കണ്ണൂര്‍: അക്രമത്തിന്റെയും തെറ്റായ അജണ്ടകളുടെയും പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തിന് ദീര്‍ഘകാലം മുന്നോട്ട് പോകാനാവില്ലെന്നും അത്തരം പ്രസ്ഥാനങ്ങള്‍ നശിക്കുമെന്നും എബിവിപി അഖി. സംഘടനാ സെക്രട്ടറി സുനില്‍ അംബേദ്കര്‍ പറഞ്ഞു.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ രാജ്യവിരുദ്ധ നിലപാടാണ് എപ്പോഴും സ്വീകരിക്കുന്നത്. പാരമ്പര്യത്തിനും വിശ്വാസത്തിനും എന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ എതിരായിരുന്നു – അദ്ദേഹം പറഞ്ഞു. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണം; എന്നാല്‍ അയല്‍രാജ്യങ്ങളില്‍ നിന്ന് ജീവിക്കാനാവാതെ പലായനം ചെയ്ത, രാഷ്ട്രീയ അഭയം തേടിയവരെ നാം സ്വീകരിക്കണമെന്നും ജൂണ്‍ 7ന് എബിവിപി സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ജൂണ്‍ 7-9 വരെ നീണ്ടുനിന്ന പഠനശിബിരത്തില്‍ എബിവിപി സഹസംഘടനാ സെക്രട്ടറി ജി. ലക്ഷ്മണന്‍, ദക്ഷിണക്ഷേത്രീയ സംഘടനാ സെക്രട്ടറി എ. രഘുനന്ദന്‍, അന്നപൂര്‍ണ്ണ, ഒ.കെ. സന്തോഷ്‌കുമാര്‍, മനു പ്രസാദ് എന്നിവരും സംസാരിച്ചു.