സുപ്രീംകോടതിയ്‌ക്കെതിരെയും ജിഹാദ് ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. ആദ്യം വന്നത് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുള്‍ അസീസിന്റെ ഫത്വയാണ്. പൗരത്വനിയമഭേദഗതി സുപ്രീംകോടതി സ്റ്റേ ചെയ്യാത്തതിനാല്‍ ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടമാകും എന്നാണ് ആ ഫത്വ. നിലവിലുള്ള സ്‌ഫോടനാത്മകമായ സാഹചര്യത്തില്‍ സി.എ.എ സ്റ്റേ ചെയ്യണമായിരുന്നു എന്ന ഉപദേശവും സൗജന്യമായി അമീര്‍ ചീഫ് ജസ്റ്റിസിനു നല്‍കിയിട്ടുണ്ട്. ജമാഅത്തിന്റെ കുട്ടിപ്പട്ടാളമായ എസ്.ഐ.ഒ ഒന്നുകൂടി കനപ്പിച്ചാണ് അമീറിന്റെ ഫത്വയ്ക്കു പിന്നില്‍ അണിനിരന്നിരിക്കുന്നത്. ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭം പരിഗണിച്ചിട്ടുവേണ്ടിയിരുന്നു കേസ്സില്‍ ചീഫ് ജസ്റ്റിസ് വിധിപറയാന്‍ എന്നാണ് അവരുടെ വിദഗ്‌ദ്ധോപദേശം. കോടതി എന്തു പറഞ്ഞാലും തെരുവിലിറങ്ങാനുള്ള ഫത്വയാണ് പോപ്പുലര്‍ഫ്രണ്ട് നല്‍കിയിരിക്കുന്നത്. നിയമത്തിന് സ്റ്റേ ഇല്ല എന്ന കോടതി വിധിയ്ക്ക് അവര്‍ പുല്ലുവിലയാണ് കല്പിച്ചത്.
ലീഗിന്റെ പച്ചക്കുപ്പായക്കാരും സുന്നികളും മുജാഹിദുകളുമെല്ലാം ജിഹാദികളുടെ പിന്നാലെ മാര്‍ച്ചു ചെയ്യാന്‍ തയ്യാറുണ്ട്. കേസ് വിസ്തരിച്ചു കേള്‍ക്കാന്‍ തയ്യാറാണെന്നു കോടതി പറഞ്ഞിട്ടുണ്ട് എന്ന് സമാധാനിക്കുന്നതിനപ്പുറം വിധിവരെ കാത്തിരിക്കാന്‍ ലീഗുകാര്‍ തയ്യാറില്ല. നിയമത്തിന്റെ വഴിയ്ക്കുപോയാല്‍ അണികള്‍ ചോര്‍ന്നുപോകുമെന്നവര്‍ ഭയക്കുന്നു. അതിനാല്‍ പടവെട്ടാന്‍ തന്നെ അവരും തയ്യാര്‍. കേസ് എ ന്തുകൊണ്ട് സ്റ്റേ ചെയ്തില്ല എന്നു ചോദിച്ചുകൊണ്ട് കാന്തപുരം ഹാ ജ്യാര്‍ സമരക്കാര്‍ക്കൊപ്പം നില്‍ക്കുന്നു. സി.എ.എയും എന്‍.ആര്‍.സിയും പിന്‍വലിക്കുംവരെ സമരം എന്നാണ് നദ്‌വത്തുല്‍ മുജാഹിദ്ദിന്‍ നേതാവ് അബ്ദുള്ളകോയ മദനിയുടെ പക്ഷം. നേര ത്തെ ഇക്കൂട്ടരുടെ വാദം ഇ സ്ലാമിക നിയമത്തില്‍ കൈ കടത്താന്‍ സമ്മതിക്കില്ല എന്നായിരുന്നു. ഷാബാനു കേസ്സില്‍ സുപ്രീംകോടതി വിധി വന്നപ്പോള്‍ അവര്‍ ജി ഹാദിനിറങ്ങിയത് ഇങ്ങനെ പറഞ്ഞാണ്. ഇപ്പോള്‍ ഇസ്ലാമിക നിയമത്തെയോ ഭാരതത്തിലെ മുസ്ലീം പൗരന്മാരെയോ ബാധിക്കാത്ത ഒരു കാര്യത്തിനു വേണ്ടി, ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ പാകിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഘാനിസ്ഥാനിലും നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ക്കുവേണ്ടി സുപ്രീംകോടതിയ്‌ക്കെതിരെ ജിഹാദ് മുഴക്കുകയാണിവര്‍.