Friday, August 19, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home അഭിമുഖം

രാഷ്ട്രീയ സ്വയംസേവക സംഘം നടത്തുന്നത് രാഷ്ട്രനീതി, രാജനീതിയല്ല

ഡോ. അനിരുദ്ധ് ദേശ്പാണ്ഡെ

Print Edition: 3 April 2020

രാജനൈതിക രംഗത്ത് ദേശീയതലത്തില്‍ വലിയ പരിവര്‍ത്തനം ഉണ്ടായിട്ടുണ്ടെങ്കിലും രാഷ്ട്രീയ സ്വയംസേവക സംഘം അതിന്റെ സവിശേഷമായ സാംസ്‌കാരിക ദൗത്യവുമായി മുന്നോട്ടുപോകുകയാണ്. ഈ ദൗത്യം രാജനൈതികമല്ലെന്നും, രാഷ്ട്രവുമായി ബന്ധപ്പെട്ടതാണെന്നും ആര്‍.എസ്.എസ്. അഖിലഭാരതീയ സമ്പര്‍ക്ക പ്രമുഖ് ഡോ. അനിരുദ്ധ് ദേശ്പാണ്ഡെ പറയുന്നു. മുംബൈയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ഹിന്ദി ‘വിവേക് വാരികയ്ക്കുവേണ്ടി  അമോല്‍ പേഡ്‌ണേകര്‍ നടത്തിയ ഈ  അഭിമുഖത്തില്‍ വിവിധ ദേശീയ വിഷയങ്ങളോടുള്ള ആര്‍.എസ്.എസ്സിന്റെ നിലപാടുകളും അദ്ദേഹം വിശദീകരിക്കുന്നു.

ഭാരതം എക്കാലത്തും ലോകത്തെ സംബന്ധിച്ച ഔത്സുക്യം ഉണര്‍ത്തുന്ന വിഷയമാണ്. ഭാരതത്തിന്റെ ഭൂതകാലമെന്നപോലെ ഭാവിയും ലോകത്തിന് സുപ്രധാനമായ കാര്യമാണ്. ഇതിനെല്ലാം തക്കവണ്ണം എന്ത് സവിശേഷതകളാണ് ഭാരതത്തിനുള്ളത്.

