കേന്ദ്ര സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ പണം തന്നെ ഉപയോഗിക്കുക – ഈ അതിബുദ്ധി പ്രയോഗിക്കുന്നവരാണ് ഇടത് -ഇസ്ലാമിസ്റ്റ് കുരുട്ടുബുദ്ധികള്‍. ലിറ്റററി ഫെസ്റ്റ് എന്ന പേരില്‍ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഹിന്ദുത്വവിരുദ്ധ മാമാങ്കം തന്നെ ഒരു ഉദാഹരണം. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് വാങ്ങി ഹിന്ദുത്വവിരുദ്ധ പ്രചരണം നടത്തുന്ന പരിപാടിയായിരുന്നു അത്. ഡി.സി.രവിയും സച്ചിദാനന്ദ ‘കവി’യും എല്ലാം ചേര്‍ ന്നു നടത്തിയ പൂതനാ നാടകം. ഒടുവില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ കേന്ദ്രം ഫണ്ട് വെട്ടിക്കളഞ്ഞു. ഹിന്ദുഫോബിയ പ്രചാരകരായ ഇത്തരം മാമാങ്കക്കാര്‍ കേവലം കേരളത്തിലും ഭാരതത്തിലും മാത്രമേയുള്ളു എന്നു കരുതണ്ട. അവര്‍ ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. അത്തരമൊന്നായിരുന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കയിലെ ഹാര്‍വാര്‍ഡില്‍ കേന്ദ്രടൂറിസം മന്ത്രാലയത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നടന്ന ഹിന്ദുത്വ വിരുദ്ധസെമിനാര്‍.
കെന്നഡി സ്‌കൂളില്‍ നടന്ന, ‘ഏതാനും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍’ സംഘാടകരായ സെമിനാറിന്റെ വിഷയം ‘ബീയിങ് മുസ്ലിം ഇന്‍ കണ്ടമ്പററി ഇന്ത്യ’ (സമകാലീന ഇന്ത്യയില്‍ മുസ്ലീമായിരിക്കുക) എന്നതായിരുന്നു. ഹിന്ദുത്വ വിരോധം കാളകൂടം പോലെ ഒഴുക്കിവിടുന്ന ‘ദി വയര്‍’ ഓണ്‍ ലൈന്‍മാധ്യമത്തിന്റെ സീനിയര്‍ എഡിറ്റര്‍ അര്‍ഫാഖാനും ഷെര്‍വാണി, പത്രക്കാര്‍, സാഹിത്യകാരന്മാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നീ ലേബലുകളിലുള്ള ഹുസൈന്‍ ഹൈദ്രി, അമന്‍ വദൂദ്, റഫീഖ് അഹമ്മദ് നായക് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഭാരതത്തില്‍ മുസ്ലീങ്ങള്‍ക്ക് രക്ഷയില്ല എന്നു സമര്‍ത്ഥിക്കാന്‍ വേണ്ടിയായിരുന്നു ഈ സെമിനാര്‍. ന്യൂയോര്‍ ക്കിലെ ഭാരതടൂറിസം വകുപ്പിനൊപ്പം കൊടാക്ക് ഗ്രൂപ്പ്, ഗോദറേജ് ഗ്രൂപ്പ്, ഇന്ത്യ ടുഡെ എന്നിവരും ഇ തിന്റെ സ്‌പോണ്‍സര്‍മാരായി. ഭാരതവിരുദ്ധപ്രവര്‍ത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കലായിരുന്നു സെമിനാറിന്റെ ലക്ഷ്യം. ലീഗല്‍ റെറ്റ്‌സ് ഒബ് സര്‍വേറ്ററി എന്ന സംഘടന കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന്റെ ശ്രദ്ധയില്‍ പെടുത്തിയതോടെ അദ്ദേഹം ഫണ്ട് റദ്ദാക്കി. പണം കൊടുക്കരുത് എന്ന് ന്യൂയോര്‍ക്കിലെ ടൂറിസം വകുപ്പിനു നിര്‍ദ്ദേശം നല്‍കുക മാത്രമല്ല വിദേശങ്ങളിലെ മറ്റു ടൂറിസം ഓഫീസുകള്‍ക്കും മുന്നറിയിപ്പു നല്‍കി. ഭാരതവിരുദ്ധ ഗൂഢാലോചനയുടെ വ്യാപ്തി മാത്രമല്ല, നമ്മുടെ പണമെടുത്ത് നമുക്കെതിരെ ആയുധം നിര്‍മ്മിക്കുന്ന കുരുട്ടുബുദ്ധികൂടി തിരിച്ചറിയാന്‍ വൈകരുത്.