അഡ്വ. എന്‍.ശങ്കര്‍.റാം എഴുതിയ ‘ഛത്രപതി ശിവാജി നവഭാരതത്തിന്റെ മാര്‍ഗ്ഗദര്‍ശി’ എന്ന ലേഖനം (കേസരി മെയ് 30) വായിച്ചു. സ്വാഭിമാനി ഹിന്ദുക്കളില്‍ ആവേശം ഉണര്‍ത്തുന്നതാണ് ഹിന്ദു സാമ്രാജ്യദിനം. യുദ്ധം ചെയ്ത് പിടിച്ചടക്കിയ പ്രദേശങ്ങളെ കൂട്ടിച്ചേര്‍ത്ത് ശിവാജി ധര്മ്മരാജ്യമായ ഹിന്ദവി സ്വരാജ് സ്ഥാപിച്ചു. ഹിന്ദു ധര്‍മ്മത്തിനും ദേശീയതയ്ക്കും വേണ്ടി പോരാടിയ ധീരയോദ്ധാവാണ് ശിവാജി. സാധാരണക്കാരായ ജനങ്ങളെ സംഘടിപ്പിച്ച് മുഗള്‍ സാമ്രാജ്യത്തോട് ഏറ്റുമുട്ടിയ ശിവാജി അസാമാന്യ ധൈര്യത്തിന് ഉടമയായിരുന്നു. ശിവാജിയുടെ പോരാട്ടവീര്യവും നയതന്ത്ര നിപുണതയുമാണ് ഹിന്ദവി സ്വരാജ് സ്ഥാപിക്കാന്‍ സഹായകമായത്. ദേശാഭിമാനികളായ ഇത്തരം ചരിത്രപുരുഷന്മാരുടെ ജീവചരിത്രം നമ്മുടെ കലാലയങ്ങളില്‍ പാഠ്യ വിഷയമാക്കേണ്ടത് അത്യാവശ്യമാണ്. വിഘടനവാദികളുടെ വലയില്‍ കുടുങ്ങാതെ ദേശസ്നേഹ പ്രചോദിതരായ ഒരു യുവതലമുറ വളര്‍ന്ന് വരാന്‍ അത് സഹായിക്കും.