Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കവിത

കരുണാര്‍ദ്രം

സുരേഷ് ബാബു കിള്ളിക്കുറുശ്ശിമംഗലം

Print Edition: 21 March 2025

മേഘമാമലക്കാട്ടില്‍ മറഞ്ഞൂ ദിവസ്പതി
ഘോരകാന്താരം പോലെയിരുള്‍ മൂടുന്നൂ ചുറ്റും
കുഴയും കഴല്‍, കണ്ണീര്‍ പൊഴിയും നേത്രങ്ങളും
വഴിയില്‍ നിഴല്‍പോലെ താതന്റെ സന്ത്രാസങ്ങള്‍
പതിവില്ലിതേവരെ, പ്രായത്തില്‍ കവിഞ്ഞുള്ള
പരിപക്വത മുറ്റും ചെയ്തിയേ സ്വാഭാവികം
ഇമ പൂട്ടിടും ചെന്താമരതന്‍ ചുറ്റും തള്ളി-
യിളകുമംഭസ്സുപോല്‍ തുളുമ്പും മിഴിയുമായ്
വയല്‍വാരത്തെ ദിനകരനേത്തേടിക്കൊണ്ട്
വലയുന്നെല്ലാടവും മാടനാശാനാമച്ഛന്‍
ഇരുളും പിന്‍വാങ്ങുന്നോരൊളിയോടിരിക്കുന്നു
ഇരുളില്‍ വിളക്കുമായ് പിറന്ന നാരായണന്‍
‘ഇവിടെ?’ സഗദ്ഗദം ചോദിപ്പു താതന്‍; ‘അച്ഛാ,
ഇനിയും തിരിഞ്ഞില്ല വാസ്തവമതോയിതോ?’
ഒരു രാക്കിളിയപ്പോളീവിധം പാടിപ്പോയി
ഒരു നാളിലും നിഴല്‍ വീഴ്ത്താത്ത വിളക്കിതാ
പിറകില്‍ നിലാവല പൊഴിച്ചൂ താരാനാഥന്‍
മറമാഞ്ഞവന്‍ നീട്ടും മറതന്‍കാതല്‍ കേള്‍ക്കേ
തൊഴുകൈയ്യുമായ് പുത്രന്‍ ചോദിച്ചു വീണ്ടും-
‘തെല്ലുതിരിയാതെ ചോദിപ്പൂ, വാസ്തവമതോയിതോ?’
മരണമെന്‍തോഴന്റെ താതനെ കവര്‍ന്നനാള്‍
തരണം ഞങ്ങള്‍ക്കിതേ – ഗതിയെന്നാക്രന്ദിച്ചോര്‍
അടയോ, പരിപ്പോ, നല്‍ പഴമോ കേമം സദ്യ-
യ്ക്കടിയാണിതേപ്രതി : വാസ്തവമതോയിതോ?
അലഞ്ഞു മൗനത്തിന്റെ ഗിരികാനനങ്ങളി-
ലഖിലാണ്ഡവുംവന്നൊരാദിമപൊരുള്‍തേടി…
ഒരുനാള്‍ സഹസ്രാരമുണരേ, ആത്മജ്ഞനായ്
ഉരഗാരിപോല്‍ പൊങ്ങി നിജമാം ചിദാകാശേ
ബോധമായ് സ്വരൂപമായ്, അരുണാചലത്തിലെ
ബോധ സൂര്യനെക്കണ്ടു പരയില്‍ സംസാരിച്ചു-
അരുണാചലത്തിലെ ബോധമേ മൊഴിഞ്ഞതും
‘അഖിലം തെരിഞ്ഞുള്ള സദ്ഗുരു നാരായണന്‍-‘
സകലാര്‍ത്ഥവും കണ്ടോ- രമ്മിഴി നിറഞ്ഞുപോയ്
സഹചാരികള്‍ക്കുള്ള ദൈന്യത ദര്‍ശിക്കവേ –
നരനായിട്ടും കുറുനരിപോല്‍ മാളങ്ങളില്‍ എരിയും
ചിത്തത്തോടെ കഴിഞ്ഞ ജന്മങ്ങളെ നരരായ്…
നാരായണ രൂപരായ് മാറ്റാന്‍ തന്ന
വരമെങ്ങനെ ഞങ്ങള്‍ വര്‍ണിച്ചിടേണ്ടൂ ഗുരോ-
ലോകസംഗ്രഹം ചെയ്യാന്‍ ദേവനാമുമാനാഥന്‍
ലോകരക്ഷാര്‍ത്ഥം കൊടും ഗരളം കുടിച്ചനാള്‍..
നിര്‍വികല്‍പ്പത്തില്‍ നിന്നുമുണര്‍ന്നു പ്രതിഷ്ഠിച്ച
നിര്‍ഗുണ സ്വരൂപമീ മണ്ണിനെ കാത്തീടട്ടെ..
വിശ്വവും വിനമ്രമായ് നില്‍ക്കുന്ന മഹാകവി-
‘വര്‍ണനാതീതം’ എന്നു വാഴ്ത്തിയതേതക്ഷിയെ
ആ കരുണാര്‍ദ്രം മിഴി ഞങ്ങളെ നയിക്കട്ടെ
അറിവായ്… ആനന്ദമായ്.. ആത്മ രൂപരായ്ത്തീരാന്‍

Tags: സുരേഷ് ബാബു കിള്ളിക്കുറുശ്ശിമംഗലം
ShareTweetSendShare

Related Posts

സനാതനം

ഒളിപ്പോര്

പുഴ

സുനീതം, ഭൂതപഞ്ചകം

ഭ്രമകല്പനകള്‍

വഴിയാത്ര

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies