മാനവന്നുപകരുന്നു നിര്‍മ്മല-
ഭാവനയും സഹജമാം ബോധവും.
ഒന്നുതന്നെ നാമെന്നു ചിന്തിക്കുവാന്‍,
എന്നുമാത്മ സൗന്ദര്യം പുലര്‍ത്തുവാന്‍
പുണ്യപാപച്ചുമടുമായ് സന്നിധി-
തന്നിലെത്തിയിശ്ശാന്തിയെപ്പുല്‍കുവാന്‍.
മണ്ണിലിന്നു പുകഴ്‌പെറ്റ പൊന്‍പടി-
ജന്മകര്‍മ്മങ്ങളാകുന്ന തൃപ്പടി
പൊന്‍പടികളില്‍ പൂജ ചെയ്യുമ്പൊഴോ-
ധന്യമാമാത്മസായൂജ്യമാംവഴി!
ശക്തിലാലസന്‍ സര്‍വ്വസംരക്ഷകന്‍
മുക്തിനല്‍കും ശബരീശവല്ലഭന്‍
തത്ത്വമെല്ലാമറിയും പ്രഭാമയന്‍
ഒത്തുപാടുന്നു ”തത്ത്വമസി”യവര്‍.