എം.കെ. അജിത് ചാത്തനാത്ത് അച്യുതനുണ്ണിയുമായി നടത്തിയ അഭിമുഖം (കേസരി ജൂണ്‍, 6) വായിച്ചു. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അമൂല്യ സംഭാവനകള്‍ നല്കിയ ചാത്തനാത്ത് അച്യുതനുണ്ണി ഭാരതീയ സാഹിത്യ ദര്‍ശനങ്ങളോടൊപ്പം പാശ്ചാത്യ സാഹിത്യ ദര്‍ശനങ്ങളിലും ഒരുപോലെ അവഗാഹം നേടിയിട്ടുണ്ട്. അദ്ദേഹം ധ്വന്യാലോകം വിവര്‍ത്തനം ചെയ്തതോടുകൂടിയാണ് ദാര്‍ശനിക ഗ്രന്ഥങ്ങളുടെ ആവശ്യകത സമൂഹത്തിന് ബോധ്യപ്പെട്ടത്. ഭാരതീയ കാവ്യമീമാംസയുടെ ആധികാരിക ശബ്ദം എന്ന വിശേഷണം എന്തുകൊണ്ടും അദ്ദേഹത്തിന് അര്‍ഹതപ്പെട്ടത് തന്നെയാണ്.