അഞ്ചല്‍: സ്ത്രീ പരാശക്തിയാണന്ന് വിളിച്ചറിയിച്ച് അഞ്ച് ദിവസമായി അഞ്ചല്‍ പനയഞ്ചേരി സുകൃതം ബാലാശ്രമത്തില്‍ നടന്നുവന്ന രാഷ്ട്ര സേവികാ സമിതി ദക്ഷിണ കേരളാ പ്രാരംഭികാ ശിബിരം സമാപിച്ചു. മാതൃസമിതി സംസ്ഥാന സെക്രട്ടറി ഡോ.ശ്രീഗംഗ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് കൊല്ലം വിഭാഗ് സഹകാര്യവാഹ് എസ്.അശോകന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിസംബര്‍ 25ന് ആരംഭിച്ച ശിബിരത്തില്‍ ദക്ഷിണ കേരളത്തിലെ മൂന്ന് ജില്ലകളിലെ സേവികമാര്‍ പങ്കെടുത്തു.