍ ത്താന്‍ മതംമാറ്റുന്നതെന്തിനാണ്? സ്വര്‍ഗ്ഗരാജ്യം കിട്ടാന്‍ അത് കൂടിയേ തീരു എന്നാണ് വാദം.
കേരളത്തിലെ ഒരു ഉദ്ഘനന പുരാവസ്തുതട്ടിപ്പാണ് നിലയ്ക്കലെ മരക്കുരിശും പള്ളി നിര്‍മ്മാണവും. കുരിശ്ശിന് പഴക്കം ‘2500 വര്‍ഷം.’ കൃത്യമായ പഴക്കം! പാലുകാച്ചിമലയിലെ സീതാ രാമക്ഷേത്രം തകര്‍ത്തത്, മലയാറ്റൂര്‍ മലനിരകള്‍ ആഗോളതീര്‍ത്ഥാടനകേന്ദ്രമായി മാര്‍പ്പാപ്പയുടെ പ്രഖ്യാപനം, അഗസ്ത്യകൂടം മൗണ്ട് അഗസ്റ്റസ് ആക്കാനുള്ള നീക്കം, കന്യാകുമാരിയെ കന്യകാമേരി ആക്കല്‍, 2014ല്‍ ശംഖുമുഖം ബീച്ചിനെ സെന്റ് തോമ സ് ബീച്ചാക്കല്‍ തുടങ്ങിയതും ഇതിന് ഉദാഹരണമാണ്.
തമിഴ്‌നാട്ടിലെ ഗ്രാമങ്ങള്‍ വികസന മുരടിപ്പ് നേരിടുന്ന പ്രദേശങ്ങളാണ്. അവിടെ മതം മാറ്റാന്‍ എളുപ്പമാണ്. എന്നാല്‍ അടുത്തിടെ ഒരു പ്രമുഖ തമിഴ് നടന്‍ തന്റെ ക്രിസ്ത്യന്‍ പേര് ഒളിച്ച് വെച്ച് പ്രസ്താവിച്ചത് ‘ഹിന്ദുക്ഷേത്രങ്ങള്‍ ആശുപത്രികള്‍ ആക്കണമെന്നാണ്.’ എന്നാല്‍ തന്റെ ആരാധനാലയങ്ങള്‍ തല്‍സ്ഥിതി തുടരണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ലേഖനത്തില്‍ പ്രതിപാദിച്ചത് തികച്ചും വസ്തുതാപരമാണ്. ലേഖകനും കേസരിക്കും അഭിനന്ദനങ്ങള്‍.
‘ദ്രാവിഡ രാഷ്ട്രീയത്തിലെ ക്രിസ്ത്യന്‍ അന്തര്‍നാടകങ്ങള്‍’ എന്ന ലേഖനം വായിക്കാം.