Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കവിത

വിഷു ചിന്തകള്‍

കാളികാവ് പി.കൃഷ്ണകുമാര്‍

Print Edition: 4 April 2025

പൂക്കുംകൊന്നകള്‍, പാടി വന്നു കിളികള്‍,
പാടത്തു പച്ചപ്പുമായ്,
വേനല്‍പ്പെയ്ത്തുമണഞ്ഞിടുന്നു വിളകള്‍
പാകത്തിനായ്‌ക്കൊയ്യുവാന്‍;
മാവും പ്ലാവുമൊരുങ്ങി, കായ്ഫലവുമായ്-
ക്കേരങ്ങള്‍തിങ്ങുന്നൊരി-
ത്തീരം സ്വര്‍ഗ്ഗസമാനമായ് വിഷുവതിന്‍
പുണ്യങ്ങള്‍ മായുമ്പൊഴും!

പാരിന്നൊക്കെയുമംശ്ശുമാന്‍ കണി-
യൊരുക്കീടുന്നുതന്‍ രശ്മിയാല്‍;
നാനാവര്‍ണ്ണമിയന്ന നൂലിഴകളില്‍
ത്തുന്നുന്നപൊന്‍പട്ടിനാല്‍,
പാരാവാരതരംഗ രാഗലയമായ്-
ക്കാറ്റിന്റെ പുല്ലാങ്കുഴല്‍-
നാദംകേട്ടുണരുമ്പോള്‍ നീലനിറവില്‍-
ക്കാര്‍വര്‍ണ്ണനെന്‍ മുമ്പിലും!

അമ്മയ്‌ക്കൊപ്പമിരുന്നൊരോണ, വിഷുനാ-
ളുണ്ണാതെയായ്, മേലിലും!
കാണ്മാ; നൊന്നു വിളക്കുവച്ചു കണിനാള്‍
കൈനീട്ടവും വാങ്ങിടാന്‍;
കര്‍മ്മംപോല്‍ക്കണിയാര്‍ പറഞ്ഞഫലവും
വന്നെത്തിടും കാലമി-
ന്നോര്‍മ്മയ്ക്കുള്ളില്‍മറഞ്ഞവര്‍ക്കുമിഴിനീ-
രര്‍ച്ചിച്ചിനിക്കാത്തിടാം

കാണാനപ്പൂനിലാവും കുയിലുകള്‍രവവും
കൊന്നതന്‍ രത്‌നവായ്പ്പും
കാണിപ്പൊന്‍ കണിനാണയങ്ങള്‍നിറയും-
കായും ഫലപ്രാപ്തിയും;
വേണംനാള്‍ കര്‍ഷകര്‍ക്കും വിഷുവതുമല
യാളത്തി, ലാസ്സംസ്‌കൃതിക്കും
വാണീടാന്‍ശാന്തിയെങ്ങും തലമുറയറി-
യാന്‍ ഭൂമിമാതിന്‍പിറന്നാള്‍!

മഞ്ഞപ്പട്ടണിയിച്ചിടാം നെറുകയില്‍-
ച്ചൂടാന്‍ മയില്‍പ്പീലിയും
കുഞ്ഞിന്‍ നെറ്റിയില്‍ ഗോപിയും കരതലേ
പുല്ലാങ്കുഴല്‍ ചേര്‍ത്തിടാം;
മഞ്ഞക്കിങ്ങിണി കര്‍ണ്ണികാരമഴകില്‍
ച്ചാര്‍ത്തിത്തൊഴാം, കണ്ണന-
ക്കുഞ്ഞിക്കാലടിചേര്‍ത്തുമെന്‍ മനമ-
തില്‍സ്സാനന്ദമാടീടുവാന്‍!

Tags: വിഷു
ShareTweetSendShare

Related Posts

സനാതനം

ഒളിപ്പോര്

പുഴ

സുനീതം, ഭൂതപഞ്ചകം

ഭ്രമകല്പനകള്‍

വഴിയാത്ര

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies