ജനകീയ ജനാധിപത്യത്തിലെ മാമാങ്ക മഹോത്സവങ്ങളായ തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ ഭരണസാരഥ്യത്തിന്റെ നിലപാടുതറകളില്‍ നില്‍ക്കാനുള്ള അവകാശം ആര്‍ക്കാണ് ലഭിച്ചിരിക്കുന്നത് എന്നത് ഏറെ പ്രസക്തമാണ്. ദേശസ്‌നേഹികളായ ഭാരതീയരുടെ സൗഭാ ഗ്യംകൊണ്ട് നരേന്ദ്രമോദി ഭരണത്തിന്റെ തുടര്‍ച്ചയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഉപലബ്ധി. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങളും രാഷ്ട്രസുരക്ഷയ്ക്കായി എടുത്ത ധീരമായ നടപടികളും എല്ലാം വോട്ടായി മാറിയപ്പോള്‍ പ്രതിപക്ഷത്തിന്റെ അടിസ്ഥാനരഹിതമായ നുണപ്രചരണങ്ങളെ തള്ളിക്കൊണ്ട് നരേന്ദ്രമോദിക്ക് ഭരണം തുടരാനുള്ള ജനവിധി ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പില്‍ ലഭിച്ച 282 എന്ന സംഖ്യയേയും മറികടന്ന് 303 പേരെ വിജയിപ്പിക്കുവാന്‍ ബിജെപിക്ക് സാധിച്ചിരിക്കുകയാണ്. എന്‍ഡിഎ സഖ്യമാകട്ടെ 339 അംഗങ്ങളില്‍ നിന്ന് 352 എന്ന സ്വപ്നതുല്യമായ വിജയലക്ഷ്യം പിന്നിട്ടിരിക്കുകയാണ്. ഈ ഉജ്ജ്വല വിജയം എന്‍.ഡി.എ സഖ്യത്തിനുമേല്‍ ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും എത്രമേല്‍ ഉണ്ട് എന്ന് കാണിക്കുന്നതാണ്.
2014ല്‍ അധികാരത്തില്‍ വന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാര്‍ തുടങ്ങി വച്ച വിപ്ലവകരമായ പല പരിഷ്‌കരണപ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭരണത്തുടര്‍ച്ച അനിവാര്യമായിരുന്നു. മുരടിപ്പില്‍ നിന്നും അതിവേഗം വളരുന്ന ഒരു സമ്പദ്‌വ്യവസ്ഥയെ ഭാരതത്തില്‍ സൃഷ്ടിക്കാനായത് മോദി ഭരണത്തിന്റെ പ്രധാന നേട്ടങ്ങളില്‍ ഒന്നായിരുന്നു. മോദിജിയുടെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകേകും വിധമുള്ള ഊജ്ജ്വല വിജയമാണ് ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിലാദ്യമാണ് ഒരു കോണ്‍ഗ്രസ്സിതര സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ അവരുടെ പരമ്പരാഗത തട്ടകമായ അമേഠിയില്‍ നിന്നും വയനാടന്‍ കാടുകളിലേക്ക് തോല്പിച്ചോടിക്കാന്‍ ബിജെപിയുടെ സ്മൃതി ഇറാനിക്ക് കഴിഞ്ഞിരിക്കുകയാണ്. അഴിമതിക്കാരും ജാതിവാദികളും സങ്കുചിത സ്വാര്‍ത്ഥ മോഹികളുമായ പ്രതിപക്ഷ പ്രസ്ഥാനങ്ങളെയെല്ലാം പ്രബുദ്ധഭാരതം കയ്യൊഴിയുന്ന കാഴ്ചയാണ് ഈ തിരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത. നരേന്ദ്രമോദി നയിക്കുന്ന ബിജെപി മുന്നണിയെ നേരിട്ടെതിര്‍ത്തു തോല്പിക്കാനാവില്ലെന്നു മനസ്സിലാക്കിയ പ്രതിപക്ഷ കക്ഷികള്‍ തല്ലിക്കൂട്ടിയ മഹാഗട്ബന്ധന്‍ പോലുള്ള അവസരവാദമുന്നണികളെ ജനം നിഷ്‌ക്കരുണം പരാജയപ്പെടുത്തുന്നതും ഈ തിരഞ്ഞെടുപ്പിന്റെ മറ്റൊരു കാഴ്ചയായിരുന്നു. ഒരു കാലത്ത് ഭാരതത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ സാന്നിധ്യമായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പോടെ കേരളത്തിലും പഞ്ചാബിലുമായി ഒതുക്കപ്പെട്ടതായി കാണാന്‍ കഴിയും. ഹിന്ദിഹൃദയ ഭൂമിയെന്നും ഗംഗാസമതലമെന്നും വിളിക്കപ്പെടുന്ന ഭൂപ്രദേശങ്ങളില്‍ മാത്രം വിജയസാധ്യത ഉണ്ടായിരുന്ന ഭാരതീയ ജനതാപാര്‍ട്ടി ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും വേരോട്ടമുള്ള യഥാര്‍ത്ഥ ദേശീയ പാര്‍ട്ടിയായി മാറിയിരിക്കുന്നു. 18 സംസ്ഥാനങ്ങളില്‍ നിന്നും ഒരൊറ്റ ജനപ്രതിനിധിയെപ്പോലും പാര്‍ലമെന്റിലെത്തിക്കാനാവാതെ തകര്‍ന്നു തരിപ്പണമായി മാറിക്കഴിഞ്ഞ കോണ്‍ഗ്രസ്സിന് ഇനി ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് തന്നെ അസാധ്യമാണ്. ഭാരതരാഷ്ട്രീയത്തിലെ കുടുംബവാഴ്ചയുടെ സുദീര്‍ഘമായ ഒരു കാലഘട്ടത്തിനുകൂടിയാണ് ഈ തിരഞ്ഞെടുപ്പോടെ അന്ത്യം കുറിക്കുന്നത്. ഗാന്ധിനാമത്തിന് ഭാരത സമൂഹത്തിലുണ്ടായിരുന്ന സ്വീകാര്യതയെ വിപണനം ചെയ്തു നിറഞ്ഞാടിയിരുന്ന നെഹ്‌റു കുടുംബത്തിന് രാഷ്ട്രീയ ഭാവിയില്ലാത്തവിധം ജനങ്ങള്‍ പ്രബുദ്ധരായിക്കഴിഞ്ഞു എന്നതും ശ്രദ്ധേയമായ ഒരു സാമൂഹ്യരാഷ്ട്രീയ പരിവര്‍ത്തനമായി കണക്കാക്കാം.
സോവിയറ്റ് യൂണിയന്റെ പ്രഭാവകാലം മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലും അക്കാദമിക ബൗദ്ധിക മേഖലകളിലും നിഗൂഢ അജണ്ടകളുമായി നിറഞ്ഞു കളിച്ച ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പടിയിറക്കത്തിനും ഈ ലോകസഭാതിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുകയുണ്ടായി. ഭാരതത്തിലെ ദേശീയ പ്രസ്ഥാനങ്ങളെ അപവാദങ്ങളുടെ നിഴലില്‍ നിര്‍ത്തി കാര്യസാദ്ധ്യം നേടിയിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അധികകാലം പിടിച്ചുനില്‍ക്കാനാവില്ല. ഒരിക്കല്‍ ഭാരതത്തിലെ മുഖ്യപ്രതിപക്ഷം പോലുമായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവരുടെ ചെങ്കോട്ടകളായി കണക്കാക്കിയിരുന്ന ബംഗാളില്‍ നിന്നും ത്രിപുരയില്‍ നിന്നും കടപുഴകിയെങ്കിലും കേരളത്തില്‍ പിടിച്ചുനിന്നിരുന്നു. ഈ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ ഒറ്റ സീറ്റില്‍ മാത്രമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒതുങ്ങി കഴിഞ്ഞിരിക്കുകയാണ്. ത്രിപുര ഭാരതീയ ജനതാപാര്‍ട്ടിയുടെ ഭരണത്തിനുകീഴില്‍ സ്വാതന്ത്ര്യത്തിന്റെയും വികസനത്തിന്റെയും പുതിയ അധ്യായങ്ങള്‍ രചിച്ചു തുടങ്ങിയതോടെ ബംഗാളും കാവിയെ പുല്‍കുന്ന കാഴ്ചയാണ് ഈ ലോകസഭാതിരഞ്ഞെടുപ്പോടെ കണ്ടു തുടങ്ങിയിരിക്കുന്നത്. മമതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെയും കമ്മ്യൂണിസത്തെയും എല്ലാം തോല്‍പ്പിച്ച് 18 സീറ്റുകളിലാണ് ബിജെപി ബംഗാളില്‍ വിജയിച്ചിരിക്കുന്നത്. ബംഗാളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച കാശുപോലും കിട്ടാത്തവിധം ആ പ്രസ്ഥാനം നാമാവശേഷമായിരിക്കുന്നു.
കേരളത്തില്‍ ഈ ലോകസഭാതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍തോതില്‍ വോട്ട് വര്‍ദ്ധിച്ചുവെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല എന്ന സത്യവും ബാക്കിയാണ്. ന്യൂനപക്ഷമത വിഭാഗങ്ങള്‍ക്കിടയില്‍ അന്ധമായ ബിജെപി വിരോധം വളര്‍ത്താന്‍ വേണ്ടി കമ്മ്യൂണിസ്റ്റുകള്‍ ആളിക്കത്തിച്ച വര്‍ഗ്ഗീയ വികാരം അവരുടെ തന്നെ ചുടലത്തീയായി മാറുന്ന കാഴ്ചയാണ് കേരളത്തില്‍ കണ്ടത്. ശബരിമലയിലെ ആചാരലംഘനത്തിന് നേതൃത്വം കൊടുത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തോല്‍പ്പിക്കുക എന്ന ശരാശരി ഹിന്ദുവിന്റെ വികാരം വിജയസാധ്യത നോക്കി യു.ഡി.എഫ് സ്ഥാനാര്‍ ത്ഥികള്‍ക്ക് വോട്ടു ചെയ്യുന്ന സ്ഥിതി ഉണ്ടാക്കി എന്നു വേണം വിലയിരുത്താന്‍. കേരളത്തിലെ ബിജെപിയുടെ ക്രമാനുഗതമായ വോട്ടു വര്‍ദ്ധന രാഷ്ട്രീയ വിജയമായി മാറുവാന്‍ ഇനി അധികകാലം കാത്തിരിക്കേണ്ടിവരില്ല. ദേശീയ രാഷ്ട്രീയത്തിലുണ്ടായിട്ടുള്ള ആശാവഹമായ പരിവര്‍ത്തനം അതേ അളവില്‍ കേരള രാഷ്ട്രീയത്തിലും പ്രതിഫലിക്കാന്‍ തുടങ്ങുന്നതിന്റെ തുടക്കമായി വേണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വന്‍പരാജയത്തെ കാണാന്‍. എന്തായാലും ദേശീയ രാഷ്ട്രീയം താമര വസന്തത്തിന്റെ സുവര്‍ണ്ണ കാലത്തേ്ക്ക് പരിവര്‍ത്തനപ്പെട്ടു കഴിഞ്ഞ സ്ഥിതിക്ക് കേരളത്തിനും മാറിയേ കഴിയൂ എന്ന കാര്യം നിസ്തര്‍ക്കമാണ