കോഴിക്കോട്: 1975-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ജനാധിപത്യ സംരക്ഷണ പോരാട്ട സ്മൃതി സമിതിയുടെ ആഭിമുഖ്യത്തിൽ ‘സ്മൃതി സംഗമം’ സംഘടിപ്പിക്കുന്നു. ജൂൺ 25-ന് വൈകുന്നേരം 5മണിക്ക് കോഴിക്കോട് കേസരി ഭവനിൽ വെച്ചാണ് പരിപാടി നടക്കുന്നത്.
ജനാധിപത്യ ധ്വംസനത്തിനെതിരെ നടന്ന പോരാട്ടങ്ങളെ അനുസ്മരിക്കുന്ന ഈ സംഗമത്തിൽ, പ്രമുഖ മാധ്യമപ്രവർത്തകനും അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയുമായിരുന്ന എൻ. രാജശേഖര പണിക്കർ, ബിഎംഎസ് മുൻ അഖിലേന്ത്യാ അധ്യക്ഷൻ അഡ്വക്കേറ്റ് സി.കെ സജി നാരായണൻ, ടി.പി ജയചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിക്കും.
അടിയന്തരാവസ്ഥക്കെതിരെ ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങളിൽ പങ്കെടുത്തവരും അന്നത്തെ പോലീസ് പീഡനങ്ങൾക്ക് ഇരയായവരും ഉൾപ്പെടെ നിരവധി പേർ സ്മൃതി സംഗമത്തിൽ പങ്കെടുക്കും. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കാനും, അന്നത്തെ പോരാട്ടങ്ങളുടെ ഓർമ്മകൾ പങ്കുവെക്കാനുമുള്ള വേദിയായിരിക്കും ഈ സംഗമം.