ഇന്ത്യന്‍ ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നാലാമത്തെ തൂണാണ് മാധ്യമങ്ങള്‍ എന്നാണ് പൊതുവെയുള്ള വിശ്വാസം. അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വളരെകൂടുതല്‍ സ്വാതന്ത്ര്യം ഇന്ത്യന്‍ പൊതുസമൂഹം അനുവദിച്ചുകൊടുത്തിട്ടുണ്ട്. എന്നാല്‍ പൊതുസമൂഹത്തിന് മാധ്യമങ്ങളോടും മാധ്യമപ്രവര്‍ത്തകരോടുമുള്ള വിശ്വാസവും, പൊതുസമൂഹം അനുവദിച്ചു നല്‍കുന്ന ഈ സ്വാതന്ത്ര്യവും ചൂഷണം ചെയ്തുകൊണ്ട് സ്വകാര്യനേട്ടങ്ങള്‍ക്കായി ജനാധിപത്യത്തെത്തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളും ഇന്ത്യയിലുണ്ട് എന്നുള്ള കാര്യവും വിസ്മരിക്കുന്നില്ല. പത്രപ്രവര്‍ത്തനത്തില്‍ യാതൊരു ആദര്‍ശശുദ്ധിയും ദേശീയതാല്പര്യവും ഇല്ലാത്ത നിരവധി മാധ്യമങ്ങള്‍ ഇന്ന് നമുക്കുചുറ്റും വിഷം തുപ്പുന്നുണ്ടെങ്കിലും ചുരുക്കം ചില മാധ്യമങ്ങളെങ്കിലും സാമ്പത്തികലാഭം നോക്കാതെ രാഷ്ട്രതാല്‍പര്യത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരത്തിലുള്ള ചുരുക്കം ചില മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് പ്രശസ്ത ഹിന്ദി വാര്‍ത്താ ചാനലായ ‘സീ ന്യൂസി’ന്റെ എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരി.
ഓരോ വാര്‍ത്താചാനലിനും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഓരോ പ്രത്യേക പരിപാടിയുണ്ടാകും. അത്തരത്തില്‍ സീ ന്യൂസിന്റെ പ്രത്യേകപരിപാടിയാണ് അതിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരി അവതരിപ്പിക്കുന്ന ഡി.എന്‍.എ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഡെയിലി ന്യൂസ് അനാലിസിസ്. ഇന്ത്യയിലെ പല പ്രധാന വിഷയങ്ങളും ഈ പരിപാടിയില്‍ അത്യധികം ഗൗരവമേറിയ രീതിയില്‍ അവതരിപ്പിക്കുവാനും, അത് ഇന്ത്യയില്‍ പ്രത്യേകിച്ചും ഹിന്ദി പ്രദേശങ്ങളില്‍ വലിയൊരു ചര്‍ച്ചാവിഷയമാക്കാനും സീന്യൂസിന്റെ ഡി.എന്‍.എ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ലോകം മുഴുവന്‍ കൊറോണ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന സമയത്തും, രാജ്യതാല്പര്യത്തിന് ഹാനികരമായ ‘ജിഹാദ്’ എന്ന വിഷയം വിസ്മൃതിയിലാഴ്ന്നുപോകാതെ മാര്‍ച്ച് 11 ന് തന്റെ പ്രതിദിനപരിപാടിയായ ഡി.എന്‍.എയില്‍ സുധീര്‍ ചൗധരി അവതരിപ്പിച്ചു.
ജമ്മു-കാശ്മീരും ജിഹാദും എന്ന അന്നത്തെ എപ്പിസോഡില്‍ അദ്ദേഹം ജിഹാദുമായി ബന്ധപ്പെട്ട് വിശദമായ നിരീക്ഷണങ്ങള്‍ ശക്തമായി അവതരിപ്പിച്ചു. വെറുതെ അവതരിപ്പിക്കുക മാത്രമല്ല രേഖാപടങ്ങളുണ്ടാക്കി സാധാരണക്കാര്‍ക്കുവരെ മനസ്സിലാകുന്ന തരത്തില്‍ വിവിധതരം ജിഹാദുകളെക്കുറിച്ച് അവരുടെ മനസ്സിലുറപ്പിക്കുകയും ചെയ്തു. ആദ്യമായാണ് ഒരു വാര്‍ത്താചാനല്‍ ഇത്രയും വിശദമായും ലളിതമായും വിവിധതരം ജിഹാദുകളെക്കുറിച്ച് ആഴത്തിലും, ഭംഗിയായും പഠനം നടത്തി അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഹിന്ദി പ്രദേശങ്ങളില്‍ ഈ എപ്പിസോഡ് വളരെ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. ജമ്മു ആന്‍ഡ് കാശ്മീര്‍ റോഷ്‌നി ആക്ട് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഒരു നിയമത്തിന്റെ മറവില്‍ ജമ്മു കാശ്മീരിനെ ഒരു മുസ്ലിം ഭൂരിപക്ഷപ്രദേശമാക്കാന്‍ വേണ്ടി നടപ്പിലാക്കിയിരുന്ന കുത്‌സിത പ്രവര്‍ത്തനങ്ങള്‍ക്ക് ജമീന്‍ ജിഹാദ് അഥവാ ഭൂമി ജിഹാദ് എന്ന പേരിട്ട് അദ്ദേഹം അവതരിപ്പിച്ചു.
ജമ്മു-കാശ്മീരിലെ സര്‍ക്കാര്‍ഭൂമി കയ്യടക്കി വെച്ചിരിക്കുന്ന ആളുകള്‍ക്ക് ആ ഭൂമി സര്‍ക്കാര്‍ നിശ്ചയിക്കുന്ന വില ഈടാക്കി പതിച്ചു നല്‍കാനും അങ്ങനെ ലഭിക്കുന്ന തുക ഉപയോഗിച്ചുകൊണ്ട് സംസ്ഥാനത്ത് ജലവൈദ്യുത പദ്ധതികള്‍ നിര്‍മ്മിക്കാനുമായിരുന്നു ആ നിയമംകൊണ്ട് ഉദ്ദേശിച്ചിരുന്നത്. അതിലൂടെ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി അതിന്റെ കൈവശക്കാര്‍ക്ക് നിയമപരമായി ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. ഇങ്ങനെ സംസ്ഥാനത്തിന് 25000 കോടി രൂപ വരുമാനമുണ്ടാക്കാം എന്നായിരുന്നു ഫാറൂഖ് അബ്ദുള്ള സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ചിന്തിച്ചു നോക്കിയാല്‍ ഇതിനകത്ത് എതിര്‍ക്കപ്പെടേണ്ടതായി ഒന്നും തന്നെയില്ല. അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്ന പൗരന്മാര്‍ക്ക് ആ സ്ഥലം, വില ഈടാക്കി സര്‍ക്കാര്‍ പതിച്ചു നല്‍കുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ നടന്ന ഒരു വലിയ ഗൂഢാലോചന പൊളിക്കുകയായിരുന്നു ഡി.എന്‍.എ യിലൂടെ സുധീര്‍ ചൗധരി ചെയ്തത്.
അതായത് ഇങ്ങനെ പതിച്ചു കൊടുത്ത ഭൂമിയില്‍ 90% വും മുസ്ലീങ്ങള്‍ക്കായിരുന്നു ലഭിച്ചത്. ജമ്മു ഒരു ഹിന്ദു ഭൂരിപക്ഷ പ്രദേശമായിട്ടുപോലും വെറും 10% ഹിന്ദുക്കള്‍ക്ക് മാത്രമാണ് ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമി ലഭിച്ചത്. അതുകൊണ്ട് നിയമത്തിന്റെ മറവില്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ഹിന്ദു ഭൂരിപക്ഷപ്രദേശമായ ജമ്മുവില്‍ മുസ്ലീങ്ങളെ ആസൂത്രിതമായി കുടിയിരുത്തി ജനസംഖ്യ സന്തുലനം തെറ്റിക്കുകയും അതുവഴി ജമ്മുവില്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിരമായ താവളങ്ങള്‍ ഒരുക്കുകയുമായിരുന്നു ചെയ്തത്. ഈ ഗൂഢാലോചന സുധീര്‍ ചൗധരി തുറന്നുകാട്ടി. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ഇതും ഒരു ജിഹാദായിരുന്നു. ആയുധംകൊണ്ട് നടക്കാത്ത സ്ഥലങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് മുസ്ലിം ഭൂരിപക്ഷം ഉണ്ടാക്കിയെടുക്കുക. ഇത് ജിഹാദല്ലെങ്കില്‍ പിന്നെന്താണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം? അതിനായി തന്റെ രേഖാപടത്തില്‍ ജിഹാദിനെ സോഫ്റ്റ് ജിഹാദെന്നും, ഹാര്‍ഡ് ജിഹാദെന്നും അദ്ദേഹം വേര്‍തിരിച്ചു കാണിച്ചു. അതില്‍ ഹാര്‍ഡ് ജിഹാദിലാണ് അദ്ദേഹം പോപ്പുലേഷന്‍ ജിഹാദ്, ലവ്ജിഹാദ്, ലാന്‍ഡ് ജിഹാദ് എന്നിവ ഉള്‍പ്പെടുത്തിയത്. സോഫ്റ്റ് ജിഹാദില്‍ ഇക്കണോമിക് ജിഹാദ്, ഹിസ്റ്ററി ജിഹാദ്, മീഡിയ ജിഹാദ് എന്നിങ്ങനെ പ്രായേണ നിരുപദ്രവകരമാണെന്ന് തോന്നുന്ന പ്രവര്‍ത്തനങ്ങളും ഒരു ജിഹാദിന്റെ ഭാഗമാണെന്ന് അദ്ദേഹം അവതരിപ്പിച്ചു. ഈ പറഞ്ഞ ജിഹാദുകളെല്ലാം മലയാളികള്‍ക്ക് പെട്ടെന്ന് മനസ്സിലാകും. കാരണം കേരളത്തില്‍ ഈ ജിഹാദുകളെല്ലാം വളരെക്കാലമായി പരസ്യമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. അദ്ദേഹം അവതരിപ്പിച്ച കാര്യങ്ങളൊന്നും പുതിയ കാര്യങ്ങളായിരുന്നില്ല. അതുപോലെത്തന്നെ എല്ലാവര്‍ക്കും അറിയാവുന്നതുമായിരുന്നു. പക്ഷെ ഇത്തരത്തില്‍ നിര്‍ഭയത്വത്തോടെ വെട്ടിത്തുറന്ന് പറയാന്‍ വേറെയാരും ധൈര്യപ്പെട്ടിരുന്നില്ല.
ഈ കഥയിലെ ട്വിസ്റ്റ് എന്താണെന്ന് വച്ചാല്‍, കേരളത്തില്‍ സീന്യൂസ് ഹിന്ദി കാണുന്നവര്‍ ഉണ്ടോയെന്നുവരെ സംശയമാണ്. ഇന്നും കേരളത്തിലെ ബഹുഭൂരിപക്ഷം പേരും ഹിന്ദി ഭാഷാപാണ്ഡിത്യംകൊണ്ട് മോദി തരുന്ന 15 ലക്ഷത്തിനായി വായും പൊളിച്ചു വടക്കോട്ട് നോക്കി കാത്തിരിപ്പാണ്. പ്രത്യേകിച്ചും ഇടതുപക്ഷക്കാര്‍. അത്തരത്തില്‍ ഒരു ഇടതുപക്ഷ യുവജനസംഘടനയായ ആള്‍ ഇന്ത്യാ യൂത്ത് ഫെഡറേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വക്കേറ്റ് പി.ഗവാസ്, ഇങ്ങനെയൊരാള്‍ ഉണ്ടായിരുന്നെന്ന് എ.ഐ.വൈ.എഫുകാരുപോലും അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം, തന്റെ അറിയാവുന്ന ഹിന്ദി പരിജ്ഞാനം കൊണ്ട് ആ ഡി.എന്‍.എ പരിപാടി മനസ്സിലാക്കുകയും, ഈ പരിപാടി ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരെയാണെന്ന് വിലയിരുത്തി അവതാരകനും, എഡിറ്റര്‍ ഇന്‍ ചീഫുമായ സുധീര്‍ ചൗധരിയ്‌ക്കെതിരെ മാര്‍ച്ച് 17 ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി കൊടുക്കുകയും ചെയ്തു. കാശ്മീരിനെ സംബന്ധിക്കുന്ന ഈ പരിപാടിയെക്കുറിച്ച് കാശ്മീരില്‍ പോലും ഒരു പരാതി ഉയര്‍ന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. സാധാരണഗതിയില്‍ പോലീസ്‌സ്റ്റേഷനില്‍ പരാതി കൊടുത്താല്‍ എന്തുമാത്രം വൈമനസ്യത്തോടെയാണ് പരാതി സ്വീകരിക്കാറുള്ളതെന്ന് നമുക്കറിയാം. അഥവാ സ്വീകരിച്ചാല്‍ തന്നെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാതിരിക്കാനാണ് പരമാവധി പോലീസ് ശ്രമിക്കാറുള്ളത്. പ്രത്യേകിച്ചും ഇതുപോലെയുള്ള കേസ്സുകളില്‍.
എന്നാല്‍ ഈ കേസില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഈ പരാതി സ്വീകരിച്ചു ഏ3/20804/2020 എന്ന നമ്പറിട്ട് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിലേയ്ക്ക് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനായി അയച്ചു. മാര്‍ച്ച് 24ന് കസബ പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍: 231/ 2020 ആയി ഇന്ത്യന്‍ ശിക്ഷാ നിയമം 295അ വകുപ്പ് ചുമത്തി പോലീസ് സുധീര്‍ ചൗധരിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
അഡ്വ. പി.ഗവാസ് കണക്കുകൂട്ടിയത് വരാന്‍പോകുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ ചുളുവില്‍ ഒരു സീറ്റ് ഉറപ്പിക്കാന്‍ ഈ കേസ് ഉപകരിക്കുമെന്നായിരിക്കും. കൂടാതെ സീ ന്യൂസ് പോലെ പ്രശസ്തമായ ഒരു ദേശീയചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫിനെതിരെ പരാതികൊടുത്താല്‍ ദേശീയതലത്തിലും തനിക്ക് ചുളുവില്‍ പേരുകിട്ടുമെന്നും അദ്ദേഹം കരുതിയിരിക്കാം. എന്തായാലും വിഷയം ഗവാസിന്റെ കണക്കുകൂട്ടലിലും മുകളിലേയ്ക്ക് പോയി. അഭിപ്രായസ്വാതന്ത്ര്യത്തിനായി വാദിക്കുന്നവരില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് ഇടതുപക്ഷക്കാര്‍. പ്രധാനമന്ത്രിയെ പുലഭ്യം പറയുന്നതുവരെ തങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തില്‍ വരുമെന്നാണ് അവര്‍ പ്രചരിപ്പിക്കാറ്. അങ്ങനെയുള്ളവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് മരുന്നിനുപോലും ആളില്ലാത്ത ജമ്മു-കാശ്മീരിനുവേണ്ടി ഒരു പ്രശസ്ത പത്രപ്രവര്‍ത്തകനെതിരെ കേരളത്തില്‍ പരാതി കൊടുത്തത്. ഇങ്ങനെ കേരളത്തിലെ ദേശസ്‌നേഹികളായ പൊതുജനങ്ങള്‍ പരാതികൊടുക്കാന്‍ തുടങ്ങിയാല്‍ കേരളത്തിലെ ഇന്നത്തെ മിക്കവാറും ചാനലുകളിലെ ആങ്കര്‍മാരെല്ലാം താമസം സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റേണ്ടിവന്നേനെ.
ദേശീയതാല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്ന ചാനലുകളെയും, മാധ്യമപ്രവര്‍ത്തകരെയും ലക്ഷ്യമിട്ട് ഭരണസ്വാധീനം ഉപയോഗിച്ചു പോലീസിനെക്കൊണ്ട് നിശ്ശബ്ദരാക്കുക എന്ന ദുരുദ്ദേശ്യത്തോടെ കള്ളക്കേസുകള്‍ എടുക്കുന്നത് ജനാധിപത്യത്തിന് ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് തന്നെ തന്റെ പരിപാടിയിലൂടെ സുധീര്‍ ചൗധരി വ്യക്തമാക്കി. ഇതിന്റെ ആദ്യത്തെ ഇര റിപ്പബ്ലിക്ക് ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമി ആയിരുന്നു. അഡ്വക്കേറ്റ് ഗവാസ് കൊടുത്ത പരാതിയെയും, രാഷ്ട്രീയ വിധേയത്വം കാണിക്കാനായി കഴമ്പില്ലാത്ത പരാതിയെ അടിസ്ഥാനമാക്കി കേസ് എടുത്ത പോലീസിനെയും സീന്യൂസ് ചാനലിലൂടെ തുറന്നുകാട്ടി. ദേശസ്‌നേഹികളായ പത്രപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഈ ജിഹാദിനെ പേടിക്കുന്നില്ലെന്നും, നിവര്‍ന്നുനിന്ന് നേരിടുമെന്നും സുധീര്‍ ചൗധരി വ്യക്തമാക്കി. സത്യം തുറന്നുപറഞ്ഞതിന് തനിക്ക് കിട്ടിയ പുലിസ്റ്റര്‍ സമ്മാനമാണ് ഈ കേസ് എന്നായിരുന്നു ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ പ്രതികരണം.
ഈ പരാതികൊണ്ട് യഥാര്‍ത്ഥത്തില്‍ ഗുണമുണ്ടായത് സീന്യൂസിന് തന്നെയായിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതോടെ സീ ന്യൂസിന്റെ സ്ഥിരം കാഴ്ചക്കാരെക്കൂടാതെ നിരവധിപേര്‍ മാര്‍ച്ച് 11 ലെ ഡി.എന്‍.എ പരിപാടി യൂട്യൂബിലൂടെ കണ്ടു. സ്ഥിരം കാഴ്ചക്കാരില്‍ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന ആ പരിപാടി ലക്ഷക്കണക്കിന് ആളുകള്‍ക്കിടയിലേയ്ക്ക് പ്രചരിപ്പിക്കാന്‍ ഗവാസിന്റ പരാതി ഉപകരിച്ചു. ഇടതുപക്ഷത്തിന്റെ അഭിപ്രായസ്വാതന്ത്ര്യവാദം വെറും പുറംപൂച്ചുമാത്രമാണെന്നും, അതിലൂടെ അവര്‍ സംരക്ഷിക്കുന്നത് രാഷ്ട്രവിരോധി ജിഹാദികളെയാണെന്നും ഇന്ത്യയിലെ ജനങ്ങള്‍ക്ക് മൊത്തം മനസ്സിലാക്കാന്‍ ആ പരാതികൊണ്ട് സാധിച്ചു. ഇടതുപക്ഷവും ജിഹാദികളും തമ്മിലുള്ള ബന്ധം ഈ പരാതിയിലൂടെ മറനീക്കി പുറത്തുവന്നു. കേരള സര്‍ക്കാര്‍ ജിഹാദികളോടൊപ്പമാണെന്ന് പച്ചയായി തെളിയിക്കാന്‍ സാധിച്ചു. സുധീര്‍ ചൗധരി ജിഹാദിനെക്കുറിച്ച് ഫ്‌ളോചാര്‍ട്ടില്‍ വിശദീകരിച്ച കാര്യങ്ങള്‍ ഇന്ന് കേരളത്തില്‍ പോലും ചര്‍ച്ചയാകാന്‍ കാരണം ഗവാസിന്റെ പരാതിയും, കേരളാ പോലീസിന്റെ എഫ്.ഐ.ആറുമാണ്. എന്തായാലും ഉര്‍വ്വശീശാപം ഉപകാരമെന്നതുപോലെ ജിഹാദിന്റെ വിവിധ തലങ്ങളെക്കുറിച്ച് ഇന്ത്യയില്‍ ഒരു ബോധവല്‍ക്കരണം നടത്താന്‍ മാത്രമാണ് അഡ്വക്കേറ്റ് പി.ഗവാസിന്റെ പരാതിയും കേരളാ പോലീസിന്റെ എഫ്.ഐ.ആറും ഉപകരിച്ചത്.