Sunday, January 29, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം

സഭകള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം-9 )

സന്തോഷ് ബോബൻ

Print Edition: 14 February 2020

പോര്‍ച്ചുഗീസുകാരന്റെ സഭ റോമിലെ മാര്‍പാപ്പയുടെ കത്തോലിക്ക സഭയും, ഇവര്‍ക്ക് എതിരായ പൗരസ്ത്യ സഭ പേര്‍ഷ്യ കേന്ദ്രീകൃതമായ സുറിയാനി സഭയുമായിരുന്നു. മാര്‍ത്തോമ സഭയെന്ന് അറിയപ്പെടുന്ന, സെന്റ് തോമസ് സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന ഇന്ത്യയിലെ സഭക്ക് അഞ്ചാം നൂറ്റാണ്ട് വരെ മുകളില്‍ പറഞ്ഞ മറ്റ് രണ്ട് സഭകളുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ആദിമ ക്രൈസ്തവ സമുഹം എന്ന നിലയിലാണ് ഇവരെ കണക്കാക്കുന്നത്. ഇവര്‍ മറ്റ് വൈദേശിക സഭകളുമായി ബന്ധമില്ലാത്ത സ്വതന്ത്ര സഭകളായിരുന്നു.

മിത്രദേവനില്‍ വിശ്വസിച്ച സൂര്യ ആരാധകനായിരുന്ന റോമിലെ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി എ.ഡി മൂന്നാം നൂറ്റാണ്ടില്‍ ക്രിസ്തുവിനെ ദൈവമായി പ്രഖ്യാപിച്ചു കൊണ്ട് ക്രിസ്തുമതം സ്വീകരിച്ചത് മുതലാണ് ക്രൈസ്തവ മതം ആഗോളമതമാകുന്നത്. അത് വരെ മറ്റ് മതങ്ങളാല്‍ പീഡിപ്പിക്കപ്പെട്ടിരുന്ന ഒരു വിഭാഗമായിരുന്നുക്രൈസ്തവ വിശ്വാസികള്‍. അടിമകളുടെയും ക്രൂശിതരുടെയും വിശ്വാസമായിരുന്നു ക്രൂശിതനും കുരിശില്‍ മരിച്ച് മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റവനുമായ ക്രിസ്തു. സൂര്യഭഗവാനെ ആരാധിച്ചിരുന്ന രാജാവ് എങ്ങിനെ ക്രൈസ്തവ വിശ്വാസിയായെന്ന് വ്യക്തമല്ല. കുരിശുമരണവും ഉയര്‍ത്തെഴുന്നേല്‍പ്പുമൊക്കെ ഉണ്ടെങ്കിലും വത്യസ്തങ്ങളായ നിരവധി വിശ്വാസങ്ങള്‍ ക്രിസ്തുവിനെ ചുറ്റിപ്പറ്റി വിശ്വാസികള്‍ക്കിടയില്‍ അന്നും ഉണ്ടായിരുന്നു. ഇത് മൂലം പലപ്പോഴും വലിയ തര്‍ക്കവും വഴക്കും നിലനിന്നിരുന്നു. ഈ വഴക്കുകള്‍ പറഞ്ഞുതീര്‍ക്കാന്‍ എഡി 325 ല്‍ ചക്രവര്‍ത്തി മത പുരോഹിതന്മാരുടെ ഒരു യോഗം വിളിച്ചുചേര്‍ത്തു: ഇതാണ് ഒന്നാം സുന്നഹദോസ് എന്ന നിഖ്യാ സുന്നഹദോസ് മത സമ്മേളനം. ഇവിടെ ഉരുത്തിരിഞ്ഞുവന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ ചക്രവര്‍ത്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി ക്രിസ്തുമതത്തിന് ഒരു ഏകീകൃത ദൈവശാസ്ത്രം ഉണ്ടാക്കി. ചക്രവര്‍ത്തിയുടെ തീരുമാനമായിരുന്നു ഇതില്‍ അന്തിമം. റോമക്കാരുടെ മേല്‍വസ്ത്രങ്ങള്‍ പുരോഹിതന്മാരുടെ തിരുവസ്ത്രങ്ങളായി മാറി. ചക്രവര്‍ത്തിയുടെ തീരുമാനങ്ങള്‍ അംഗീകരിക്കാത്തവരെ ശിക്ഷിച്ച് നാടുകടത്തി. മതനിഷേധികളെ ശിക്ഷിക്കുന്ന രീതിക്ക് തുടക്കം കുറിക്കുന്നത് ഇങ്ങനെയാണ്. തലസ്ഥാന ബിഷപ്പ് എന്ന നിലയില്‍ റോം കേന്ദ്രീകരിച്ചുകൊണ്ടാണ് പിന്നീടുള്ള പാശ്ചാത്യ സഭയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. പൗരസ്ത്യ സഭ വേര്‍പെട്ട് പോയപ്പോള്‍ പാശ്ചാത്യ സഭയെ ഏകീകരിക്കേണ്ട ചുമതല റോമിലെ ബിഷപ്പിന് വന്നു. ഇതോടെ ഈ ബിഷപ്പിന്റെ വാക്കുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം വരികയും ഇദ്ദേഹം പിതാവ് എന്ന് അര്‍ത്ഥം വരുന്ന പോപ്പ് സ്ഥാനത്തേക്ക് അവരോധിക്കപ്പെടുകയും ചെയ്തു. ഇതോടെ മാര്‍പാപ്പയുടെ ആസ്ഥാനം റോമെന്ന് സ്ഥാപിക്കപ്പെട്ടു. മാര്‍പാപ്പമാര്‍ അവരോധിക്കപ്പെടുന്നതിന് മുമ്പുള്ള ആദ്യകാലഘട്ടത്തില്‍ ക്രൈസ്തവ സഭ തുല്യ അധികാരങ്ങളുള്ള 5 പാത്രിയാര്‍ക്കിസുമാര്‍ക്ക് കീഴിലായിരുന്നു. ഇവയെ 5 രാജ്യങ്ങളായി കണ്ടാല്‍ മതി. റോമാ, അലക്‌സാണ്ട്രിയ, അന്തോഖ്യ, കോണ്‍സ്റ്റന്റിനോപ്പിള്‍, ജെറുസലേം എന്നിവയായിരുന്നു അവ.

മാര്‍പാപ്പ അവരോധം നടന്നതോടെ റോമാ സാമ്രാജ്യത്തിലെ ക്രൈസ്തവ സമൂഹത്തിനുള്ളില്‍ രാജവാഴ്ചക്ക് സമാനമായ കേന്ദ്രീകൃത ഭരണരീതി ഉരുത്തിരിഞ്ഞുവന്നു. അവിടെ നിലവിലുണ്ടായിരുന്ന മറ്റു മതങ്ങളെല്ലാം തകര്‍ക്കപ്പെട്ടു. ഇങ്ങനെ തകര്‍ക്കപ്പെട്ട, ക്രിസ്തു മതമല്ലാത്ത എല്ലാ മതങ്ങളെയും പേഗന്‍ മതങ്ങള്‍ എന്നാണ് പിന്നിട് ചരിത്രം വിളിച്ചത്.

ഏകീകൃത ദൈവശാസ്ത്രം വന്നതോടെ ക്രിസ്തുമതത്തിനുള്ളിലെ വിഭിന്ന ആശയങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നിലനില്‍പ്പ് ഇല്ലാതായി. പേഗന്‍ മതങ്ങളിലെ ബാഹ്യമായ ആചാരങ്ങള്‍ പലതും സഭയിലേക്ക് പകര്‍ത്തപ്പെട്ടു. വൃക്ഷ ശാഖകള്‍ കൊണ്ട് ദേവാലയങ്ങള്‍ അലങ്കരിക്കല്‍., തിരികള്‍, തീര്‍ത്ഥജലം, നേര്‍ച്ചകള്‍, തിരുനാളുകള്‍, പ്രദക്ഷിണങ്ങള്‍, വയലുകള്‍ ആശീര്‍വദിക്കുന്ന രീതി, ഗാനാലാപനം, താലികെട്ട്, മോതിരം അണിയിക്കല്‍, ധൂപം എന്നിങ്ങനെ പോകുന്നു അത്. സൂര്യദേവന്റെ വിശേഷ ദിനമായിരുന്ന ഞായറാഴ്ച ക്രിസ്തുദേവന്റെ വിശേഷദിനമായി പ്രഖ്യാപിക്കപ്പെട്ടു. സൂര്യദേവന്റെ ജന്മദിനമായ ഡിസംബര്‍ 25 ക്രിസ്തുവിന്റെയും ജന്മദിനമായി. മിത്ര ദേവന്റെ ആരാധനരീതികളിലൊന്നായ അപ്പവും വെള്ളവും, അപ്പവും വീഞ്ഞുമായി ക്രിസ്തുദേവന്റെ മുമ്പിലെത്തി. ക്രിസ്തുമതത്തിലെ ദുഃഖവെള്ളിയും ഈസ്റ്ററും വരെ ആറ്റിസ് ദേവനുമായി ബന്ധപ്പെട്ട ആചാരത്തില്‍നിന്ന് വന്നതാണെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. പലതിനോടും പലര്‍ക്കും പല രീതിയിലുള്ള എതിര്‍പ്പുമുണ്ടായി. ഏതൊരു സമൂഹത്തിനിടയിലും നിലനില്‍ക്കുന്ന വിശ്വാസങ്ങളെയും ദൈവങ്ങളെയും വരെ കോപ്പിയടിച്ചും വക്രോണിച്ചും വ്യാഖ്യാനിച്ചും തങ്ങളുടെതാക്കുന്ന ക്രൈസ്തവ സഭകളുടെ പരിപാടികള്‍ക്ക് തുടക്കംകുറിക്കുന്നത് ഇങ്ങനെയാണ്. ഏതൊരാളെയും എത്ര വളഞ്ഞ വഴിയിലൂടെയാണെങ്കിലും തങ്ങളുടെതാക്കി മാറ്റുന്ന രീതി.

റോമാസാമ്രാജ്യത്തില്‍ ഉയര്‍ത്തിക്കൊണ്ടു വന്ന പൗരോഹിത്യ കേന്ദ്രികൃത ക്രൈസ്തവ ദൈവശാസ്ത്രത്തെ പലരും ചോദ്യം ചെയ്തു. യേശുവിന്റെ ജനനത്തെ ചൊല്ലി, അമ്മയെ ചൊല്ലി, പരിശുദ്ധാത്മാവിനെ ചൊല്ലിയെല്ലാം തര്‍ക്കങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി ഉണ്ടാക്കിയ ദൈവശാസ്ത്രത്തെ തൊട്ടടുത്ത പേര്‍ഷ്യന്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കുവാന്‍ തുടങ്ങിയപ്പോള്‍ അവര്‍ അതിനെ എതിര്‍ത്തു. 424 ല്‍ പേര്‍ഷ്യയിലെ മതാധികാരിയായ കത്തോലിക്ക (പേര്‍ഷ്യന്‍ സഭ അദ്ധ്യക്ഷന്‍) ഒരു മതസമ്മേളനം വിളിച്ച് കൂട്ടി പേര്‍ഷ്യന്‍ സഭ റോമ സഭയില്‍ നിന്ന് വേര്‍പെട്ടതായി പ്രഖ്യാപിച്ചു. ഈ സഭയാണ് അഞ്ചാം നൂറ്റാണ്ട് മുതല്‍ കേരളം അടക്കമുള്ള പ്രദേശങ്ങളില്‍ മത പ്രചരണത്തിനെത്തുന്ന ആദ്യ വൈദേശിക സഭ. ഇവര്‍ ഇവിടെ നിലനിന്നിരുന്ന സെന്റ് തോമസ് -നമ്പൂതിരി പാരമ്പര്യത്തെ അംഗീകരിക്കുകയാണ് ചെയ്തത്. ഇതിനൊരു പ്രധാന കാരണം പേര്‍ഷ്യന്‍ സഭയുടെ സ്ഥാപകനായി വിശ്വസിക്കപ്പെടുന്നതും തോമാസ് ശ്ലീഹയെയാണ്. തോമാസ് ശ്ലീഹക്ക് കിട്ടുന്ന പ്രധാന്യം തങ്ങളുടെ സഭാപാരമ്പര്യത്തിന് കിട്ടുന്ന അംഗീകാരമായി അവര്‍ കണക്കാക്കി.

മാര്‍പാപ്പയുടെ സഭ കൃസ്തു ശിഷ്യനായ പത്രോസിന്റെ സഭയാണെന്നതായിരുന്നു അവരുടെ പ്രഖ്യാപനം. പത്രോസിന്റെ സഭയെ ചൊല്ലിയും സഭകള്‍ തമ്മില്‍ കലഹം ഉണ്ടായിരുന്നു. ക്രൈസ്തവ സഭയുടെ ആദ്യത്തെ മാര്‍പാപ്പയാണ് പത്രോസ് എന്നാണ് കത്തോലിക്ക വിശ്വാസം. കോഴി മൂന്ന് വട്ടം കൂവുന്നതിന് മുമ്പ് യേശുവിനെ മൂന്ന് വട്ടം തള്ളിപ്പറഞ്ഞ ആളാണ് പത്രോസെന്നും ക്രൈസ്തവ വിശ്വാസമുണ്ട്. ഇങ്ങനെയൊരു പത്രോസിന് സഭയുടെ നായകനാകാന്‍ മാത്രമുള്ള അമിത പ്രാധാന്യം ഇല്ലെന്നാണ് റോമന്‍ കത്തോലിക്ക സഭ ഒഴിച്ചുള്ള മറ്റ് സഭകളുടെ നിലപാട്- പത്രോസിനെ അംഗീകരിക്കുമ്പോള്‍ തന്നെ ഇദ്ദേഹത്തിന്റെ ആദ്യ മാര്‍പാപ്പ സ്ഥാനം അംഗീകരിക്കുന്നില്ലെന്ന് ചുരുക്കം. പൗരസ്ത്യ സഭയും പത്രോസിന് മേല്‍ പാരമ്പര്യങ്ങളും അവകാശവാദങ്ങളും ഉന്നയിക്കുന്നുണ്ട്. എ.ഡി 37 ല്‍ പത്രോസിനാല്‍ സ്ഥാപിക്കപ്പെട്ടതായി വിശ്വാസികള്‍ കരുതുന്ന അന്ത്യോഖ്യന്‍ സഭക്ക് സഭാ ചരിത്രത്തില്‍ വലിയ സ്ഥാനമുണ്ട്. അതായത് പത്രോസ് ചില്ലറക്കാരനല്ലെന്ന് ചുരുക്കം

‘കര്‍ത്താവ് സഭയുടെ ശിരസാണ്. സഭ തന്റെ ശരിരവുമാണ്, സ്വര്‍ഗരാജ്യത്തിലെ താക്കോലുകള്‍ നിനക്ക് തരും.’ താക്കോല്‍ അധികാരത്തിന്റെ അടയാളമായി ഗണിക്കപ്പെടുന്നു. തന്റെ ഉയിര്‍പ്പിന് ശേഷവും തന്റെ ആട്ടിന്‍കൂട്ടത്തിന് മേലുള്ള മുഴുവന്‍ ചുമതലകളും പത്രോസിനെ ഏല്‍പ്പിക്കുകയാണ് (യോഹ. 21:15-17)

ക്രൈസ്തവ സമുഹത്തില്‍ പത്രോസ് പല രീതിയിലും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട.് ‘പൗരസ്ത്യ ക്രൈസ്തവ സഭകള്‍ ഒരാമുഖം’ എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു. എ.ഡി. 70 ല്‍ യെരുശലേം ദേവാലയത്തിന്റെ നാശത്തോടെ ചിതറപ്പെട്ട ക്രൈസ്തവ സഭ ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. യെരുശലേമിന് ശേഷം ക്രൈസ്തവ സഭക്ക് കേന്ദ്രമായത് സിറിയയിലെ അന്ത്യോഖ്യയാണ്. വിശുദ്ധ പത്രോസാണ് അന്ത്യോഖ്യന്‍ സഭക്ക് മേല്‍പട്ടക്കാരെ വാഴിച്ചുകൊണ്ട് അടിസ്ഥാനമിട്ടത്. എ.ഡി 37 ല്‍ അദ്ദേഹം അന്ത്യോഖ്യയില്‍ ചെല്ലുകയും, നീണ്ട 7 വര്‍ഷം അവിടെ സുവിശേഷം പ്രഘോഷിക്കുകയും തുടര്‍ന്ന് എവോദോസ്യോസിനെയും ഇഗ്‌നാത്തിയോസിനെയും തന്റെ പിന്‍ഗാമികളാക്കി വാഴിക്കുകയും ചെയ്തു. വിജാതിയ ക്രൈസ്തവ സഭയുടെ ആസ്ഥാനം എന്നാണ് അന്ത്യോഖ്യ അറിയപ്പെട്ടിരുന്നത്. പാലസ്തിനിലെ ക്രൈസ്തവര്‍ യഹുദരും അന്ത്യോഖ്യയിലേത് വിജാതീയരില്‍ (മറ്റു സമുഹങ്ങളില്‍)നിന്ന് ക്രിസ്തുമതം ആശ്ലേഷിച്ചിരുന്നവരും ആയതുകൊണ്ടാണ് അപ്രകാരം അറിയപ്പെട്ടത്.

പത്രോസിനെക്കുറിച്ചുള്ള ചിന്തകള്‍ക്ക് സഭയിലെ അധികാര തര്‍ക്കവുമായി ബന്ധമുണ്ട്. കാരണം പത്രോസ് യേശുവിന്റെ അംഗീകരിക്കപ്പെട്ട ആദ്യ പിന്‍ഗാമി എന്ന നിലയില്‍ സ്ഥാന പ്രതിഷ്ഠനാണ്. യേശുക്രിസ്തു സ്വര്‍ഗത്തിന്റെ താക്കോല്‍ പത്രോസിനെയാണ് ഏല്‍പ്പിച്ചത്. അതാണ് മാര്‍പാപ്പ പക്ഷത്തിന് പത്രോസിനോടുള്ള താല്‍പര്യം. എന്നാല്‍ പൗരസ്ത്യ അന്ത്യോഖ്യന്‍ സഭക്കാര്‍ പറയുന്നത് തങ്ങളുടെ സഭ തന്നെ പത്രോസ് നിര്‍മിച്ചതും അതിനാല്‍ തന്നെ സ്വര്‍ഗകവാട താക്കോല്‍ തങ്ങളുടെ സഭക്കുള്ളിലുമാണെന്നാണ്. പത്രോസിന് തന്നെ സ്വന്തമായി സഭയുള്ളപ്പോള്‍ പത്രോസ് എന്തിന് താക്കോല്‍ മറ്റേ സഭക്ക് കൊടുക്കണമെന്നതാണ് അവരുടെ ചോദ്യം.

പത്രോസിനെ കുറിച്ചുള്ള ഒരു പൊതു വീക്ഷണം ഇങ്ങനെയാണ്. ആദിമസഭയില്‍ പത്രോസിന് പ്രത്യേക അധികാരമൊന്നും ഇല്ലായിരുന്നു. പിന്നെങ്ങിനെ പത്രോസിന്റെ പിന്‍ഗാമിക്ക് അധികാരം ഉണ്ടാകും? ഇനി പത്രോസിന് അധികാരം ഉണ്ടെന്ന് സമ്മതിച്ചാല്‍ തന്നെ അതെങ്ങിനെ റോമിലെ മെത്രാനുമാത്രമായി കിട്ടും? റോമിലെ മെത്രാനാണ് പത്രോസിന്റെ പിന്‍ഗാമി എന്നതിന് ബൈബിളില്‍ എന്താണ് തെളിവ്. ഇനി തെളിവുകള്‍ അന്വേഷിച്ചാല്‍തന്നെ അന്ത്യോഖ്യ സഭക്കാണ് പത്രോസിനോട് കുടുതല്‍ അടുപ്പം. ഇതൊക്കെയാണെങ്കിലും പത്രോസിനെ വെച്ച് ലോകത്തിലെ ഏറ്റവും വലിയ അധികാര കേന്ദ്രമായി മാര്‍പാപ്പ മാറിയെന്നുള്ളതാണ് സത്യം.

മാര്‍പാപ്പ വിരുദ്ധ പക്ഷക്കാരനായ ജോസഫ് പുലിക്കുന്നേല്‍ ‘പേപ്പസി ചരിത്രപരമായ ഒരു പഠനം’ എന്ന തന്റെ പുസ്തകത്തില്‍ മാര്‍പാപ്പയെ ഇങ്ങനെ വിശദീകരിക്കുന്നു. മാര്‍പാപ്പയുടെ തീരുമാനത്തിനെതിരെ യാതൊരു അപ്പീലും നിലനില്‍ക്കുന്നതല്ല. കര്‍ദ്ദിനാളുമാരും മെത്രാന്മാരും മറ്റെല്ലാ സഭ സംവിധാനങ്ങളും മാര്‍പാപ്പയെ സഹായിക്കുന്നതിന് മാത്രമുള്ളതാണ്. ലോകമെമ്പാടുമുള്ള കത്തോലിക്ക മെത്രാന്മാരെ നിയമിക്കുന്നത് മാര്‍പാപ്പായാണ്. മാര്‍പാപ്പയായി തെരെഞ്ഞെടുക്കപ്പെടുന്ന വ്യക്തി മെത്രാനായിരിക്കണമെന്ന് നിര്‍ബന്ധമില്ല.

എന്നാല്‍ റോമന്‍ കത്തോലിക്കക്രൈസ്തവ വിശ്വാസം അനുസരിച്ച് ആദ്യത്തെ മാര്‍പാപ്പയാണ് പത്രോസ്.പത്രോസ് സഭക്ക് നേതൃത്വം നല്‍കിയെന്നും ഈ സഭ പാറപോലെ ഉറച്ചതാണെന്നും വിശ്വസിക്കപ്പെടുന്നു. അതിനാല്‍ മാര്‍പാപ്പ സഭ നിലകൊള്ളുന്നത് പത്രോസ് ആകുന്ന പാറമേലാണ്. ഈ പാറ ഇളകാത്തതും ഉറച്ചതുമാണ്. സ്വര്‍ഗത്തിന്റെ താക്കോല്‍ പത്രോസിന്റെ കൈയ്യിലാണ്. പത്രോസിലൂടെയല്ലാതെ സ്വര്‍ഗത്തിലേക്ക് വഴിയില്ല. അതിനാല്‍ റോം കേന്ദ്രീകരിച്ച് ഉണ്ടായ സഭയെ റോമന്‍ കത്തോലിക്ക സഭയെന്നും ഈ സഭ ഒന്നാമത്തെ മാര്‍പാപ്പയായ പത്രോസിന്റെ പാരമ്പര്യം അവകാശപ്പെടുന്നതിനാല്‍ പത്രോസിന്റെ സഭയെന്നും വിളിച്ചു. കേന്ദ്രീകൃതമായ അധികാരഘടനയും വ്യക്തമായ അധികാര വികേന്ദ്രീകരണവും രാജാക്കന്മാരുടെ നിര്‍ലോപമായ പിന്തുണയും മൂലം ഈ സഭ പാശ്ചാത്യ രാജ്യങ്ങളില്‍ അതിവേഗം വളര്‍ന്നു. എന്നാല്‍ പൗരസ്ത്യ ദേശത്ത് സ്ഥിതി വത്യസ്തമായിരുന്നു. ആറാം നൂറ്റാണ്ട് മുതല്‍ പൗരസ്ത്യ ദേശത്ത് ഇസ്ലാം മതം ശക്തി പ്രാപിക്കുകയും പൗരസ്ത്യ ക്രൈസ്തവ സഭകള്‍ക്ക് സ്വാധീനമുള്ള രാജ്യങ്ങള്‍ ഒന്നൊന്നായി കീഴടക്കി ഇസ്ലാമിക ഭരണം സ്ഥാപിക്കുകയും ചെയ്തു. പൗരസ്ത്യ സഭകള്‍ അക്കാലത്ത് പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യുന്ന തിരക്കിലായിരുന്നു.

പോര്‍ച്ചുഗിസ് സഭ മാര്‍പാപ്പ സഭയായ റോമന്‍ കത്തോലിക്കസഭയായിരുന്നു. കേരളത്തില്‍ പോര്‍ച്ചുഗീസുകാര്‍ പറങ്കികള്‍ എന്ന് പരക്കെ അറിയപ്പെട്ടു. എഡി 52 ല്‍ സെന്റ് തോമാസ് അഴിക്കോട് കപ്പല്‍ ഇറങ്ങി നമ്പൂതിരിമാരെ മതം മാറ്റി ക്രിസ്ത്യാനികളാക്കിയതിന്റെ പിന്‍മുറക്കാരാണ് തങ്ങളെന്ന് കേരള നസ്രാണി മാര്‍ത്തോമ സഭ എക്കാലവും വിശ്വസിച്ചിട്ടുണ്ട്. അതാണ് അവരുടെ ശക്തി. തങ്ങളുടെ സഭയുടെ സ്ഥാപകനും സെന്റ് തോമാസാണെന്ന് പേര്‍ഷ്യന്‍ സഭക്കാരും വിശ്വസിക്കുന്നു. റോമസഭക്കാരന്റെ ബദ്ധശത്രുവാണ് പേര്‍ഷ്യന്‍ സഭക്കാരനെന്ന് ഓര്‍ക്കണം. സെന്റ് തോമസിന്റെ പാരമ്പര്യവാദം റോമാ സഭക്ക് വലിയൊരു തലവേദനയായിരുന്നു – അതിനാല്‍ തന്നെ റോമന്‍ കത്തോലിക്ക സഭയാകട്ടെ സെന്റ് തോമസിന്റ ഭാരത സന്ദര്‍ശനവും നമ്പൂതിരിയെ മതം മാറ്റിയ കഥയുമൊന്നും അംഗീകരിച്ചിട്ടില്ല. അങ്ങിനെ ഭാരതത്തിന്റെ തനത് സഭയെന്ന് പറയുന്ന സെന്റ് തോമാസിന്റെ സഭയെ അപ്രസക്തമാക്കിക്കൊണ്ട് പത്രോസിന്റെ സഭ ഇവിടെ ആധിപത്യം സ്ഥാപിച്ചു.

പോര്‍ച്ചുഗീസ് അധിനിവേശം വരെ ഇവിടെ മാര്‍തോമ നസ്രാണികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന പേര്‍ഷ്യന്‍ – സുറിയാനി പ്രാര്‍ത്ഥനാ രീതിയോട് മാര്‍പാപ്പ സഭക്ക് കടുത്ത വെറുപ്പായിരുന്നു. മറ്റ് സമൂഹങ്ങളുടെ വിശ്വാസങ്ങളെ അധിക്ഷേപിച്ചും അപമാനിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റുന്ന തന്ത്രം റോമന്‍ സഭ പേര്‍ഷ്യന്‍ സഭക്കെതിരെയും പ്രയോഗിച്ചു. അതിന്റെ ആദ്യപടിയായിരുന്നു സുറിയാനി പ്രാര്‍ത്ഥനാരീതി ശരിയല്ലെന്ന കണ്ടുപിടുത്തം. ഒരേ ദൈവത്തില്‍ വിശ്വസിക്കുന്ന 2 സഭകളില്‍ ഒരു സഭ മറ്റേ സഭയെ വിഴുങ്ങുന്ന പ്രതിഭാസം: ഒടുവില്‍ പേര്‍ഷ്യന്‍ സഭക്ക് മുകളില്‍ റോമന്‍ സഭ ആധിപത്യം നേടി. പോര്‍ച്ചുഗീസ് സമ്മര്‍ദ്ദത്തില്‍പ്പെട്ട് മാര്‍തോമസഭയില്‍ നിന്ന് റോമന്‍ കത്തോലിക്ക മതം സ്വീകരിച്ചവരെയും മറ്റു ജാതികളില്‍ നിന്ന് മതം മാറ്റി റോമന്‍ കത്തോലിക്ക സഭയിലേക്ക് കൊണ്ടുവന്നിരുന്നവരെയും പൊതുവില്‍ ചേര്‍ത്ത് വിളിക്കുന്ന പേരാണ് ലത്തീന്‍ കത്തോലിക്കര്‍. കേരളത്തില്‍ ഇവര്‍ ഇന്ന് 20 ലക്ഷത്തോളം വരും. ഇവര്‍ക്കിടയില്‍ ഇന്നും അതിശക്തമായ സവര്‍ണ്ണ അവര്‍ണ ജാതി വ്യത്യാസമുണ്ട്. പോര്‍ച്ചുഗീസ് കത്തോലിക്ക സഭയുടെ അധിനിവേശത്തിന് മുമ്പ് ഇവിടെ ഉണ്ടായിരുന്ന, സെന്റ് തോമസിന്റെ പാരമ്പര്യം അവകാശപ്പെടുന്ന മാര്‍തോമ നസ്‌റാണികള്‍ ഇന്നും തങ്ങള്‍ സുറിയാനി പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നവരാണ് എന്ന് പരസ്യമായി പറയുന്നവരാണ്. എന്നാല്‍ ഇവരുടെ സഭയാകട്ടെ റോമന്‍ കാത്തലിക് എന്ന പത്രോസ് സഭയും: സഭ നില്‍ക്കുന്നത് പത്രോസിന്റെ പാറപ്പുറത്താണെങ്കിലും വിശ്വാസം മാര്‍തോമാശ്ലീഹ എന്ന സെന്റ് തോമസിലാണ്. ഇന്ത്യയിലെ കത്തോലിക്കസഭാ സ്ഥാപനങ്ങളില്‍ ഭൂരിപക്ഷവും സെന്റ് തോമസിന്റ പേരിലാണെന്നുള്ളതാണ് തമാശ. മുക്കുവനായ പത്രോസിന്റെ സഭാ നാമത്തില്‍ അറിയപ്പെടുന്നതിനേക്കാള്‍ ഇവിടത്തെ ക്രിസ്ത്യാനികള്‍ ഇഷ്ടപ്പെടുന്നത് സെന്റ് തോമാസിന്റെ കൂടെ നിന്ന് നമ്പൂതിരിയാകാനാണ്. ഭാരത പശ്ചാത്തലത്തില്‍ ഒരു കാര്യം നമുക്ക് നിരീക്ഷിക്കാം. പാരമ്പര്യ നമ്പൂതിരി അഭിമാനികളായ മാര്‍തോമ സഭക്കാര്‍ സെന്റ് തോമസിന് നല്‍കുന്ന പ്രഥമസ്ഥാനം കത്തോലിക്ക സഭയുടെ കാഴ്ചപ്പാടിലൂടെ നോക്കിയാല്‍ കൊടുക്കുവാന്‍ കഴിയുക വാസ്‌കോഡി ഗാമക്കാണ്: റോമാ സഭയുടെ ഇന്ത്യയിലെ തുടക്കക്കാരന്‍ ഗാമയാണല്ലോ?

വാസ്‌കോഡി ഗാമ മുതല്‍ ഇന്നേ വരെയുള്ള സഭാ സംവിധാനങ്ങള്‍ മുഴുവന്‍ തലകുത്തിമറിഞ്ഞിട്ടും പുതിയ പുതിയ ചരിത്രങ്ങള്‍ ഉണ്ടാക്കിയിട്ടും മാര്‍ത്തോമ നസ്രാണി സഭ വിശ്വാസികള്‍ക്കിടയിലുണ്ടാക്കിയ സെന്റ് തോമസ് സ്വാധീനവും പൗരസ്ത്യ സുറിയാനിപാരമ്പര്യ സ്വാധീനവും ഇവര്‍ക്കിടയില്‍ ഇന്നും അതേപോലെ നിലനില്‍ക്കുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ അള്‍ത്താരയില്‍ ഇന്നും മുഴങ്ങിക്കേള്‍ക്കുന്ന ഈശോ മിശിഹ, മാമ്മോദീസ, കൂദാശ, കുര്‍ബാന, ശ്ലീഹ, മാര്‍, സ്ലീബ, റുശ്മ, കാസ, പിലാസ എന്നിവ ശുദ്ധമായ സുറിയാനി പദങ്ങളാണ്.

Tags: മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം
Share21TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനൊപ്പം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 17)

ചരിത്രം രചിച്ച കാശി-തമിഴ് സംഗമം

രാഹുലിന്റെ അനുകരണയാത്ര

റിപ്പബ്ലിക് ദിനവും ആര്‍.എസ്.എസ്സും

ലഹരിക്കടത്തിന്റെ ആഗോള ഇടനാഴികള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies