‘പാകിസ്ഥാനിലേക്ക് നീളുന്ന പരവതാനികള്‍’ എന്ന കേസരി മുഖപ്രസംഗം (ജൂണ്‍, 6)വായിച്ചു. ഭാരതത്തിനകത്ത് ഇരുന്നുകൊണ്ടുതന്നെ ശത്രു രാജ്യങ്ങള്‍ക്കു വേണ്ടി പണിയെടുക്കുന്ന ഒറ്റുകാര്‍ ഉണ്ട്. മനുഷ്യാവകാശവും അഭിപ്രായസ്വാതന്ത്ര്യവും ദുരുപയോഗപ്പെടുത്തി ഇവര്‍ ഭാരതത്തിനെതിരെ പ്രവര്‍ത്തിക്കുകയാണ്. എന്നും ഭാരതവിരുദ്ധ നിലപാടുകള്‍ മാത്രം സ്വീകരിക്കുന്ന മുന്‍ പാകിസ്ഥാന് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദിയ്ക്കും മുന്‍ പാക് പേസ് ബൗളര്‍ ഉമര്‍ ഗുല്ലിനും സ്വീകരണം നല്‍കുക വഴി ഭാരതത്തെ അപമാനിക്കുകയാണ് ബിടെക് പൂര്‍വ്വ വിദ്യാര്‍ത്ഥി മലയാളി സംഘടന ചെയ്തത്. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് തഴച്ചുവളരാനുള്ള മണ്ണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരുക്കി കൊടുത്തതുകൊണ്ട് ഇവരുടെ പ്രവര്‍ത്തനം വളരെ സുഗമമായി നടക്കുന്നു. ഇത്തരം വിഘടന ചിന്തകളെ മുളയിലെ നുള്ളി കളഞ്ഞില്ലെങ്കില്‍ അത് നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തെ തന്നെ ബാധിക്കും. പലസ്തീനും ഹമാസിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന, മതഭീകരവാദികളുടെ കൂട്ടക്കൊലയെ ന്യായീകരിക്കുന്ന രാജ്യദ്രോഹികളെ ജനം തിരിച്ചറിയേണ്ടിയിരിക്കുന്നു.