കെ.ആര്.ഉമാകാന്തന്‍ കേസരിയില്‍ എഴുതിയ ‘തരൂരിന്റെ ദേശസ്നേഹവും രാഹുലിന്റെ ദേശവിരുദ്ധതയും’ എന്ന ലേഖനം (കേസരി, ജൂണ്‍ 6) വായിച്ചു. ശത്രുരാജ്യവുമായി യുദ്ധം ഉണ്ടാകുമ്പോള്‍ മാതൃരാജ്യത്തിന്റെ കൂടെ നില്ക്കുക എന്നതാണ് ഏതൊരു പൗരന്റെയും ധര്‍മ്മം. എന്നാല്‍ ഭാരത സര്‍ക്കാരിനെ കുറ്റപ്പെടുത്താനും സൈനികരുടെ ആത്മവിശ്വാസം തകര്‍ക്കാനുമാണ് രാഹുല്‍ഗാന്ധി ശ്രമിച്ചത്. എന്നാല്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം എന്ന ശശി തരൂരിന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. ശശി തരൂര്‍ പറയുന്നത് തങ്ങളുടെ നയം അല്ല എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നതോടെ അവരുടെ രാജ്യവിരുദ്ധത കൂടി പുറത്തു വരികയാണ്.