1962-ല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ഇ.എം.എസ്സിന് വല്ലാത്ത നമ്പൂരിശങ്ക-ചൈന കയ്യടക്കിയ സ്ഥലം അവരുടെതോ നമ്മുടെതോ എന്ന്. 2020ല്‍ അതുപോലൊരു നമ്പൂരിശങ്ക കോണ്‍ഗ്രസ്സിന്റെ തൊപ്പിയില്ലാത്ത രാജാവ് രാഹുലിനും പിടിപെട്ടിരിക്കുന്നു. ചൈന ഭാരതത്തെ അക്രമിച്ചോ എന്നശങ്ക ആശാന് ഇപ്പോഴും മാറിയിട്ടില്ല. എന്തുകൊണ്ട് അതിര്‍ത്തിയിലെ ഭാരത സൈനികര്‍ക്ക് ആയുധം കൊടുത്തില്ല എന്നായിരുന്നു ആദ്യ ശങ്ക. ചോദ്യം ശുദ്ധ വിവരക്കേടാണെന്ന് കോണ്‍ഗ്രസ്സുകാര്‍ തന്നെ പറയാന്‍ തുടങ്ങിയതോടെ ശങ്ക ചൈന ഇങ്ങോട്ടു കടന്നുകയറിയോ എന്നായി. അതും കഴിഞ്ഞപ്പോള്‍ ചൈന കടന്നാക്രമിച്ചപ്പോള്‍ മോദി സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നോ എന്നായി. 1962-ല്‍ ചൈന ഭാരതത്തിന്റെ ഭൂമി കയ്യടക്കുകയും നമ്മുടെ സൈനികരെ വധിക്കുകയും ചെയ്തപ്പോള്‍ നെഹ്‌റു മുത്തച്ഛന്‍ സ്വപ്നം കാണുകയായിരുന്നല്ലോ. ഇന്ന് നാല്പതിലേറെ ചൈനീസ് സൈനികരെ വധിക്കുകയും കയ്യേറിയവരെ ഓടിക്കുകയും ചെയ്ത സര്‍ക്കാരാണ് ഉറങ്ങുകയാണോ എന്ന പേരക്കുട്ടിയുടെ ചോദ്യം. സോണിയ മദാമ്മയ്ക്കുമുണ്ട് ചില ശങ്കകള്‍. ചൈനയുമായി ചര്‍ച്ചയ്ക്കുള്ള അവസരം പാഴാക്കിയില്ലേ എന്നാണ് ശങ്ക.
ഈ ശങ്കകള്‍ക്കൊക്കെ ചില കാരണങ്ങളുണ്ട്. 2008 ആഗസ്റ്റ് 7ന് ബീജിങ്ങ് ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിള്‍സില്‍ വെച്ച് രാഹുലും ചൈനീസ് കമ്മ്യൂ.പാര്‍ട്ടി നേതാവ് വാങ്ജിയാ റൂയിയും ഒപ്പിട്ട ഒരു ധാരണപത്രമാണത്. ‘വിവിധതലങ്ങളിലെ വിനിമയം പ്രോത്സാഹിപ്പിക്കും’ എന്ന ഈ ധാരണാപത്രത്തിന് സാക്ഷി സോണിയയും ജി പിങ്ങുമാണ്. 2017ല്‍ ഡോക്ലാം സംഘര്‍ഷമുണ്ടായ വേളയില്‍ രാഹുല്‍ രഹസ്യമായി ചൈ നീസ് നയതന്ത്രപ്രതിനിധി ലു സാഹുയിയെ കണ്ടിരുന്നു. ചൈനീസ് എമ്പസി വെബ്‌സൈറ്റില്‍ ഈ കൂടിക്കാഴ്ച റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പിന്നീട് നീക്കം ചെയ്തു. രാഹുലിനും സോണിയയ്ക്കും ചൈനയോടുള്ള പ്രേമം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയാം. അതിനാലാണ് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ഇയ്യിടെ ചൈനയ്‌ക്കെതിരെ നടത്തിയ ഒരു ട്വീറ്റ് മായ്ചുകളയാന്‍ അവര്‍ ഉപദേശിച്ചത്. ‘മാഡത്തിന് അതു ഇഷ്ടമല്ല’ എന്ന ഉപദേശം കിട്ടിയ ഉടനെ ചൗധരി ട്വീറ്റ് മായ്ചു കളഞ്ഞു. രാഹുലിന്റെ നമ്പൂരി ശങ്കയെ ‘പപ്പു തമാശ’ യാക്കി തള്ളിക്കളയാന്‍ വരട്ടെ.