Monday, July 7, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home അഭിമുഖം

ഹിന്ദുത്വം വിശ്വവ്യാപിയാണ്

അഭിമുഖം: ഡോ. അനിരുദ്ധ് ദേശ്പാണ്ഡെ - തുടര്‍ച്ച

Print Edition: 10 April 2020

‘വിവേക് ‘വാരികയ്ക്കുവേണ്ടി ഡോ. അനിരുദ്ധ് ദേശ്പാണ്ഡെയുമായി അമോല്‍ പേഡ്‌ണേകര്‍ നടത്തിയ അഭിമുഖത്തിന്റെ രണ്ടാംഭാഗം

ഭാവിഭാരതത്തെക്കുറിച്ചുള്ള സംഘത്തിന്റെ സങ്കല്പം എന്താണ്?
ഈ വിഷയത്തിന് അനേകം മാനങ്ങളുണ്ട്. ഭാവി ഭാരതത്തില്‍ ജാതി, മതം എന്നിവ സൃഷ്ടിക്കുന്ന ഭേദങ്ങള്‍ക്കതീതമായി സമരസമായ ഒരു സമാജം കെട്ടിപ്പടുക്കാനാകണം. സുരക്ഷയുടെ നേര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന വിഷയങ്ങള്‍ക്ക് വ്യക്തമായ പരിഹാരം കാണുവാന്‍ ഭാവിഭാരതത്തിന് നിര്‍ബന്ധമായും സാധിക്കണം. സ്വദേശീചിന്ത ഇപ്പോഴും കമ്പോളാധിഷ്ഠിതമായ അര്‍ത്ഥവ്യവസ്ഥയ്ക്ക് വെല്ലുവിളി തന്നെയാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍മാര്‍ക്ക് അനാവശ്യമായ വാഗ്ദാനങ്ങള്‍ നല്‍കുന്നതിനെ സംഘം എക്കാലത്തും എതിര്‍ത്തിട്ടുണ്ട്. ഇവിടത്തെ പൗരന്മാരായ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ദേശഭക്തരല്ലെന്ന് സംഘം ഒരിക്കലും കരുതുന്നില്ല. അതേസമയം, മുസ്ലീങ്ങളോ ക്രിസത്യാനികളോ ആണെന്നതിന്റെ പേരില്‍ ആ സമുദായത്തില്‍ പെട്ടവര്‍ മതാടിസ്ഥാനത്തില്‍ ഭിന്നതയുണ്ടാക്കുന്ന തരത്തില്‍ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്താല്‍ സംഘം അതിനെ തീര്‍ച്ചയായും എതിര്‍ക്കും. സമാജത്തിലെ ഓരോ മണ്ഡലത്തിലും ഹിന്ദുത്വത്തിന്റെ, രാഷ്ട്രീയത്വത്തിന്റെ മനോഭാവവുമായി മുമ്പോട്ടു പോകുന്ന പ്രവര്‍ത്തനമാണ് സംഘം ചെയ്യുന്നത്. ഭാവി ഭാരതത്തെക്കുറിച്ചു പറഞ്ഞാല്‍, സമരസമായ സമാജം, സ്വദേശിയില്‍ അധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥ, എല്ലാ കരങ്ങള്‍ക്കും ജോലി, എല്ലാവര്‍ക്കും ഭക്ഷണം എന്ന തരത്തിലുള്ള ഭാവിഭാരതത്തെയാണ് സംഘം വിഭാവനം ചെയ്യുന്നത്. സുജലയും സുഫലയുമായ ഭാരതം, ഇതാണ് ഭാവി ഭാരതത്തെക്കുറിച്ചുള്ള സംഘത്തിന്റ സങ്കല്പം.

ഭാവിഭാരതത്തെക്കുറിച്ച് സങ്കല്പിക്കുമ്പോള്‍ ഹിന്ദുത്വം, ഹിന്ദുരാഷ്ട്രം എന്നീ വിഷയങ്ങളെ കുറിച്ചുള്ള സംഘത്തിന്റെ കാഴ്ചപ്പാടെന്താണ്?
ഹിന്ദുത്വവും ഹിന്ദുരാഷ്ട്രവും സംഘത്തിന്റെ അടിസ്ഥാനപരമായ സങ്കല്പങ്ങളാണ്. ഹിന്ദുത്വം എന്നത് സങ്കുചിതമായ ഒരു കാഴ്ചപ്പാടല്ലെന്ന് ആദ്യമേ വ്യക്തമാക്കട്ടെ. ഭാരതത്തിന്റെ മനസ്സിനെ ഹിന്ദുത്വം പൂര്‍ണമായും സ്വാധീനിച്ചിട്ടുണ്ട്. ഭാരതീയരായ നാം ജീവിക്കുന്നതുതന്നെ ഹിന്ദുത്വ മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ്. ഹിന്ദുത്വത്തിന്റെ സ്വയംസിദ്ധമായ സിദ്ധാന്തമാണിതെന്ന് ഞാന്‍ പറയും. ഭാവി ഭാരതത്തില്‍ ഹിന്ദുത്വത്തെക്കുറിച്ചുള്ള സങ്കല്പം ഹിന്ദുത്വത്തിന്റെ അടിസ്ഥാനത്തില്‍ സമ്പൂര്‍ണസമാജത്തിലും ഉണ്ടാകണം എന്നാണാഗ്രഹം. ഹിന്ദുത്വ സങ്കല്പം ആര്‍ക്കെങ്കിലും എതിരോ, വിസ്താരവാദത്തില്‍ അധിഷ്ഠിതമോ അല്ല. ഹിന്ദുത്വം ഒരു മാനസികാവസ്ഥയാണ്. ഹിന്ദുത്വം വിശ്വവ്യാപിയാണ്. ഈ ദേശത്ത് ഹിന്ദുത്വത്തിന് പ്രഭാവമുള്ളതു കൊണ്ടാണ് മതേതരത്വം ഇവിടെ സുരക്ഷിതമായി നിലനില്‍ക്കുന്നത്. ഈ കാര്യം എല്ലാവര്‍ക്കും അറിയാം. പാകിസ്ഥാനിലോ, ബംഗ്ലാദേശിലോ, മറ്റ് മുസ്ലീം രാജ്യങ്ങളിലോ മതേതരത്വം ഇല്ലാത്തതെന്തുകൊണ്ടാണ്? ഈ ചോദ്യം സ്വാഭാവികമായും മനസ്സിലുയരും. സംഘത്തിന്റെ ദൃഷ്ടിയില്‍ ഹിന്ദുത്വവും ഹിന്ദുവും ഭാരതീയരുടെ ജീവിതപദ്ധതിയാണ്. ഇത് ഏതെങ്കിലും രാജനൈതികമായ വ്യവസ്ഥയല്ല. ഹിന്ദുത്വത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. അതില്ലാതാക്കാന്‍ സകാരാത്മകമായ രീതിയില്‍ കൂടുതല്‍ ശക്തിയോടെ നമുക്ക് സമാജത്തില്‍ പ്രവര്‍ത്തിക്കേണ്ടതായിട്ടുണ്ട്. സംഘവും സമാജവും തമ്മിലുള്ള ബന്ധവും സംവാദവും വളര്‍ന്നുവരുന്ന മുറയ്ക്ക് ഈ തെറ്റിദ്ധാരണകളെല്ലാം ഇല്ലാതാകും.

നവഭാരത നിര്‍മ്മാണത്തില്‍ രാമക്ഷേത്രം, ജനസംഖ്യാ നിയന്ത്രണം, മതപരിവര്‍ത്തനം, ഏകീകൃത പൗരത്വ നിയമം എന്നീ വിഷയങ്ങളെ സംബന്ധിച്ച് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കാഴ്ചപ്പാടെന്താണ്?
ഈ വിഷയങ്ങളെ സംബന്ധിച്ച് സംഘം ഇന്നോളം അനുവര്‍ത്തിച്ചുപോന്ന നയം തന്നെ ഇനിയും തുടരും. രാമക്ഷേത്രം നമ്മുടെ സമ്പൂര്‍ണ ഹിന്ദു സമാജത്തിന്റെയും അസ്മിതയുടെ പ്രതീകമാണ്. ഇന്നോളം നടന്ന ഉദ്ഖനനങ്ങള്‍ അവിടെ രാമക്ഷേത്രം നിലനിന്നിരുന്നു എന്നാണ് തെളിയിക്കുന്നത്. അവിടെ നിലനിന്നിരുന്ന രാമക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചത്. ഇത് കേവലം സംഘം മാത്രം പറയുന്നതല്ല, മറിച്ച് ചരിത്ര ഗവേഷണം നടത്തുന്ന സ്ഥാപനങ്ങള്‍ തെളിയിച്ച കാര്യമാണ്. വാസ്തവത്തില്‍ പാരസ്പരിക സാമഞ്ജസ്യത്തിലൂടെ പരിഹരിക്കപ്പെടേണ്ട കാര്യമായിരുന്നു ഇത്. പക്ഷെ, അങ്ങനെ സംഭവിച്ചില്ല. എപ്രകാരം സോമനാഥ ക്ഷേത്രത്തിന്റെ കാര്യത്തില്‍ സമവായം ഉണ്ടാക്കാനായോ, അതേപ്രകാരം ഈ വിഷയത്തിലും സാധ്യമാകണമായിരുന്നു. എന്നാല്‍ മുസ്ലിം സമാജനേതൃത്വം ആ സമൂഹത്തെ തെറ്റിദ്ധാരണകളില്‍ തളച്ചിടാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കപ്പെടാതെ നിലനിന്നു. രാമജന്മഭൂമിയില്‍ ഭവ്യമായ രാമക്ഷേത്രം നിര്‍മ്മിക്കണം എന്ന വ്യക്തമായ നിലപാടാണ് സംഘത്തിനുള്ളത്. ഹിന്ദു സമാജത്തിന്റെ അസ്മിത പരിപൂര്‍ണമാക്കി തീര്‍ക്കാന്‍ ഇത് ആവശ്യമാണ്. രാമക്ഷേത്രത്തെക്കുറിച്ചുള്ള സംഘത്തിന്റെ നിലപാട് ഇതാണ്.

ജനസംഖ്യാ നിയന്ത്രണത്തിന്റെ കാര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, നമുക്ക് ഒരു ജനസംഖ്യാനയം ഇല്ലെന്നതാണ് വസ്തുത. ശരിയായ രീതിയില്‍ അത്തരമൊരു നയം രൂപീകരിച്ചാല്‍ ഇനിയങ്ങോട്ട് അത് വ്യവസ്ഥാപിതമായ രീതിയില്‍ നടപ്പാക്കാനാകും. ഹിന്ദു സമാജം ജനസംഖ്യ നിയന്ത്രിക്കുന്നുണ്ട്. പ്രശ്‌നം നിലനില്‍ക്കുന്നത് മുസ്ലീങ്ങള്‍ക്കിടയിലാണ്. മുത്തലാക് മുതലായ കാര്യങ്ങളില്‍ ആ സമാജത്തിന്റെ മനോഭാവം അനുകൂലമാക്കാന്‍ പാകത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇതേപോലെ ജനസംഖ്യയുടെ കാര്യത്തിലും മുസ്ലീം സമൂഹവുമായി ചര്‍ച്ചകള്‍ നടക്കേണ്ടത് ആവശ്യമാണ്.

മതപരിവര്‍ത്തനം അവസാനിപ്പിക്കുക തന്നെ വേണം. ഒരു മതത്തിനും വിസ്താരവാദിയാകാനാവില്ല. ഏത് മതത്തില്‍ ജനിച്ചുവോ അതേ മതത്തില്‍ നിലനില്‍ക്കാനുള്ള അവകാശം ഏല്ലാവര്‍ക്കുമുണ്ട്. മതപരിവര്‍ത്തിതനായ വ്യക്തിയെ സ്വമതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം തീര്‍ച്ചയായും നടക്കണം. ബലപ്രയോഗം, കാപട്യം, പ്രലോഭനം, മറ്റ് ആകര്‍ഷണങ്ങള്‍ എന്നിവയിലൂടെ ആളുകളെ മതംമാറ്റുന്നവരെ ഭാരതത്തില്‍ കാണാം. അത്തരം ആളുകളുടെ പ്രവര്‍ത്തനങ്ങളെ തടയാനുള്ള നിയമനിര്‍മ്മാണം ഇന്നോളം നടന്നിട്ടില്ല. നിയമത്തിന്റെ സഹായത്തോടെ തന്നെ അവരെ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്.

ഏകീകൃത പൗരത്വ നിയമം നടപ്പാക്കുന്നതിന് സമാജമനസ്സിനെ സജ്ജീകരിക്കേണ്ട ആവശ്യമുണ്ട്. ഇപ്പോള്‍ മുത്തലാക്കിന്റെ വിഷയത്തില്‍ സമൂഹമനസ്സ് തയ്യാറായി കഴിഞ്ഞിട്ടുണ്ട്. അപ്രകാരം തന്നെ ഭാവിയില്‍ ഈ കാര്യത്തിലും സംഭവിക്കാന്‍ സാധ്യതയുണ്ട്. ഈ വിഷയത്തില്‍ തിരക്കുപിടിച്ച് എന്തെങ്കിലും ചെയ്യണമെന്ന അഭിപ്രായം ഞങ്ങള്‍ക്കില്ല. അതേസമയം, ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കും.

ജമ്മു-കാശ്മീരില്‍ 370-ാം വകുപ്പ് റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഐതിഹാസിക തീരുമാനത്തെക്കുറിച്ച് സംഘത്തിന്റെ അഭിപ്രായം എന്താണ്?
370-ാം വകുപ്പ്, 35എ വകുപ്പ് എന്നിവ റദ്ദാക്കേണ്ടവ തന്നെ ആയിരുന്നു. ഇത് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേര്‍ന്ന് എടുത്ത സാഹസികമായ തീരുമാനമായിരുന്നു. വാസ്തവത്തില്‍, ഈ വകുപ്പുകള്‍ താത്കാലികമായി കുറച്ചു സമയത്തേക്കുവേണ്ടി മാത്രം നടപ്പാക്കിയ കാര്യമായിരുന്നു. എന്നാല്‍ അവ നീക്കം ചെയ്യുന്നതിന് ഏഴ് ദശകങ്ങളെടുത്തു. ഇപ്പോള്‍ കാശ്മീരും മറ്റേതൊരു സംസ്ഥാനത്തേയും പോലെ, അവയ്ക്ക് സമാനമായി തീര്‍ന്നു. ഇത് കാശ്മീരിനെ മാറ്റത്തിലേക്ക് നയിക്കും. ഇനി കാശ്മീരിലെ യുവതീ-യുവാക്കള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ പോയി പഠിക്കാനും ജോലിചെയ്യാനും വിവാഹം കഴിക്കാനും അവസരമുണ്ടാകും. മറ്റ് സംസ്ഥാനങ്ങളിലെ ആളുകള്‍ക്ക് കാശ്മീരില്‍ ചെന്ന് കച്ചവടം നടത്താനാകും. അവിടെ വ്യവസായ ശാലകള്‍ ആരംഭിച്ചാല്‍ കാശ്മീരിലെ യുവാക്കള്‍ക്ക് ജോലി അവസരങ്ങള്‍ ലഭിക്കും. കാശ്മീരിലെ ആളുകളും ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. നവഭാരതത്തെ സമൃദ്ധിയിലേക്ക് നയിക്കുന്നതിന് കാശ്മീര്‍ പുതുതായ ഒരു പങ്ക് വഹിക്കുമെന്ന് ഞാന്‍ കരുതുന്നു.

ജാതി, മതം എന്നിവയുടെ പേരിലുള്ള ഭിന്നത, സംവരണത്തിന്റെ രാജനീതി, വിദ്യാഭ്യാസ പദ്ധതി, ഹിന്ദിഭാഷയും പ്രാദേശിക ഭാഷകളും തമ്മിലുള്ള സംഘര്‍ഷം മുതലായവ നവഭാരതത്തിന്റ വികസനത്തിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്ന വിഷയങ്ങളാണ്. ഇത്തരം സാഹചര്യത്തില്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനെ സംബന്ധിച്ച് സംഘത്തിന്റെ കാഴ്ചപ്പാട് എന്താണ്?
നിലവിലുള്ള സംവരണം സുരക്ഷിതമായി നിലനിര്‍ത്തുന്നതിന് ആവശ്യമായ നിലപാടാണ് സംഘം സ്വീകരിച്ചിരിക്കുന്നത്. വര്‍ഷങ്ങളോളം അനീതി സഹിച്ചു പോന്ന സമാജത്തിന് ക്ഷമത ഉണ്ടായിട്ടുപോലും സമാനതയോടെ പെരുമാറുന്നതിന് പകരം അവരെ അകറ്റി നിര്‍ത്തുകയാണുണ്ടായത്. അതിന്റെ പരിഹാരമാണ് സംവരണത്തിലൂടെ നടപ്പാക്കിയത്. സംവരണനയം സമാന അവസരങ്ങള്‍ പ്രദാനം ചെയ്യുന്നു. സംഘം സംവരണത്തിന്റെ രാജനീതിയെക്കുറിച്ച് ചിന്തിക്കാറില്ല. എന്നാല്‍ സമാജം ആരോഗ്യ പൂര്‍ണ്ണമായി ഇരിക്കുന്നതിന് സമാജത്തില്‍ സമീകരണം ഉണ്ടാകേണ്ടത് ആവശ്യമാണ്. ഈ കാരണത്താലാണ് സംഘം സംവരണത്തിന്റെ പക്ഷത്ത് നിലകൊള്ളുന്നത്. വിദ്യാസമ്പന്നമായ സമൂഹത്തിന് മാത്രമെ വികസിത സമാജത്തെ സൃഷ്ടിക്കാനാകൂ. മോദി സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ വിദ്യാഭ്യാസ നയത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഭാരതത്തിന്റെ അടിസ്ഥാനപരമായ നിലപാട് വിദ്യാഭ്യാസത്തിലൂടെ മനുഷ്യനിര്‍മ്മാണം, ചാരിത്ര്യനിര്‍മ്മാണം, സ്വാവലംബിയായ സമാജം എന്നിവ സാധ്യമാകണം എന്നതാണ്. ഈ കാര്യം വിദ്യാഭ്യാസ മേഖലയിലൂടെ ഇന്നോളം നേടാനായിട്ടില്ല. അതിന് കൂടുതല്‍ ഊന്നല്‍ കൊടുത്ത് കൂടുതല്‍ കാര്യക്ഷമതയോടെ നടപ്പാക്കേണ്ടതുണ്ട്.

ഭാരതത്തിലെ എല്ലാ ഭാഷകളും രാഷ്ട്രഭാഷയാണെന്ന് ശ്രീ ഗുരുജി എപ്പോഴും പറയുമായിരുന്നു. കാരണം ഈ ദേശത്തെ രാഷ്ട്രീയ ജനത തന്നെയാണ് പ്രാദേശിക ഭാഷകളില്‍ സംസാരിക്കുന്നത്. ഭാഷയുടെ പേരിലുള്ള എല്ലാ സംഘര്‍ഷങ്ങളും രാജനീതിയുടെ കാഴ്ചപ്പാടില്‍ സൃഷ്ടിക്കപ്പെടുന്നവയാണ്. സംഘം ഇതിനെതിരാണ്. സമാജിക സമരസതയ്ക്കുവേണ്ടി സംഘം വലിയൊരു പ്രവര്‍ത്തനമാണ് നടത്തുന്നത്. ജാതിഭേദത്തിന്റെ പേരില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ നാം വേരോടെ പിഴുതെറിയണം എന്നതോടൊപ്പം ജാതി, പന്ഥ് എന്നിവയെക്കുറിച്ചുള്ള ചിന്ത തന്നെ ക്ഷയിപ്പിക്കണം എന്നതാണ് സംഘത്തിന്റെ അടിസ്ഥാനപരമായ കാഴ്ചപ്പാട്. സാമാജിക വിഷയങ്ങളാണെന്ന കാരണത്താല്‍ ഇത്തരം പരിശ്രമങ്ങളുടെ ഗതിവേഗം കുറവായിരിക്കാം. എന്നാല്‍ ലക്ഷ്യം അതുതന്നെയാണ്.
(തുടരും)

(വിവ: യു.ഗോപാല്‍മല്ലര്‍)

Tags: ഹിന്ദുത്വഅനിരുദ്ധ് ദേശ്പാണ്ഡെ
Share31TweetSendShare

Related Posts

ഭാരതീയ കാവ്യദര്‍ശനങ്ങളുടെ ഉപാസകന്‍

‘ശക്തരാകുകയല്ലാതെ നമുക്ക് മറ്റ് മാര്‍ഗ്ഗമില്ല’

ആനന്ദത്തിന്റെ അനുഭൂതി

സംഘത്തിന്റെ സർവ്വസ്വീകാര്യത (നവതി കടന്ന നാരായം 10)

സംഘപഥത്തിലെ ചാന്ദ്രശോഭ

സംഘപഥത്തിലെ സാധകര്‍ (നവതി കടന്ന നാരായം 9)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies