Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

മൂടിവെക്കപ്പെട്ട ഈദ് ഗാഹ് ക്യാമ്പ്

പി.ആര്‍.ശിവശങ്കരന്‍

Print Edition: 3 April 2020

ലോകത്തെമ്പാടുമുള്ള നഗരങ്ങള്‍ക്ക് രണ്ട് മുഖങ്ങള്‍ ഉണ്ടാകും. ഒന്ന് ശാന്തവും വൃത്തിയുള്ളതും നിയമവാഴ്ചയുള്ളതുമായ നഗരം. രണ്ട്: വൃത്തിഹീനമായ, സംഘടിത കുറ്റവാളികളുടെ നിയന്ത്രണത്തിലുള്ള, നിയമപാലകരുടെ ശ്രദ്ധയെത്താത്ത, അവികസിത ചേരിപ്രദേശം. ദല്‍ഹിക്കുമുണ്ട് ഈ ഇരട്ട മുഖം. പക്ഷെ നാമെല്ലാം വിചാരിക്കുന്നതിലും പ്രതീക്ഷിക്കുന്നതിലും അതിഭീകരമാണ് രണ്ടാമത്തെ മുഖം. സൗത്ത് ദല്‍ഹിയുടെ സൗന്ദര്യവും, ആഡ്യത്വവും കുലീനതയും ഒന്നുമില്ലാത്ത, അയല്‍ രാജ്യങ്ങളടെ നഗരപ്രാന്തപ്രദേശമെന്ന് തോന്നിപ്പിക്കുന്ന ‘ഗല്ലികള്‍’. ഭജന്‍പുരയ്ക്കും റോഡ് നമ്പര്‍ 66നും അപ്പുറത്തുള്ള ‘ചാന്ദ്ബാഗ്’ ഒരു വിചിത്രലോകമാണ്. അവിടെ ഒരിക്കലെങ്കിലും പോയവര്‍ക്ക് മാത്രമേ അത് എന്തെന്ന് ഊഹിക്കാനെങ്കിലും സാധിക്കൂ.

അല്പം ഭയത്തോടെ ആണെങ്കിലും ഒരു ആം ആദ്മി പാര്‍ട്ടിയുടെ മുസ്ലിം നേതാവിന്റെ പരിചയക്കാരനെ കൂട്ടുപിടിച്ച്, മലയാളി പത്രപ്രവര്‍ത്തകനായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചാന്ദ്ബാഗില്‍ പോകുവാന്‍ അവസരം ഈ ലേഖകന് കിട്ടിയത്. ദല്‍ഹി സുപരിചിതനായ, വര്‍ഷങ്ങളായി ദല്‍ഹിയില്‍ താമസിക്കുന്ന സുഹൃത്തുപോലും അല്പം ഭയന്നുവോ? ഏതായാലും അദ്ദേഹത്തിന്റെ വാഹനം S.U.V ആയതുകൊണ്ടു മാത്രം ആ ദുര്‍ഘടം പിടിച്ച വഴികള്‍ താണ്ടി ആം ആദ്മി നേതാവ് പറഞ്ഞ കടകള്‍ക്ക് മുന്നില്‍ എത്തി. എല്ലാംചെറിയ ചെറിയ വഴികള്‍, വഴിക്ക് ഇരുവശവും കടകള്‍, അവയ്ക്കുമുകളില്‍ തീപ്പെട്ടി കൂട് അടുക്കിവെച്ചപോലെ വീടുകള്‍, ഒരുപക്ഷെ ഇത്രയും ദല്‍ഹിയില്‍ സുപരിചിതമായ കാഴ്ച്ചയാണ്. എന്നാല്‍ ഈയൊരു കടക്കോ വീടിനോ ദല്‍ഹി സര്‍ക്കാരിന്റെ, മുനിസിപ്പാലിറ്റിയുടെ നമ്പര്‍ ഇല്ല. കടകള്‍ക്ക് യാതൊരു നിയമപരമായ പരിരക്ഷയുമില്ല. കോടിക്കണക്കിന് രൂപയുടെ വ്യാപാരം, ഫര്‍ണീച്ചര്‍ മൊത്ത വില്‍പ്പന, വലിയ ഇരുമ്പുകമ്പി/പൈപ്പ് സംഭരണകേന്ദ്രങ്ങള്‍, മൊബൈല്‍ഫോണ്‍ വില്പന, പഴയതും പുതിയതും, സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ വലിയ വില്പന കേന്ദ്രങ്ങള്‍ , സ്‌പെയര്‍ പാര്‍ട്‌സ് വില്പന കേന്ദ്രങ്ങള്‍ എന്നിവ ഒറ്റനോട്ടത്തില്‍ തന്നെ കാണാം.

എന്നാല്‍ ഇവയ്‌ക്കെല്ലാം പുറമെ ഇതില്‍ മോഷ്ടിച്ച കാറുകളുടെ, മൊബൈല്‍ ഫോണുകളുടെ, വിദേശവസ്തുക്കളുടെ, മദ്യത്തിന്റെ, മയക്കുമരുന്നിന്റെ വലിയ റാക്കറ്റുകള്‍ ഉണ്ടെന്ന് നിസ്സംശയം ആര്‍ക്കും മനസ്സിലാകും. കാരണം ഞങ്ങള്‍ വന്ന കാറുമാറ്റി ആം ആദ്മി പാര്‍ട്ടി നേതാവിന്റെ, മതചിഹ്നമുള്ള കാറില്‍ അല്ലായിരുന്നു ‘ചാന്ദ്ബാഗിന്റെ’ ഉള്ളിലേക്കുള്ള യാത്രയെങ്കില്‍ സ്ഥിതി എന്താവുമായിരുന്നുവെന്ന് ഓരോ തെരുവുകളിലേയും തുടക്കത്തില്‍ ജാഗ്രതയോടെ, ദാര്‍ഷ്ട്യത്തോടെ ഇരിക്കുന്ന കണ്ണുകളില്‍ നിന്നുവ്യക്തമായിരുന്നു. ഇടുങ്ങിയ വഴിയിലൂടെ, ഒരു ചെറു കാറിനെപ്പോലും തള്ളിമാറ്റി വലിയ ജനക്കൂട്ടം- സ്ത്രീകളും കുട്ടികളുമടക്കം- പള്ളികഴിഞ്ഞ് പോകുന്നു. ആയിരക്കണക്കിന് ജനങ്ങള്‍. പക്ഷെ നിയമപാലകര്‍ മരുന്നിനു പോലുമില്ല, ഒന്നിനും ഒരു നിയന്ത്രണവുമില്ല. ശരി അത്ത് നിയമം, ശരിയത്ത് കോടതികള്‍-അവയാണ് ഇവിടെ നീതി നടപ്പാക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമങ്ങളും നികുതികളും ചാന്ദ്ബാഗിന് തികച്ചും അപരിചിതമാണ്.

നിരന്തരം പോകുന്ന നേതാവിനുപോലും വഴിതെറ്റി. അത്രയ്ക്ക്‌ ദുര്‍ഘടം പിടിച്ച വഴിയിലൂടെ, അതിനെ വഴിയെന്ന് വിളിക്കാമെങ്കില്‍ ഞങ്ങള്‍ ‘ഈദ് ഗാഹ്’ എന്ന പ്രസിദ്ധമായ മോസ്‌കില്‍ എത്തി. കാറ് ദൂരെയിട്ട് നടന്നു ചെന്നപ്പോള്‍ സര്‍വദൈവങ്ങളേയും വിളിച്ചു. പോലീസിനും സുരക്ഷാേസനയ്ക്കും കയറാന്‍ പറ്റാത്ത ഇടം. പള്ളിക്ക് പുറത്ത് മൊബൈല്‍ ശുചിമുറികള്‍ നിരത്തിഇട്ടിരിക്കുന്നു. പള്ളിക്കു പുറത്തു റെജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ നിരവധിയുണ്ട്. പക്ഷെ ആ പരിസരത്തെങ്ങും ഒരു പോലീസിനെയോ സിആര്‍പിഎഫ് ഉദ്യോഗസ്ഥരെയോ കണ്ടില്ല. എന്തിന് ഒരു സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെപ്പോലും കണ്ടില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി.എന്തുകൊണ്ടെന്നല്ലേ? അവിടെയാണ് കലാപത്തിന് ഇരയായ 1200ഓളം മനുഷ്യര്‍ താമസിക്കുന്നത്. പക്ഷെ അവര്‍ക്ക് സര്‍ക്കാരിന്റെ സംരക്ഷണമോ ശാരീരികവും സാമ്പത്തികവും ആരോഗ്യപരവുമായ പിന്തുണയോ വേണ്ട. അവര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുവാനും അവര്‍ എന്തു ചിന്തിക്കണമെന്നും എങ്ങനെ പെരുമാറണമന്നും കൃത്യമായ നിര്‍ദേശം നല്‍കുവാനും ആളുണ്ട്. പ്രവേശന കവാടത്തില്‍ ആം ആദ്മി നേതാവിന്റെ കര്‍ശന നിര്‍ദ്ദേശം ഉണ്ടായിട്ടും പരിശോധന കഴിഞ്ഞുമാത്രം പ്രവേശനം. ‘ഇദ്ഗാഹ്’ പള്ളിയുടെ വിശാലാമായ, തുറസ്സായ നിസ്‌കാരഹാളില്‍ നൂറുകണക്കിന് അഭയാര്‍ത്ഥികള്‍, ഒരുസര്‍ക്കാരിന്റെയും കണക്കിലില്ലാത്തവര്‍, ഒരു സര്‍ക്കാരിന്റെയും പിന്തുണ വേണ്ടാത്തവര്‍, ഒരു മാധ്യമത്തിന്റെയും ശ്രദ്ധ വേണ്ടാത്തവര്‍. അടുക്കും ചിട്ടയോടും കൂടി ഭക്ഷണം കഴിക്കുന്നു. ചിലര്‍ ഒരുഭാഗത്ത് സജ്ജീകരിച്ച മെഡിക്കല്‍ സ്റ്റാളിന്റെ സൗജന്യസേവനം തേടുന്നു. ചിലര്‍ മരുന്നു മേടിക്കുന്നു. തീവ്ര മതപ്രഭാഷണങ്ങളുടെ വീഡിയോ/ഓഡിയോ ടേപ്പുകള്‍. സജീവ ചര്‍ച്ചകളുമായി യുവാക്കള്‍ പരമ്പരാഗത വസ്ത്രത്തില്‍ കൂട്ടംകൂടിയിരിക്കുന്നു. കുറ്റം പറയരുതല്ലോ നല്ല ബിരിയാണിയുടെയോ നെയ്‌ച്ചോറിന്റെയോ മനം മയക്കുന്ന ഗന്ധം എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ട്, ആവേശവും. ക്യാമ്പിന്റെ മറുഭാഗത്ത് സ്ത്രീകള്‍ക്കും ഇതേ സൗകര്യങ്ങള്‍. ടാര്‍പായ കെട്ടിമറച്ച ഭാഗത്ത് സ്ത്രീകള്‍ ഭക്ഷണം ആവശ്യപ്പെടുന്ന ശബ്ദവും. പരിഭവങ്ങള്‍ ഇല്ലാതെ, പ്രതീക്ഷയോടെ, ഒരുമയോടെ… അഭയാര്‍ത്ഥികള്‍, അവരെ അങ്ങിനെ വിളിക്കാമെങ്കില്‍.

എന്നാല്‍ കണ്ണിലും മനസ്സിലും പ്രതികാരത്തിന്റെയും വെറുപ്പിന്റെയും പകയുടെ വിഷം നിറക്കാന്‍ തയ്യാറായി സമുദായ നേതാക്കളും, അനുയായികളും ഒപ്പമുണ്ട്; അരികിലും കണ്ണെത്താദൂരത്തുനിന്ന് നിയന്ത്രിച്ചും.

പ്രസക്തമായ ചോദ്യം ഇതാണ്. എന്തുകൊണ്ട് ഇവര്‍ ഇത്ര കൊടിയ പ്രശ്‌നങ്ങള്‍ ഉള്ള സമയത്തും പോലീസിന് റിപ്പോര്‍ട്ട് ചെയ്യുന്നില്ല? സേവനത്തിനും സംരക്ഷണത്തിനും എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ മൊഹല്ല ക്ലിനിക്കുകളുടെയോ മറ്റു സര്‍ക്കാര്‍ ഏജന്‍സികളുടെയോ സഹായം സ്വീകരിക്കുന്നില്ല?

എന്തുകൊണ്ട് മാധ്യമങ്ങളെ അകറ്റിനിര്‍ത്തുന്നു? ഇരവാദം പോലും ഉയര്‍ത്താതെ, മലയാള മാധ്യമങ്ങളെപ്പോലും വിളിക്കാതെ എന്തിനാണ് ഈ ഒളിച്ചുതാമസം?

എന്തുകൊണ്ട് കേരളത്തിലെ ന്യൂനപക്ഷസംരക്ഷകരും ഹിന്ദുത്വത്തെ നഖശിഖാന്തം എതിര്‍ക്കുന്നവരുമായ ‘മാധ്യമസിംഗങ്ങള്‍’ പോലും ഈ ക്യാമ്പിനെ മറച്ചുവെക്കുന്നു?

മോദി സര്‍ക്കാരിന്റെ മുസ്ലിംപീഡനം എന്നു മാത്രം വിദേശ മാധ്യമങ്ങളില്‍ എഴുതിവിടുന്ന ഷേയ്ക്ക് ആസിസൂര്‍ റഹ്മാനും ഗാര്‍ഡിയന്റെ സൗത്ത് ഏഷ്യന്‍ കറസ്‌പോണ്ടന്റ് ഹന്ന എല്ലിസ് പിറ്റേര്‍സണും ഈ കേമ്പ് കാണാതെ പോയി. അതോ കണ്ടിട്ടും റിപ്പോര്‍ട്ട് ചെയ്യാത്തതോ? ബര്‍ക്കാദത്തും ഏഷ്യാനെറ്റിന്റെ പി.ആര്‍.സുനിലും ഇവിടെപോകാത്തത് എന്തുകൊണ്ട്?

ബി.ബി.സിയുടെ സൗതിക് ബിശ്വാസും ടൈംസിനും ന്യൂയോര്‍ക്ക് ടൈംസിനും വേണ്ടി കൂലിക്കെഴുതുന്ന കൊടിയ ഇന്ത്യാവിരുദ്ധ മാനസികാവസ്ഥയുള്ള സമീര്‍ യാസിറും, ബില്ലി പെരിഗോയും സിഎന്‍എയുടെ സജ്ജാത് ഹുസൈനും എന്തുകൊണ്ട് ‘ഈദ് ഗാഹിലെ’ ഈ യാതനകള്‍ പുറം ലോകത്തിന് കാട്ടുന്നില്ല?

ഒറ്റ കാരണമേയുള്ളൂ , ഈ പ്രദേശത്തെ ബഹുഭൂരിപക്ഷം പേര്‍ക്കും ഒരുപക്ഷേ ഇന്ത്യയുടേതെന്ന് തെളിയിക്കുവാന്‍ ഒരു രേഖയും ഉണ്ടാവില്ല. ഒരു രേഖകളുമില്ലാതെ അയല്‍ രാജ്യത്തുനിന്ന് നുഴഞ്ഞുകയറിയവര്‍ ഈ രാജ്യത്തിന്റെ നിയമവാഴ്ചയെ അട്ടിമറിക്കാന്‍ പുറത്തുനിന്നെത്തിയവരാണ് എന്ന വസ്തുത മൂടിവെക്കാന്‍ ഇതുതന്നെയാണ് പൗരത്വ നിയമത്തിനെതിരെ ഉയരുന്ന പ്രതിഷേധത്തിന്റെ മനശാസ്ത്രവും ഭൂമികയും.

”കടന്നുവന്നവര്‍ കടന്നുവന്നവര്‍
ഉടമകളായ് നാം അടിമകളായ്
വിരുന്നുവന്നവര്‍ വീട്ടില്‍ അധിപര്‍
ഒരുക്കി നാമന്നുപചാരം”

എന്ന കടമ്മനിട്ടയുടെ വരികള്‍ നമ്മള്‍ മറക്കാതിരിക്കുക.

Tags: ഈദ് ഗാഹ് ക്യാമ്പ്ഈദ് ഗാഹ്
Share34TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies