ഗുരുവായൂര്‍: തിരഞ്ഞെടുപ്പില്‍ പല അഭിപ്രായങ്ങളും ഉണ്ടാകാമെന്നും എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സര്‍ക്കാര്‍ 120 കോടി ജനങ്ങളുടെയും ക്ഷേമത്തിനുള്ളതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജനം ഈശ്വരരൂപം പ്രാപിച്ച് എഴുതിയ വിധിയാണ് മെയ് 23ന് രാജ്യം കണ്ടത്.
പ്രധാനമന്ത്രി പദമേറ്റെടുത്ത ശേഷം ജൂണ്‍ 8ന് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം ബിജെപി സംസ്ഥാന സമിതി ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ അഭിനന്ദന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
താമരപ്പൂക്കള്‍ കൊണ്ടു തുലാഭാരവും ക്ഷേത്രദര്‍ശനവും നടത്തിയശേ ഷമാണ് മോദി പൊതുസമ്മേളനത്തില്‍ സംസാരിച്ചത്. രണ്ടാമതും പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ പൊതുസമ്മേളനമായിരുന്നു ഗുരുവായൂരിലേത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മോദി തു ടക്കംകുറിച്ചത് തൃശ്ശൂര്‍ ജില്ലയില്‍ വടക്കുന്നാഥ ക്ഷേത്ര പരിസരത്തായിരുന്നു.
കേരളത്തില്‍ പൈതൃക ടൂറിസത്തിന് വലിയ സാധ്യതകളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അത് വളര്‍ത്താനായി കഴിഞ്ഞ സര്‍ക്കാര്‍ പ്രസാദ് പദ്ധതിയിലൂടെ ഏഴ് പ്രൊജക്ടുകള്‍ നടപ്പാക്കുകയുണ്ടായി.
കേരളം ആയുഷ്മാന്‍ പദ്ധതിയില്‍ ചേരാത്തതിനാല്‍ കേരളത്തിലെ പാവപ്പെട്ട ലക്ഷക്കണക്കിനാളുകള്‍ക്ക് അ തിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള അധ്യക്ഷത വഹിച്ചു.