മുഴുവന്‍ ലോകത്തിന്റെയും ശ്രദ്ധ കൂടുതല്‍ കൂടുതല്‍ ഭാരതത്തിലേക്ക് തിരിയുകയാണെന്നത് സത്യമാണ്. ഇന്ന് സമ്പൂര്‍ണ ലോകവും സംഘര്‍ഷത്തിന്റെ വക്കത്താണ്. ചിലയിടങ്ങളില്‍ അത് മാനസിക സംഘര്‍ഷമാണെങ്കില്‍ മറ്റ് ചിലയിടങ്ങളില്‍ സമ്പന്നതയും ദാരിദ്ര്യവും തമ്മിലുള്ള സംഘര്‍ഷമാണെന്ന് കാണാം. ഒരു തരത്തില്‍ പറഞ്ഞാല്‍ നാമെല്ലാം അസ്ഥിരതയനുഭവിക്കുന്നതാണ്. സംഘര്‍ഷപൂരിതമായ ഇക്കാലത്ത് മുഴുവന്‍ ലോകത്തിനും ആശ്വാസം പകര്‍ന്നു നല്‍കാന്‍ പോന്ന ശക്തി ഭാരതത്തിന്റെ പക്കലുണ്ട്. അതിന് പല കാരണങ്ങളും ഉണ്ടാകാമെങ്കിലും രണ്ടോ മൂന്നോ കാര്യങ്ങളെക്കുറിച്ച് ഞാന്‍ പറയാം. ഭൗതികമായ കാഴ്ചപ്പാടില്‍ സമ്പന്നമെന്ന് വിശേഷിപ്പിക്കാന്‍ പോന്ന പല രാജ്യങ്ങളും ലോകത്തുണ്ട്. എന്നാല്‍ അവരെല്ലാം മാനസികവും ആദ്ധ്യാത്മികവുമായ കാഴ്ചപ്പാടില്‍ അശാന്തി അനുഭവിക്കുന്നവരാണ്. എന്നാല്‍ ആ ശാന്തി അവര്‍ക്ക് ഭാരതത്തില്‍ കാണാനാകുന്നു. ഭാരതം മറ്റാരേയെങ്കിലും ആക്രമിക്കണമെന്ന ചിന്തപോലും ഒരിക്കലും വെച്ചുപുലര്‍ത്തിയിട്ടില്ല. അതുകൊണ്ടാണ് വിശ്വശാന്തിയുടെ ചിന്ത ഭാരതത്തില്‍ തഴച്ചുവളരുന്നത്. നമുക്ക് കാണാനാകുന്ന മറ്റൊരു കാരണം ഭാരതത്തിന്റെ ഭൂതകാലം ആദ്ധ്യാത്മികതയുടെ അടിത്തറയില്‍ പടുത്തുയര്‍ത്തിയിരിക്കുന്നു എന്നതാണ്. ഭൂതകാല ഭാരതത്തില്‍ ജീവിതത്തിന്റെ വ്യത്യസ്ത മണ്ഡലങ്ങളില്‍ വളരെ വലിയൊരു പരമ്പര നമുക്ക് സൃഷ്ടിക്കാനായി എന്നതാണ്. ഒന്ന്, മഹാന്മാരായ നമ്മുടെ ഋഷി-മുനിമാര്‍, സാമൂഹ്യ പരിവര്‍ത്തനത്തിനാവശ്യമായ സംവിധാനം സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. രാജാറാം മോഹന്‍ റോയ് തൊട്ട് ഡോ. ബാബാ സാഹബ് അംബേദ്കര്‍ വരെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ ഒരു നീണ്ട നിരതന്നെ ഭാരതത്തില്‍ നമുക്ക് കാണാം. അതുകൊണ്ടുതന്നെ ഭാരതത്തില്‍ നമുക്ക് സകാരാത്മകമായ ഒരന്തരീക്ഷം രൂപപ്പെട്ടുവന്നിട്ടുണ്ട്. ഈ അന്തരീക്ഷമാണ് ലോകത്താകമാനമുള്ള ജനങ്ങള്‍ക്ക് ഭാരതത്തോടുള്ള ആകര്‍ഷണത്തിന്റെ കാരണം.

നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ഭാരതത്തിന്റെ മൂന്നാമത്തെ സവിശേഷത, ഭാരതത്തിന്റെ വികസനത്തിന് അനുകൂലമായ അനേകം നല്ല കാര്യങ്ങള്‍ ലോകത്തെമ്പാടുനിന്നും ഭാരതം സ്വീകരിക്കുന്നു എന്നതാണ്. വിദേശത്തെ നല്ല കാര്യങ്ങള്‍ ഒന്നും തന്നെ അന്യമെന്ന് പറയാനാവില്ലെന്ന് ദീനദയാല്‍ജി പറയുമായിരുന്നു. ഭാരതത്തെ കാലോചിതമായി പരിവര്‍ത്തനം ചെയ്യുന്നതിന് സഹായകമായ കാര്യങ്ങള്‍ നമ്മള്‍ സ്വീകരിക്കുന്നതോടൊപ്പം അവയെ സ്വാംശീകരിക്കുകയും ചെയ്യും. ഈ കാഴ്ചപ്പാടോടെയാണ് ലോകത്തെവിടെ നിന്നും നല്ല കാര്യങ്ങള്‍ ഭാരതം സ്വീകരിക്കുകയും സ്വന്തം താല്പര്യങ്ങള്‍ക്ക് അനുസൃതമായി മാറ്റിയെടുക്കുകയും ചെയ്തത്. ഇപ്പോള്‍ ഭൗതിക ദൃഷ്ടിയിലും ഭാരതം സമ്പന്നമായിക്കൊണ്ടിരിക്കുകയാണ്. മംഗള്‍യാന്‍, ചന്ദ്രയാന്‍ തൊട്ട്, സുരക്ഷാ കാര്യങ്ങളെ സംബന്ധിച്ച് നടന്നുവരുന്ന അവശ്യകമായ ഗവേഷണങ്ങള്‍ വരെ ലോകത്ത് ഭാരതത്തിന്റെ അന്തസ്സ് വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ഭാരതത്തില്‍, ആദ്ധ്യാത്മികതയുടെയും ഭൗതികതയുടെയും സന്തുലനം നമുക്ക് ദര്‍ശിക്കാനാകും. ഇത്തരം കാരണങ്ങള്‍ കൊണ്ടാണ് ലോകം ഭാരതത്തെ ആശ്വാസത്തിനായി ഉറ്റുനോക്കുന്നത്.

ന്യൂ ഇന്ത്യ അഥവാ നവഭാരതം എന്ന സങ്കല്പത്തിന്റെ പേരില്‍ ഭാരതത്തില്‍ കൊണ്ടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നു. നവഭാരതമെന്ന സങ്കല്പത്തെ സംഘം എങ്ങനെ നോക്കി കാണുന്നു.

പുതിയത്, പഴയത് എന്ന തരത്തിലുള്ള വ്യത്യാസം ഞങ്ങള്‍ അംഗീകരിക്കുന്നില്ല. അനുനിമിഷം പുതുതായി എന്തെങ്കിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ചിലപ്പോള്‍ ചിലത് പുതിയതായി തോന്നുന്നു, ചിലപ്പോള്‍ പഴയതായും തോന്നുന്നു. പുരാതനമായ കാര്യങ്ങള്‍ നമ്മുടെ സാഹചര്യത്തില്‍ ഉപയുക്തവും മഹത്വമാര്‍ന്നതുമാണ്. ഈ രീതി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു എന്നതോടൊപ്പം അത് സുസ്ഥിതിയുടെ പ്രതീകം കൂടിയാണ്. ‘ന്യൂ ഇന്ത്യ’ എന്ന വാക് പ്രയോഗം പ്രധാനമന്ത്രിയുടേതാണ്. അതിനെക്കുറിച്ച് രണ്ടഭിപ്രായം ഉണ്ടാകാനുള്ള സാധ്യതയില്ല. അതേസമയം, നവ ഭാരതം നമ്മുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ ദിശയിലേക്ക് കൊണ്ടുപോകുന്നതാകണം.

ഇപ്പോള്‍ നാം ഭാരതത്തിലെ ജനസംഖ്യയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഏറ്റവുമധികം യുവാക്കളുള്ള ദേശമാണ് ഭാരതം. ജനസംഖ്യാശാസ്ത്ര വിഹിതം (Demographic Divident) ഭാരതത്തിന്റെ പക്കലാണിപ്പോള്‍ ഉള്ളത് എന്നതോടൊപ്പം അടുത്ത 40-45 വര്‍ഷത്തേക്ക് ഈ സ്ഥിതി തുടരുകയും ചെയ്യും. അതുകൊണ്ട് യഥാര്‍ത്ഥമായ പുതിയ കാര്യങ്ങള്‍, പുതിയ ചിന്ത, നവ ഊര്‍ജ്ജം, നവീനമായ സങ്കല്പം, നവീന സമ്പ്രദായങ്ങള്‍, നവീനമായ ഗവേഷണങ്ങള്‍ എന്നിവയെല്ലാം നടത്താനുള്ള ശക്തി ഭാരത യുവാക്കളുടെ പക്കലുണ്ട്. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി നിലനിന്നുപോരുന്ന അധികാര പരിവര്‍ത്തനം ഭാരതീയ യുവാക്കളുടെ ഉത്സാഹം രണ്ടിരട്ടിയായി വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. സമാജത്തിലെ തിന്മകള്‍ ഇല്ലാതാവുകയും വ്യക്തിയുടെ ഭൗതിക സാഹചര്യങ്ങള്‍ അഭിവൃദ്ധിപ്പെടുകയും വ്യക്തിയുടെ മനസ്സ് സന്തുഷ്ടി അനുഭവിക്കുകയും ചെയ്യുന്ന ഒരു സാഹചര്യം ഉണ്ടാകണമെന്നതാണ് സംഘത്തിന്റെ ആവശ്യം.

ഒരു വശത്ത് നാം അത്യന്താധുനികമായ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുമ്പോള്‍, മറുവശത്ത് യോഗപോലുള്ള ആദ്ധ്യാത്മിക വിഷയങ്ങളുടെ പ്രചാരവും വര്‍ദ്ധിക്കുന്നു. ഇത്തരത്തിലുള്ള സന്തുലനം കാണുന്നത് ഭാരതത്തില്‍ മാത്രമാണ്. മറ്റ് രാജ്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അവയുടെ വികാസം ഏകമുഖമാണെന്ന് കാണാനാകും. അതേസമയം, ഭാരതത്തിന്റെ വികാസമാകട്ടെ, ബഹുമുഖവും. അതുകൊണ്ട് തന്നെയാണ് ഭാരതത്തിലെ ഇന്നത്തെ സാഹചര്യത്തെ സംഘം സ്വാഗതം ചെയ്യുന്നത്. നവ ഭാരതം എന്ന സങ്കല്പത്തെ സംഘം സ്വാഗതം ചെയ്യുന്നു.

ഇപ്പോള്‍ സമൂഹത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന് മഹത്തായൊരു സ്ഥാനമാണുള്ളത്. സമ്പൂര്‍ണ്ണ ദേശത്തേയും ആകര്‍ഷിക്കുവാന്‍ തക്കവണ്ണം എന്ത് സവിശേഷതയാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിനുള്ളത്.

സ്വയം സന്നദ്ധ സംഘടനയെന്ന നിലയ്ക്ക് സംഘം ലോകത്തിലെ ഒരു വലിയ സംഘടനയാണ്. കഴിഞ്ഞ 94 വര്‍ഷമായി നടന്നുവരുന്ന തപസ്യയുടെ പരിണതിയാണിത്. ഇന്നോളം സംഘത്തിന്റെ വിവിധക്ഷേത്ര സംഘടനകളില്‍ ഒരു കലഹവുമില്ല. സംഘം നടത്തുന്ന വ്യത്യസ്ത സേവനപദ്ധതികളില്‍ ഒരു സംഘര്‍ഷവും കാണാനാവില്ല. സംഘം സമര്‍പ്പിതരായ കാര്യകര്‍ത്താക്കന്മാരുടെ സംഘടനയാണ് എന്നതാണ് ഇതിന് കാരണം. സംഘത്തിന്റെ ഈ സവിശേഷത ആര്‍ക്കും കാണാനാകും. ദേശഹിതത്തിന് സ്വന്തം ജീവിതത്തില്‍ പ്രമുഖമായ സ്ഥാനം നല്‍കുന്നവരുടെ സംഘടനയാണ് സംഘം. സംഘത്തില്‍ നിന്നു ലഭിക്കുന്ന സംസ്‌കാരം നമ്മുടെ തത്വജ്ഞാനത്തില്‍ ശ്രദ്ധ വളര്‍ത്തുന്നതും നിരന്തരം രാഷ്ട്രഹിതത്തെക്കുറിച്ച് ചിന്തിക്കാനുള്ള പ്രേരണ നല്‍കുന്നതുമാണ്. ഇതിന്റെയെല്ലാം സ്വാധീനം സമാജത്തിലുമുണ്ടാകുന്നു. സമാജത്തിന് സംഘത്തോട് ആകര്‍ഷണം തോന്നാനുള്ള കാരണവും ഇതുതന്നെയാണ്. വിപരീത സാഹചര്യങ്ങളില്‍ സമൂഹത്തിന് സംഘം തങ്ങളുടെ ആശ്രയകേന്ദ്രമാണെന്ന ചിന്ത കൈവരുന്നു. ഇതാണ് സംഘത്തിന്റെ പ്രത്യേകത. രാജനൈതിക സംഘടനകളെ സംബന്ധിച്ച് ഇത്തരത്തിലൊരു ചിന്ത സമാജത്തില്‍ ഉടലെടുക്കുന്നില്ല. സംഘത്തിലൂടെ വളര്‍ന്നുവരുന്ന ആദര്‍ശനിഷ്ഠരും നിസ്വാര്‍ത്ഥചിന്തയോടുകൂടിയവരുമാണ് നമ്മുടെ വിവിധക്ഷേത്ര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നത്. സംഘത്തിലെ ഇത്തരം കാര്യങ്ങളാണ് ലോകത്തിന് ആശ്വാസകരമായി തോന്നുന്നത്. സംഘത്തിലൊഴിച്ച് മറ്റൊരു സംഘടനകളിലും ഇത്തരം കാര്യങ്ങള്‍ ഇല്ലെന്നതിനാല്‍ ആ സംഘടനകളില്‍ അച്ചടക്കം ഉണ്ടാകില്ല. സംഘത്തില്‍ അച്ചടക്കം പാലിക്കപ്പെടുന്നു. ഈ കാരണം കൊണ്ടും സമാജം സംഘത്തെ ആദരവോടെ കാണുന്നു.

കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി സാമാജികവും രാജനൈതികവുമായ ദിശയും പരിത:സ്ഥിതിയും നിര്‍ണയിക്കുന്നതില്‍ സംഘചിന്തയുടെ സ്വാധീനം നിരന്തരം വര്‍ദ്ധിച്ചുവരുന്നു. അതോടൊപ്പം രാഷ്ട്രീയ സ്വയംസേവക സംഘത്തെ അടുത്തറിയാനുള്ള ഔത്സുക്യം ലോകത്തും വര്‍ദ്ധിച്ചുവരുന്നു. ഈ വിഷയത്തെ സംബന്ധിച്ച് താങ്കളുടെ കാഴ്ചപ്പാട് എന്താണ്.

നോക്കൂ, രാജനൈതിക സ്വാര്‍ത്ഥത്തിനുവേണ്ടി സംഘത്ത സംബന്ധിച്ച് സന്ദിഗ്ദ്ധതയുടെ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം സംഘത്തെ എതിര്‍ക്കുന്നവര്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു എന്ന് ചരിത്രം പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് കാണാം. എന്നാല്‍ ദേശഹിതത്തിനും സമാജഹിതത്തിനും വേണ്ടി വര്‍ഷങ്ങളായി സംഘം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനം കാരണം സമാജത്തിന് സംഘത്തെക്കുറിച്ച് വ്യക്തമായ ധാരണ കൈവന്നുകൊണ്ടിരിക്കുന്നു. സമര്‍പ്പണമനോഭവവും രാഷ്ട്രഹിതചിന്തയും വളര്‍ത്തുന്ന കാര്യകര്‍ത്താക്കളുടെ സൃഷ്ടിയാണ് സംഘം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. സമാജഹിതത്തിനുവേണ്ടി അനേകം പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന കാര്യകര്‍ത്താക്കളെയാണ് സംഘം നിര്‍മ്മിച്ചത്. വിദ്യാര്‍ത്ഥിലോകം, തൊഴിലാളി സമൂഹം, കര്‍ഷകസമൂഹം, സ്ത്രീകള്‍ എന്നിങ്ങനെ എല്ലാ മണ്ഡലങ്ങളെയും ഉള്‍ക്കൊള്ളുന്ന സംഘടനാത്മകമായ ഒരു പ്രവര്‍ത്തനത്തിനാണ് സംഘം രൂപം നല്‍കിയിരിക്കുന്നത്. ദേശഹിതത്തിനുവേണ്ടി, ഒരേ ലക്ഷ്യത്തിനുവേണ്ടി മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ശക്തിവിശേഷത്തെയാണ് സംഘം ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

സംഘത്തിന്റെ ശക്തി, സംഘം രൂപം നല്‍കിയ അനേകം പദ്ധതികളിലാണ് കുടികൊള്ളുന്നത്. ഭാരതത്തിന്റെ സമുജ്ജ്വലമായ ഭാവിക്കുവേണ്ടി സ്വയം സമര്‍പ്പിച്ച് പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് കാര്യകര്‍ത്താക്കള്‍ ഭാരതത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും മാത്രമല്ല വ്യത്യസ്ത ലോക രാഷ്ട്രങ്ങളിലും പല തലങ്ങളിലും ഉണ്ട്. അതുകൊണ്ട് ഭാരതീയ സമൂഹത്തിന് സംഘത്തില്‍ നിന്ന് പ്രതീക്ഷകളുണ്ട്. ആ പ്രതീക്ഷകള്‍ നിറവേറ്റാനുള്ള ഉത്തരവാദിത്തം സംഘം ഏറ്റെടുത്തിട്ടുണ്ട്. അതുകൊണ്ടാണ് സംഘത്തെ അടുത്ത് പരിചയപ്പെടാനുള്ള ഔത്സുക്യം ലോകം കാണിക്കുന്നത്.

കഴിഞ്ഞ നാല് വര്‍ഷമായി ‘Join RSS’ ( (സംഘത്തില്‍ ചേരൂ) പദ്ധതി സംഘം നടത്തിവരുന്നു. ഇന്നോളം പുതുതായി പത്ത് ലക്ഷത്തിലുമധികം ആളുകള്‍ സംഘത്തില്‍ ചേര്‍ന്നിട്ടുണ്ട്. അതിപ്പോഴും തുടരുന്നു. ജനങ്ങളുടെ അന്തഃകരണത്തില്‍ സംഘത്തെക്കുറിച്ച് ഔത്സുക്യം ഉള്ളതിനാല്‍ സംഘത്തിന്റെ സ്വാധീനം വളര്‍ന്നുകൊണ്ടിരിക്കുന്നു. താങ്കള്‍ രാജനൈതികമായ ദിശ, പരിത:സ്ഥിതി എന്നിവയെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. എന്നാല്‍ സംഘം ഒരിക്കലും രാജനൈതിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിട്ടില്ല. അതേസമയം, രാജനീതിയില്‍ ജനങ്ങളുടെ സ്വാധീനം ഉണ്ടാകണമെന്നതിനെക്കുറിച്ച് സംഘം എപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഭാരതീയ സമൂഹത്തിന്റെ വികാസത്തില്‍ രാജനീതി വഹിച്ച പങ്ക് വളരെ വലുതാണ്. എന്നാല്‍ ഏതെങ്കിലും രാജനൈതിക കക്ഷിയുടെ കൊടിയെടുത്ത് സംഘം അതിന്റെ തോളില്‍ വെച്ചിട്ടില്ല. ഭാരതത്തില്‍ എല്ലാ മണ്ഡലങ്ങളിലും സമഗ്രമായ വികസനം ഉറപ്പുവരുത്തുന്ന രാജനീതിയായിരിക്കണം ഇവിടെ ഉണ്ടാകേണ്ടത് എന്നതിനെക്കുറിച്ച് സംഘം എപ്പോഴും ചിന്തിച്ചിട്ടുണ്ട്. രാജനൈതിക രംഗത്തും സാമൂഹ്യരംഗത്തും സ്വയംസേവകര്‍ സ്തുത്യര്‍ഹമായ സേവനമാണ് നിര്‍വ്വഹിക്കുന്നത്. ഈ വിഷയവും സമാജത്തില്‍ അതിയായ താല്പര്യത്തിന് കാരണമായിട്ടുണ്ട്.

തങ്ങളുടെ പ്രവര്‍ത്തനം വ്യക്തിനിര്‍മ്മാണമാണ്, രാജനീതിയല്ല എന്ന് അപ്പപ്പോള്‍ രാഷ്ട്രീയ സ്വയംസേവക സംഘം പ്രസ്താവിക്കാറുണ്ട്. സംഘം രാജനീതിയില്‍ ഇടപെടാറില്ലെങ്കിലും ആ വിഷയത്തില്‍ മൗനം ഭജിക്കാറുമില്ല. ഇതിന്റെ കാരണമെന്താണ്?

താങ്കള്‍ ഉന്നയിച്ചത് വളരെ നല്ലൊരു ചോദ്യമാണ്. രാഷ്ട്രനീതി, രാജനീതി എന്നിവയ്ക്കിടയില്‍ വലിയ അന്തരമുണ്ട്. രാഷ്ട്രനീതി സമ്പൂര്‍ണ രാഷ്ട്രത്തിന്റെയും താല്പര്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. അതേസമയം, രാജനീതിയുടെ ഫലം രാഷ്ട്രത്തിന്റെ ഹിതത്തിനോ അഹിതത്തിനോ കാരണമായേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ സംഘത്തിന് എങ്ങനെ വെറുതേയിരിക്കാനാകും? രാഷ്ട്രീയ സ്വയംസേവക സംഘം സമ്പൂര്‍ണ ഭാരത സമൂഹത്തിന്റേയും സംഘടനയാണ്. ഏതെങ്കിലും രാജനൈതിക കക്ഷിയുടേയോ രാജനൈതിക സംഘടനയുടേയോ സംഘടനയല്ല. സംഘത്തിന്റെ നേട്ടങ്ങള്‍ സമാജത്തില്‍ പ്രതിഫലിക്കുകയും സമാജത്തിന്റെ സര്‍വസ്പര്‍ശിയായ ചിത്രം സംഘത്തില്‍ കാണാനാവുകയും ചെയ്യുക എന്നതാണ് സംഘ പ്രവര്‍ത്തനത്തിന്റെ മുഖ്യഉദ്ദേശ്യം. അതുകൊണ്ട് സംഘം കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടാറില്ല. സമാജത്തില്‍ രാജധര്‍മ്മം പാലിക്കപ്പെടുകയും, രാഷ്ട്രീയ നേതാവോ, വ്യക്തിയോ- അതാരായാലും ശരി – സമാജത്തെയും രാഷ്ട്രത്തെയും ആരോഗ്യ പൂര്‍ണമായി നിലനിര്‍ത്തുന്നവനും ആകണം. രാഷ്ട്രനീതി കാരണമായിത്തന്നെ രാഷ്ട്രഹിതം നിറവേറണം, രാഷ്ട്രനീതി കാരണമായിത്തന്നെ രാഷ്ട്രത്തിന്റെ നന്മതിന്മകളെക്കുറിച്ച് ചിന്തിക്കാനാകണം എന്നതിനാല്‍ സംഘം രാഷ്ട്രനീതിയുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുകതന്നെ ചെയ്യും. അതേസമയം, സംഘം ഒരിക്കലും രാജനൈതിക പ്രവര്‍ത്തനം നടത്തില്ല. രാഷ്ട്രനീതിയെക്കുറിച്ച് ചിന്തിച്ച് സംഘം രാജനൈതിക വിഷയത്തില്‍ അതിന്റെ അഭിപ്രായം വ്യക്തമാക്കിയ അനേകം ഉദാഹരണങ്ങളുണ്ട്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് സമയത്ത്, നൂറ് ശതമാനം വോട്ടുകളും രേഖപ്പെടുത്തണമെന്നതോടൊപ്പം ‘നോട്ട’രേഖപ്പെടുത്താനുള്ള അവകാശം ആരും വിനിയോഗിക്കരുതെന്നും സംഘം വോട്ടര്‍മാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ ആഹ്വാനം നല്‍കിയശേഷം, സംഘം പറഞ്ഞ കാര്യങ്ങള്‍ക്ക് ഭാരത ജനസമൂഹത്തില്‍ വലിയതോതില്‍ സ്വീകാര്യത ലഭിച്ചതായും പ്രത്യക്ഷത്തില്‍ കാണാനായി. രാഷ്ട്രഹിതവുമായി ബന്ധമുള്ള രാഷ്ട്ര സുരക്ഷയുടെ വിഷയത്തെക്കുറിച്ചുള്ള സംഘത്തിന്റെ അഭിപ്രായം സംഘം വ്യക്തമാക്കും. നുഴഞ്ഞുകയറ്റം, മതപരിവര്‍ത്തനം, മതത്തിന്റെ പേരിലുള്ള അക്രമം, ഭീകരവാദം, നക്‌സല്‍വാദം എന്നിവ രാഷ്ട്രം നേരിടുന്ന മുഖ്യ പ്രശ്‌നങ്ങളാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് അവയുടെ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ സംഘം പരിശ്രമിക്കുന്നു. ഇത് രാഷ്ട്രനീതിയാണ്. ഇത്തരം രാഷ്ട്രനീതിയെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ ഇടപെടുന്നതില്‍ സംഘം അഭിമാനിക്കുന്നു. കക്ഷിരാഷ്ട്രീയത്തെ രാഷ്ട്രനീതിയില്‍ നിന്ന് വേറിട്ടുകാണുന്ന കാര്യം ആര് നിര്‍വ്വഹിക്കും? രാഷ്ട്രഹിതം ലക്ഷ്യമാക്കി വ്യക്തിനിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്ന സംഘം ഈ കാര്യം ചെയ്യും. അതുകൊണ്ട്, രാജനീതിക്കും രാഷ്ട്രനീതിക്കും ഇടയിലുള്ള വ്യത്യാസം മനസ്സിലാക്കി രാഷ്ട്രനീതിക്ക് പ്രഥമ പരിഗണന നല്‍കിക്കൊണ്ടാണ് സംഘം ഇന്നോളം മുന്നോട്ടു നീങ്ങിയത്. ഭാവിയിലും മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യും.

(തുടരും)

Tags: FEATUREDരാഷ്ട്രീയ സ്വയംസേവക സംഘംഅനിരുദ്ധ് ദേശ്പാണ്ഡെ
Share134TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഹിന്ദു ഐക്യം അനിവാര്യം-ശ്രീ ശ്രീ നാരായണതീര്‍ത്ഥ സ്വാമികള്‍

മതം വിട്ട് ധര്‍മ്മത്തിലേക്ക്……!

”എം.ജി.എസ്സിനെ സ്വന്തമാക്കാന്‍  ഇടതുപക്ഷത്തിനാവില്ല”

ധൈഷണിക ചരിത്രത്തിലെ അപൂര്‍വ്വ വ്യക്തിത്വം

അറിവിന്റെ ജനാധിപത്യവത്കരണം

ക്രിസ്തുമതച്ഛേദനം മലയാളത്തിലെ ആദ്യ നിരൂപണഗ്രന്ഥം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300.00 ₹250.00
  • വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook) ₹100.00 ₹50.00
  • കേസരി ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ ₹900.00
Follow @KesariWeekly

Latest

വിഘടനവാദികളുടെ വിഭജനവാദങ്ങള്‍

രാജ്യപുരോഗതിയുടെ ചുമതല സമാജം ഏറ്റെടുക്കണം: ഡോ.മോഹന്‍ ഭാഗവത്

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഋഷി സുനക് മോദിയുടെ ആളോ?

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

അദ്വൈതം

ഭാരതത്തിന്റെ തേജസ്

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies