Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

കോറോണാ ഇഫക്ട്‌

ഡോ.ഡെയ്‌സന്‍ പാണേങ്ങാടന്‍

Print Edition: 17 April 2020

എത്ര പെട്ടെന്നാണ് നമ്മുടെ നാടും നാട്ടുകാരും പുതിയ സാഹചര്യത്തോട് താദാത്മ്യം പ്രാപിച്ചത്.
ഫാന്‍സ് ഷോയ്ക്ക് മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും ഫഌക്‌സുകളും കൊടിതോരണങ്ങളും കൊണ്ടലങ്കരിച്ചിരുന്നവരും രജനീകാന്തിന്റെ ഫഌക്‌സില്‍ പാലഭിഷേകം നടത്തുന്നവരേയും ഈയിടെ കാണാതായി.
ആഴ്ചയിലൊരു സിനിമ പതിവാക്കിയ സിനിമാസ്വാദകര്‍…
നാടകമെവിടെയുണ്ടെന്നു കേട്ടാലും വണ്ടിയെടുത്തു പായുന്ന ആസ്വാദക കൂട്ടം….
സിനിമാറ്റിക് ഡാന്‍സുകളും ഗാനമേളകളുമില്ലാതെ ഉല്‍സവ പറമ്പുകള്‍…
എല്ലാം മാറി മറഞ്ഞു.
പനിയൊന്നുമില്ലെങ്കിലും ഒരു തോന്നലിന്റെ മാത്രം പുറത്ത് പാരസെറ്റമോളും ഡോളോയും ക്രോസിനുമൊക്കെ പരീക്ഷിച്ചിരുന്ന ആരോഗ്യതല്‍പ്പരരൊക്കെ, ഇപ്പോള്‍ പനിയെന്ന് പറയാനേ വിമ്മിഷ്ടപ്പെടുന്നു, അല്ലെങ്കില്‍ അറച്ചു നില്‍ക്കുന്നു…
ഭക്ഷണത്തിനു മുന്‍പും പിന്‍പും ഷുഗറിന്റെയും കൊളസ്‌ട്രോളിന്റെയും അളവു പരിശോധിച്ചിരുന്ന അതാതു പഞ്ചായത്തതിര്‍ത്തിയിലെ അഞ്ചിലധികം ലാബുകളിലൊന്നു പോലും ഇപ്പോള്‍ തുറക്കുന്നേയില്ല…
അളവുകള്‍ വെച്ച്, ഗൂഗിളിലെയും ലോകാരോഗ്യ സംഘടനയുടേയും താരതമ്യ പഠനങ്ങളൊന്നുമിപ്പോഴില്ല…
അപ്പോള്‍ ഇത്രേം കാലം പരിശോധിച്ച് കൂടുതലെന്ന നിഗമനത്തില്‍ മരുന്നു കഴിച്ചിരുന്ന ഷുഗറിനേയും കൊളസ്‌ട്രോളിനേയുംകാക്കച്ചി കൊത്തികൊണ്ടു പോയോ …?
അതോ അവര്‍ക്കു ശരിക്കുമീ അസുഖങ്ങളൊന്നുമില്ലാതിരിക്കുമോ…?
വീട്ടിലെ ചായയെ പുച്ഛിച്ച്, രാവിലെ ചായക്കടയില്‍ പോയി പത്രത്തോടൊപ്പം ചായ ഊതി കുടിച്ചിരുന്ന പ്രദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കൊക്കെ വീട്ടിലെ ചായ ഇപ്പോള്‍ ഇഷ്ടപ്പെടുന്നുണ്ടോ….. ആവോ?
രാവും പകലുമെന്നില്ലാതെ രോഗികളെക്കൊണ്ട് വീര്‍പ്പുമുട്ടിയിരുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി കാഷ്വാലിറ്റികളിലും ആശുപത്രികളിലും ഇപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം….ആംബുലന്‍സുകളുടെ നിലവിളി ശബ്ദവും കുറഞ്ഞിട്ടുണ്ടത്രേ…
ഇഷ്ടപ്പെട്ടതോ പതിവുള്ളതോ ആയ ഡോക്ടറെ കാണാനുള്ള കാര്‍ഡിനായി റിസപ്ഷനു മുമ്പില്‍ കണ്ടിരുന്ന നീണ്ട ക്യൂകള്‍, ഇപ്പഴില്ല…….
ടെസ്റ്റിനു മുന്‍പും പിന്‍പുമുള്ള മെഡിക്കല്‍ ലാബിനു മുമ്പിലെ കൂട്ടമായുള്ള കാത്തിരിപ്പ്….. അതുമിപ്പോള്‍ അധികം കാണാനില്ല.
ഫാര്‍മസിയിലും മെഡിക്കല്‍ ഷോപ്പിലും ആളുകള്‍ തീരെ കുറവ്…..
ആളുകളൊഴിഞ്ഞ് ശൂന്യമായ ആശുപത്രിയും ആശുപത്രി പരിസരങ്ങളും….
അപ്പോ നമുക്ക് രോഗങ്ങളില്ലായിരുന്നോ….? അല്ലെങ്കില്‍ നമ്മുടെ രോഗങ്ങളൊക്കെ എവിടെ പോയി….?
നിരത്തുകളില്‍ മൂട്ടില്‍ തീ പിടിച്ച പോലെ മല്‍സരയോട്ടമോടിയിരുന്ന ബസ്സുകളേയും കാതടപ്പിക്കുന്ന ശബ്ദത്തില്‍ പോയിരുന്ന ബൈക്കഭ്യാസികളേയും നിങ്ങളിപ്പോള്‍ കാണുന്നുണ്ടോ…….?
എന്തൊരു തിരക്കായിരുന്നു, നിരത്തുകളില്‍ നമ്മുടെ കാറുകള്‍ക്ക്—….?
ഒരു മിനിറ്റുള്ള ട്രാഫിക് സിഗ്‌നലില്‍ ക്ഷമയില്ലാതിരുന്നവരൊക്കെ ദിവസങ്ങളോളമായി ക്ഷമയോടെ വീട്ടിലിരിപ്പാണ്….
അവര്‍ക്ക് പറ്റുന്നുണ്ടോയല്ലേ..?
ചെറു ഗ്രാമങ്ങളില്‍ പോലും കവലകളില്‍ എന്തൊരു ട്രാഫിക് ബ്ലോക്കായിരുന്നു……
കാതടപ്പിക്കുന്ന സൈലന്‍സറുകളും കരി തുപ്പുന്ന പുകക്കുഴലുകളുമൊന്നുമിപ്പോഴില്ല….
നമ്മുടെ തിരക്കുകളൊക്കെ എങ്ങിനെ ശമിച്ചു…?
എന്തു വലിയ ആള്‍ക്കൂട്ടങ്ങളായിരുന്നു, നമ്മുടെ നാട്ടില്‍…..
നാടുനീളെ
പ്രതിഷേധങ്ങള്‍….
ധര്‍ണ്ണകള്‍….
മെമ്മൊറാണ്ടങ്ങള്‍…..
ജാഥകള്‍……
പിക്കറ്റിംഗുകള്‍……
ഘെരാവോകള്‍….
ഉപവാസസമരങ്ങള്‍….
നിരാഹാരങ്ങള്‍……
ഒരു പരിപാടിയുമിപ്പോള്‍ കാണാനില്ല…

വലിയ ഓട്ടങ്ങളായിരുന്നു; ഭക്തജനങ്ങള്‍ക്ക്…. തീര്‍ത്ഥാടന കേന്ദ്രങ്ങളിലേയ്ക്ക്… പള്ളികളിലേയ്ക്ക്…. അമ്പലങ്ങളിലേയ്ക്ക്….. ജാറങ്ങളിലേയ്ക്ക്….. ധ്യാനകേന്ദ്രങ്ങളിലേയ്ക്ക്….. പ്രവാചകന്‍മാരെ തേടി…..
ദൈവങ്ങളെ തേടിയുള്ള യാത്രകളൊക്കെ ഗേറ്റിനിപ്പുറത്തു വെച്ചവസാനിച്ചു.
എന്തൊരു ടെന്‍ഷനായിരുന്നു പരീക്ഷാ കാലങ്ങള്‍;
ഒന്‍പതു വരെയുള്ളവര്‍ക്ക് പരിക്ഷയേയില്ല….
അവരുടെ ക്ലാസ്സ് ഫസ്റ്റും സ്‌കൂള്‍ ഫസ്റ്റും ഇനിയെങ്ങനെ കണ്ടെത്തുമാവോ…?
നഴ്‌സറി പ്രവേശനത്തിന്റെ ഇന്റര്‍വ്യൂവൊക്കെ ഓണ്‍ലൈന്‍ ആക്കി കാണും……
പൊതു പരീക്ഷയെഴുതുന്നവര്‍ പോലും ഇനിയെന്നെന്ന ചോദ്യത്തിനു മുന്‍പില്‍ പകച്ചു നില്‍ക്കുന്നു….
പ്ലസ്‌വണ്‍ അഡ്മിഷനെ സംബന്ധിച്ച്, മാതാപിതാക്കളിപ്പോള്‍ ചിന്തിക്കുന്നേയില്ല..
യാത്രാപ്രേമികളായിരുന്നു മലയാളികള്‍; പ്രത്യേകിച്ച് വെക്കേഷന്‍ കാലയളവില്‍…
വേനല്‍ക്കാല അവധികളില്‍ പിക്‌നിക് കേന്ദ്രങ്ങളില്‍ സൂചി കുത്താനിടമില്ലാത്ത വിധം ആളുകള്‍ കൂടുമായിരുന്നു….
തിങ്ങിനിറഞ്ഞിരുന്ന അവിടുത്തെ തെരുവുകളൊക്കെ ശ്മശാന മൂകമാണ്.
ടാക്‌സി പേട്ടകള്‍….
ബസ് സ്റ്റോപ്പുകള്‍….
റയില്‍വേ സ്‌റ്റേഷനുകള്‍…..
വിമാനത്താവളങ്ങള്‍….
എല്ലാം അരങ്ങൊഴിഞ്ഞു കഴിഞ്ഞു…
നമ്മുടെ യാത്രാമോഹങ്ങള്‍ക്കൊക്കെ എന്തു സംഭവിച്ചു….?

എന്തൊരു തീറ്റയായിരുന്നു, നമുക്ക്….
ആഴ്ചയിലൊരിക്കല്‍ പുറമെ നിന്നു ഭക്ഷണം….
ഒരു പാഴ്‌സല്‍….
സ്വിഗ്ഗി…
ഊബര്‍ ഈറ്റ്‌സ്….
സൊമാറ്റോ……
കുഴിമന്തി……
പിസ്സ….
ബര്‍ഗര്‍……
ദേശി കൂപ്പ……
തട്ടുകടകള്‍….
ഷാപ്പുകറികള്‍…..
പഞ്ചനക്ഷത്ര ഹോട്ടലുകള്‍…
വെറൈറ്റി ഭക്ഷണ രീതികള്‍….
ഇപ്പോള്‍ കടലയും പരിപ്പും പയറുമൊക്കെ നമ്മുടെ വയറിനു വഴങ്ങി തുടങ്ങി…
എന്തൊരു കുടിയായിരുന്നു…
കള്ളുഷാപ്പുകള്‍…
ബിയര്‍ – വൈന്‍ പാര്‍ലറുകള്‍…
കൗണ്ടറിലെ നില്‍പ്പനടികള്‍….
ത്രീ- ഫോര്‍ – ഫൈവ് സ്റ്റാര്‍ ബാറുകള്‍…
ബെവ്‌കോയിലെ ഷെയറടിക്കാര്‍…
അവരും ശാന്തരായി വീടുകളില്‍ കുട്ടികളെ കളിപ്പിച്ചിരിക്കുന്നു.
ഇന്നേവരെ കാണാത്ത മാന്യതയില്‍ അച്ഛന്റെ മുഖം കണ്ട് വിജ്രംഭിച്ചു നില്‍ക്കുന്ന മക്കളുടെ മുഖത്തിന് ഈയിടെയായി തിളക്കമേറിയിട്ടുണ്ട്.
നമ്മുടെ ആഡംബര പ്രിയമൊക്കെ എവിടെ പോയി…..?
പുതിയ സ്വര്‍ണ്ണം……
പുതിയ വസ്ത്രം……
വലിയ കല്ല്യാണങ്ങള്‍….
പിറന്നാളാഘോഷങ്ങള്‍ …
മരണാനന്തരസദ്യകള്‍….
കല്യാണം വിളിയ്ക്കാത്തതിലുള്ള പരാതികള്‍……
എന്തൊക്കെയായിരുന്നു….
ഇപ്പോള്‍ ദാ, വിളിച്ചിട്ടുപോലും ആളുകള്‍ വരാന്‍ മടിയ്ക്കുന്നു….
മരണവീട്ടില്‍ പോലും പോയെന്നു വരുത്തി തീര്‍ക്കുന്നു……
എന്തിന്; നാട്ടിലെ സ്വാഭാവികമരണ നിരക്കു പോലും കുറഞ്ഞതായി സംശയിക്കേണ്ടിയിരിക്കുന്നു.
ബന്ധുവീടുകളിലേയ്ക്കു പോലും ക്ഷണമില്ലാതെയായിരിക്കുന്നു…..
എന്തൊരു മാറ്റമാണ് നമുക്കിത്?
അത്യാവശ്യ സാധനങ്ങളുള്ള കടകള്‍ മാത്രം ചന്തയില്‍ തുറന്നു വെച്ചിരിക്കുന്നു…..
ഭൂരിഭാഗം കടകളും അടഞ്ഞുകിടക്കുന്നു…
ആര്‍ക്കും സ്വര്‍ണ്ണം വാങ്ങേണ്ട..
ഒരാള്‍ക്കും പുതിയ ചുരിദാറും സാരിയും ഷൂസും മുന്തിയ തുണിത്തരങ്ങളും വേണ്ട…..
ആഢംബര ചിന്തകള്‍ നമ്മുടെ ആളുകള്‍ക്കിടയില്‍ ലവലേശമില്ല…
സഞ്ചാരി കൂട്ടായ്മകളില്ല …
ബൈക്ക് – ബുള്ളറ്റ് റാലികളുമില്ല…
പാചക പരീക്ഷണങ്ങളില്ല…..
സാധനസാമഗ്രികള്‍ കിട്ടുമോയെന്ന ആശങ്കകള്‍ മാത്രമായി….
എവിടെപ്പോയി ; നമ്മുടെ ആഡംബര ചിന്തകള്‍ …?
എത്ര പെട്ടെന്നാണ് മനുഷ്യനില്‍ വലിയ മാറ്റം വന്നത്? ആരാണ് നമ്മെ മാറ്റാനാവില്ലെന്ന് പറഞ്ഞത്…..?
എത്ര പെട്ടന്നാണ് നമ്മുടെ ദൈനംദിന ചെലവുകള്‍ കുറഞ്ഞത്…?
നമ്മുടെ കുടുംബ ബഡ്ജറ്റ് ഇത്ര ചെറുതാക്കാമെന്ന് ആരെങ്കിലും സ്വപ്‌നത്തിലെങ്കിലും കരുതിയിരുന്നോ…?
അപ്പോള്‍ നാം ചെയ്തു കൊണ്ടിരുന്ന പലതും അര്‍ത്ഥശൂന്യവും വ്യര്‍ത്ഥവുമായിരുന്നല്ലേ….?
ഇക്കാലമത്രയും നാം പണം നല്‍കി വാങ്ങി ഉപയോഗിച്ചിരുന്നതും കഴിച്ചിരുന്നതും ഒരു തരത്തില്‍ ധൂര്‍ത്തു തന്നെയല്ലേ….?
നമ്മുടെ ദൈനംദിന ചെലവുകളില്‍ ആവശ്യങ്ങളേക്കാള്‍ അധികമായി അനാവശ്യങ്ങളായിരുന്നു, എന്നല്ലേ അതിനര്‍ത്ഥം..?
നശ്വരമായ ഈ ലോകത്ത് ജീവിക്കാന്‍ ഇത്രയൊക്കെ മതിയായിരുന്നിട്ടും ഒരു പരിധിയുമില്ലാതെ എന്തിനാണ് ഇത്രേം സാധനങ്ങള്‍ നാം വാങ്ങിക്കൂട്ടിയിരുന്നത്…?
വെറും മാലിന്യമാക്കാന്‍ അത്യാര്‍ത്തിയോടെ നാം തിന്നുതീര്‍ത്തിരുന്നത്…..?
ഒരുപരിധിവരെ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ അനാവശ്യമായി കളഞ്ഞിരുന്നത്….?
വെറുമൊരു മൂക്കൊലിപ്പിനും ജലദോഷത്തിനും ആശുപത്രിയിലേക്ക് കിട്ടുന്ന വണ്ടിയും പിടിച്ച് വീട്ടുകാരേയും കൂട്ടി ഓടിയിരുന്ന നമ്മിലെ ഭൂരിപക്ഷത്തിനും ആശുപത്രിയെന്നും പനിയെന്നുമൊക്കെ കേള്‍ക്കുമ്പഴേ ഇപ്പോള്‍ ആധിയാണ്.
പാകിസ്ഥാന് ഇന്ത്യയേയും അമേരിയ്ക്കക്ക് ഇറാനേയും ഇപ്പോള്‍ ആക്രമിക്കുകയേ വേണ്ട… അല്‍ഖൈ്വദയെ പറ്റിയും താലിബാന്‍ തീവ്രവാദികളെ പറ്റിയും ഐ.എസിനെ പറ്റിയുമിപ്പോള്‍ വാര്‍ത്തകളില്ല.
ചില നുഴഞ്ഞുകയറ്റ വാര്‍ത്തകള്‍ മാത്രമേ രാജ്യാതിര്‍ത്തിയില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുള്ളൂ.
നമ്മുടെ രാജ്യാന്തര ശത്രുതയൊക്കെ എവിടെപ്പോയി?
ക്രിക്കറ്റ് യുദ്ധങ്ങളില്ല; ഫുട്‌ബോളിലെ ലാറ്റിനമേരിക്കന്‍ പോരാട്ടങ്ങളില്ല.
ഐ.പി.എല്ലും ഐ.സി.എല്ലും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമേയല്ല. രാജ്യങ്ങള്‍ തമ്മില്‍ പൊതുവില്‍ ഒരു സൗഹൃദാന്തരീക്ഷമുണ്ട്.
പൗരത്വ ബില്ലും പൗരത്വ രജിസ്റ്ററും ഇപ്പോള്‍ മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങളല്ല.

രാഷ്ട്രീയ വിവാദങ്ങള്‍ വലിയ രീതിയില്‍ കാണ്‍മാനില്ല;
വംശീയമായോ വര്‍ഗ്ഗീയമായോ സാമുദായികമോ ആയ വലിയ പരിവേഷങ്ങള്‍ കാണാനില്ല.
ശക്തികൊണ്ടോ ബലം കൊണ്ടോ ആര്‍ക്കും ആരെയും ഈയ്യിടെ കീഴ്‌പ്പെടുത്തുകയേ വേണ്ടാ ….. ഒരാളേയും മറ്റൊരിടത്തേയ്ക്ക് പറഞ്ഞു വിടുകയേ വേണ്ട… അന്യസ്ഥലങ്ങളിലുള്ളവര്‍, ബന്ധുക്കളാണെങ്കില്‍പ്പോലുമിങ്ങോട്ടു വരികയേ വേണ്ട..
നമുക്കു ചുറ്റുമുള്ള ലോകമിപ്പോള്‍ ചുരുങ്ങി നമ്മുടെ വീടിരിക്കുന്ന അഞ്ചു സെന്റിലേയ്ക്ക് പരിമിതപ്പെട്ടിരിക്കുന്നു.
നമ്മുടെ ആവശ്യങ്ങളൊക്കെ പരിമിതപ്പെട്ട് അത്യാവശ്യങ്ങളെ മാത്രം പുല്‍കാന്‍ നാമിപ്പോള്‍ പരിശീലിച്ചിരിക്കുന്നു.
സ്വപ്‌നങ്ങളേക്കാള്‍ ഭയവും മോഹങ്ങളേക്കാള്‍ ആശങ്കയും നമ്മെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. ഒരുപരിധിവരെ, ധൂര്‍ത്തും ആര്‍ഭാടങ്ങളും ആര്‍ത്തിയും ഇല്ലാതായിരിക്കുന്നു.
കുടുംബത്തെയും കുടുംബാംഗങ്ങളേയും നാം ഗൗനിയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു.
സ്വയം ശുചിത്വം പാലിയ്ക്കാനും കുടുംബാംഗങ്ങളെ ശുചിത്വം പരിശീലിപ്പിക്കാനും നാം ആരംഭിച്ചിരിക്കുന്നു.
വീടും പരിസരവും വൃത്തിയായി നാം സംരക്ഷിച്ചു തുടങ്ങിയിരിക്കുന്നു.
അഞ്ചു സെന്റിലും പച്ചക്കറികള്‍ മുളച്ചു തുടങ്ങിയിരിക്കുന്നു.

Tags: കോവിഡ് 19കോറോണാ ഇഫക്ട്‌
Share20TweetSendShare

Related Posts

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഇറാന്റെ ആണവസ്വപ്‌നം പൊലിയുമ്പോള്‍…..

പശ്ചിമേഷ്യയിലെ പടയൊരുക്കങ്ങള്‍

ഭാരതമാതാവിനെ ഭയക്കുന്നവര്‍

അമ്മനാടിനെ തള്ളിപ്പറയുന്ന കമ്മ്യൂണിസം

അമ്മഭാരതത്തിന്റെ അമരത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies