Thursday, July 3, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

ഭാരതത്തിന്റെ ജാതകം

കെ.വൈശാഖ്

Jan 25, 2020, 03:50 pm IST

വ്യക്തികള്‍ക്ക് ജാതകമുള്ളപോലെ രാജ്യങ്ങള്‍ക്കുമുണ്ട് ജാതകം. അതാണ് ഭരണഘടന. ജാതകം പരിശോധിച്ചാല്‍ ആളുടെ പ്രകൃതം മനസ്സിലാക്കാമെന്നപോലെ ഭരണഘടന വായിച്ചാല്‍ രാജ്യത്തിന്റെ സ്വഭാവവും മനസ്സിലാക്കാം. ഭാരതം സ്വതന്ത്രമാകുന്നതിനുമുമ്പുതന്നെ ഭരണഘടനയെക്കുറിച്ചുള്ള ആലോചന ആരംഭിച്ചിരുന്നു.

1947ല്‍ സ്വതന്ത്രമായ ഭാരതം ഒരു ഭരണഘടനാ നിര്‍മ്മാണസമിതിയെ ചുമതലയേല്പിച്ചു. 1949 നവംബര്‍ 26ന് ഭാരതത്തിന്റെ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി ഭരണഘടന അംഗീകരിക്കുകയും 1950 ജനുവരി 26ന് അതു പ്രാബല്യത്തില്‍ വരുകയും ചെയ്തു. അതോടെ ഭാരതം സ്വതന്ത്ര ഗണതന്ത്രരാജ്യം (റിപ്പബ്ലിക്) ആയി മാറി.

17 പ്രവിശ്യകളും 562 നാട്ടുരാജ്യങ്ങളുമാണ് ബ്രിട്ടീഷ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ഭാരതവും പാകിസ്ഥാനുമായി ഭാഗിച്ചപ്പോള്‍ ഈ നാട്ടുരാജ്യങ്ങള്‍ക്ക് സ്വതന്ത്രാധികാരം നല്‍കിയാണ് ബ്രിട്ടന്‍ ഭരണം വിട്ടുപോയത്. ഈ നാട്ടുരാജ്യങ്ങളെ ഭാരതത്തില്‍ ലയിപ്പിച്ചത് സര്‍ദാര്‍ വല്ലഭഭായ് പട്ടേലാണ്. അതിന് അദ്ദേഹത്തിന്റെ സഹായിയായത് പാലക്കാട് സ്വദേശിയായ വി.പി. മേനോന്‍ ആയിരുന്നു.

60 രാജ്യങ്ങളുടെ ഭരണഘടന പഠിച്ച ശേഷമാണ് ഡോ.ബി.ആര്‍. അംബേദ്കര്‍ ഭാരതഭരണഘടനയ്ക്ക് രൂപം നല്‍കിയത്. 389 അംഗ അസംബ്ലി മൂന്നുവര്‍ഷം കൊണ്ടാണ് ഭരണഘടന ചര്‍ച്ച ചെയ്തത്. 165 ദിവസത്തെ ദൈര്‍ഘ്യമുള്ള പതിനൊന്നു സഭകള്‍ ഇതിനായി ചേര്‍ന്നു.

ആമുഖവും 448 വകുപ്പുകളും ചേര്‍ന്ന ഭരണഘടന 25 ഭാഗങ്ങളായാണ് നിര്‍മ്മിച്ചത്. 12 ഷെഡ്യുളുകള്‍, അഞ്ച് അനുബന്ധങ്ങള്‍ എന്നിവ ഉണ്ട്. 103 തവണ ഭരണഘടന ഭേദഗതി ചെയ്തു. 2019 ജനുവരി 14നാണ് അവസാന ഭേദഗതി പ്രാബല്യത്തില്‍ വന്നത്. അത് പൗരത്വ നിയമഭേദഗതിയാണ്.

ഭരണഘടന പ്രാവര്‍ത്തികമാകുന്നത് നിയമനിര്‍മ്മാണസഭ, നിയമനിര്‍വ്വഹണസംവിധാനം, നീതിന്യായകോടതി എന്നിവ വഴിയാണ്. പാര്‍ലമെന്ററി സമ്പ്രദായത്തിലൂടെയുള്ള ഭരണവ്യവസ്ഥയാണ് ഇതിനു സ്വീകരിക്കുന്നത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ കേന്ദ്രം ഭരിക്കും. ഫെഡറല്‍ സ്വഭാവവും യൂനിറ്ററി തത്വവും പാലിക്കുന്ന ഭരണഘടന പ്രകാരം സംസ്ഥാനങ്ങള്‍ ഭരിക്കുക അവര്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരാണ്. കേന്ദ്രവും സംസ്ഥാനവും സമന്വയമായ ഭരണം കാഴ്ചവെക്കണമെന്നാണ് ഭരണഘടനവിഭാവനം ചെയ്യുന്നത്.

ജനുവരി 26 റിപ്പബ്ലിക്ദിനമായി ഭാരതം ആഘോഷിക്കുന്നു. അന്നു ദല്‍ഹിയില്‍ ഭാരതം അതിന്റെ കരുത്തും തനിമയും പ്രകടിപ്പിക്കുന്ന പരേഡ് നടത്തുന്നു.

ഭരണഘടനയുടെ പിറവി; നാള്‍ വഴിയിലൂടെ
1946 ഡിസം. 6 ഭരണഘടനാനിര്‍മ്മാണസഭ രൂപീകരിക്കുന്നു.
ഡിസം. 9 സഭയുടെ ആദ്യയോഗം. സഭയിലെ ആദ്യ പ്രസംഗം ആചാര്യ ജെ.ബി.കൃപാലിനിയുടെത്.
ഡിസം. 11 389 അംഗസഭയുടെ അദ്ധ്യക്ഷനായി രാജേന്ദ്രപ്രസാദിനെ തിരഞ്ഞെടുത്തു.
ഡിസം. 13 ഭരണഘടനാ ലക്ഷ്യം സംബന്ധിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അവതരണം. ഇതാണ് ഭരണഘടനയുടെ ആമുഖമായത്.
1947 ജനു. 22 നെഹ്‌റുവിന്റെ പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു.
ജൂലായ് 22 ദേശീയതപതാക അംഗീകരിച്ചു.
ആഗസ്റ്റ് 15 ഭാരതം സ്വാതന്ത്ര്യം പ്രാപിച്ചു.
ആഗസ്റ്റ് 29 ഭരണഘടനാ നിര്‍മ്മാണസഭ ഡോ.ബി.ആര്‍. അംബേദ്കറുടെ നേതൃത്വത്തില്‍ ചേര്‍ന്നു.
1948 ജൂലായ് 16 എച്ച്.സി.മുഖര്‍ജിയും വി.ടി.കൃഷ്ണമാചാരിയും ഉപാദ്ധ്യക്ഷന്മാരായി തിരഞ്ഞെടുക്കപ്പെട്ടു.
1949 നവംബര്‍ 26 ഭരണഘടന അസംബ്ലി പാസാക്കി.
1950 ജനുവരി 24 നിയമസഭയുടെ അവസാനയോഗത്തില്‍ വെച്ച് ഭരണഘടന ഒപ്പിട്ടു അംഗീകരിച്ചു.
ജനുവരി 26 ഭരണഘടന പ്രാബല്യത്തില്‍ വന്നു.

Share35TweetSendShare

Related Posts

ബാര്‍കോഡ്

മടക്കം മറുപടിയുമായി (ഹാറ്റാചുപ്പായുടെ മായാലോകം 13)

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10)

കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies